സ്റ്റേജ് കൈയടക്കി പൊലീസുകാരി, ഇടിമുട്ടി സാറാമ്മ!!
text_fields64ാമത് കേരള സ്കൂൾ കലോത്സവം എച്ച്എസ്എസ് വിഭാഗം നാടോടിനൃത്തത്തിൽ പൊലീസ് വേഷമിട്ട പൂന്തുറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി അഥീന മെൽവിൻ (ഇടത്ത്), യഥാർഥ പൊലീസുകാർക്കൊപ്പം കുശലാന്വേഷണം നടത്തുന്ന അഥീന (വലത്ത്) ഫോട്ടോ: പി. സന്ദീപ്
തൃശൂർ: കലോത്സവ സ്റ്റേജിൽ നിറഞ്ഞാടി പൊലീസുകാരി. വെറും സാദാ പൊലീസുകാരിയല്ല, ഇടിമുട്ടി സാറാമ്മ!! തൃശൂരിൽ നടക്കുന്ന 64ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ നാടോടിനൃത്ത വേദിയാണ് പൂന്തുറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയായ അഥീന മെൽവിൻ പൊലീസ് വേഷമിട്ട് കീഴടക്കിയത്. എച്ച്എസ്എസ് വിഭാഗത്തിലാണ് അഥീന മത്സരിച്ചത്.
തുടക്കത്തിൽ ഇടിമുട്ടി സാറാമ്മയുടെ അരങ്ങേറ്റം കണ്ടവർ ചിരിയോടെയും കൗതുകത്തോടെയുമാണ് വരവേറ്റത്. എന്നാൽ, സാറാമ്മ അവതരിപ്പിച്ച പ്രമേയം കണ്ടതോടെ എല്ലാവരുടെയും മുഖത്ത് സങ്കടം നിറഞ്ഞു. ലഹരിയിൽ മുങ്ങിയ മകനെ നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയുടെ കഥയാണ് അഥീന അവതരിപ്പിച്ചത്. ലഹരിക്കെതിരെയുള്ള ഇടിമുട്ടി സാറാമ്മയുടെ ഒറ്റയാൾ പോരാട്ടത്തെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

