Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightപൊ​ലീ​സ് സേ​ന​യു​ടെ...

പൊ​ലീ​സ് സേ​ന​യു​ടെ അ​ഭി​മാ​ന​മാ​യി അ​മ്പി​ളി

text_fields
bookmark_border
കെ.​കെ.​അ​മ്പി​ളി
cancel
camera_alt

കെ.​കെ.​അ​മ്പി​ളി

മ​ണ്ണാ​ര്‍ക്കാ​ട്: കൊ​ച്ചി​യി​ല്‍ ന​ട​ന്ന അ​ഞ്ചാ​മ​ത് കേ​ര​ള മാ​സ്‌​റ്റേ​ഴ്‌​സ് ഗെ​യിം​സി​ലെ ഭാ​രോ​ദ്വ​ഹ​ന മ​ത്സ​ര​ത്തി​ല്‍ സ്വ​ര്‍ണ​മെ​ഡ​ല്‍ നേ​ടി പൊ​ലീ​സ് സേ​ന​യു​ടെ അ​ഭി​മാ​ന​മാ​യി കെ.​കെ. അ​മ്പി​ളി. മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​ത സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​റാ​ണ് കെ.​കെ. അ​മ്പി​ളി.

സം​സ്ഥാ​ന പ​വ​ര്‍ലി​ഫ്റ്റി​ങ് അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ച്ചി​യി​ല്‍ ന​ട​ന്ന ഗെ​യിം​സി​ല്‍ 40 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ ഭാ​രോ​ദ്വ​ഹ​ന മ​ത്സ​ര​ത്തി​ല്‍ 84 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​ണ് അ​മ്പി​ളി​യു​ടെ ജേ​താ​വാ​യ​ത്. അ​ടു​ത്ത​മാ​സം ഗോ​വ​യി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ​മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നും യോ​ഗ്യ​ത നേ​ടി.

അ​വി​ചാ​രി​ത​മാ​യാ​ണ് അ​മ്പി​ളി ഭാ​രോ​ദ്വ​ഹ​ന രം​ഗ​ത്തെ​ക്ക് എ​ത്തു​ന്ന​ത്. മൂ​ത്ത​മ​ക​ന്‍ മ​ണ്ണാ​ര്‍ക്കാ​ട് എം.​ഇ.​ടി ഇം​ഗ്ലീ​ഷ് മീ​ഡി​യ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍ഥി​യാ​യ അ​ഭ​യ്കു​മാ​ര്‍ പാ​ല​ക്കാ​ടു​ള്ള എ.​ആ​ര്‍. റം​ഷാ​ദി​ന്റെ കീ​ഴി​ല്‍ ആ​റ് മാ​സ​ത്തോ​ള​മാ​യി ഭാ​രോ​ദ്വ​ഹ​നം പ​രി​ശീ​ലി​ച്ച് വ​രി​ക​യാ​ണ്.

ര​ണ്ടാ​മ​ത്തെ മ​ക​ന്‍ ഏ​ഴാം​കാ​സു​കാ​ര​നാ​യ അ​ഭി​തും ചേ​ട്ട​ന്റെ വ​ഴി​യേ ഉ​ണ്ട്. അ​ഭ​യ് ന​ല്‍കി​യ പ്ര​ചോ​ദ​ന​മാ​ണ് അ​മ്പി​ളി​യെ ഭാ​രോ​ദ്വാ​ഹ​ന രം​ഗ​ത്തേ​ക്ക് എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ ആ​ഴ്ച മ​ക​ന്‍ അ​ഭ​യ്കു​മാ​ര്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും മെ​റി​റ്റ് നേ​ടു​ക​യും ചെ​യ്തി​രു​ന്നു. തെ​ങ്ക​ര മു​ണ്ട​ക്ക​ണ്ണി കൈ​ത​ക്കു​ഴി​യി​ല്‍ കൃ​ഷ്ണ​ന്‍കു​ട്ടി - ഇ​ന്ദി​ര ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad NewsAmbiliState Masters Games
News Summary - Ambili is the pride of the police force.
Next Story