‘ഇടിമുട്ടി സാറാമ’യായി എത്തി, ലാസ്യഭംഗി തീർത്ത് മടക്കം
text_fieldsഇടിമുട്ടി സാറാമയായി അഥീന
തൃശൂർ: നാടോടി നൃത്തത്തിൽ വ്യത്യസ്ത തീർത്ത് കയ്യടി നേടിയ ഇടിമുട്ടി സാറാമ്മ പൂരനഗരയിൽ അഴക് വിടർത്തി മടങ്ങി. തിരുവനന്തപുരം പൂന്തുറ സെന്‍റ്. തോമസ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനി അഥീന മെൽവിനാണ് നാടോടി നൃത്തത്തിലും ഭരതനാട്യത്തിലും മിന്നും താരമായത്.
ലഹരിക്കെതിരെ ഇടിമുട്ടി സാറാമ്മ എന്ന പൊലീസുകാരിയായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലഹരി മഹാവിപത്തായി മാറുന്ന കാലത്ത് വ്യത്യസ്ത പ്രമേയമെന്ന ആശയത്തിന് പിന്നിൽ പരിശീലകൻ ജോമെറ്റ് അറക്കലായിരുന്നു. കുഞ്ഞുനാൾ മുതൽ
രശ്മി ആർ. നായരുടെ കീഴിലാണ് ഭരതനാട്യം അഭ്യസിക്കുന്നത്. യു.കെയിൽ ജോലി ചെയ്യുന്ന മെൽവിന്‍റെയും ഷാലിമയുടേയും മകളാണ്. അഥിൻ സഹോദരനാണ്.
കലോത്സവ നഗരിയിൽ 'മാധ്യമം' നടത്തുന്ന അടിക്കുറിപ്പ് മത്സരത്തിൽ പൊലീസ് വേഷത്തിൽ യഥാർഥ പൊലീസ് ഓഫിസറോട് ഇടിവെട്ടി സാറമ്മ സംസാരിച്ച നിൽക്കുന്ന പടത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പൂരം നഗരിയിലെ 'മാധ്യമംട സ്റ്റാളിലെത്തി യാത്ര പറഞ്ഞാണ് അഥീന മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

