നവരാത്രി ആഘോഷ നിറവിൽ ക്ഷേത്രങ്ങളും വീടുകളും
text_fieldsകൊടുന്തിരപ്പുള്ളി അഗ്രഹാരത്തിൽ ദുർഗാഷ്ടമിയോട് അനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്
പാലക്കാട്: നവരാത്രി ഉത്സവത്തിലെ മഹാനവമി, വിജയദശമി ആഘോഷങ്ങൾക്ക് നാടെങ്ങും ഒരുങ്ങി. ഒമ്പത് രാത്രിയും 10 പകലും നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ ശക്തിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ചാണ് പൂജ നടത്തുന്നത്. ഇതിന്റെ ഭാഗമായി അഗ്രഹാര വീഥികളും വീടുകളും ഭക്തിസാന്ദ്രമായിരിക്കും.
ദേവീക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ആഘോഷങ്ങളും നടക്കും. തൊലഴിലധിഷ്ഠിത ഉപകരണങ്ങള്‍ പൂജിക്കുന്ന ദിവസമാണ് മഹാനവമി. ഇത് സർവൈശ്വര്യത്തിന്റെ പ്രതീകമായാണ് കാണുന്നത്. ഇതിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ മാത്രമല്ല വീടുകളും വാഹനങ്ങളുമെല്ലാം ശുചീകരിച്ച് പൂജക്ക് വെക്കും. നവരാത്രിയിലെ പ്രധാനമായൊരു ഭാഗമാണ് ആയുധപൂജ. വിജയദശമി ദിവസമായ ചൊവ്വാഴ്ച വിവിധ ക്ഷേത്രങ്ങളില്‍ കുരുന്നുകള്‍ക്കായി വിദ്യാരംഭവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

