ഒമ്പതാം വർഷവും റമദാൻ വ്രതമെടുത്ത സതീഷ് കുമാറിന് മധുരപ്പെരുന്നാൾ
text_fieldsസതീഷ് കുമാർ
തേഞ്ഞിപ്പലം: കഴിഞ്ഞ ഒമ്പതുവർഷമായി വ്രതാനുഷ്ഠാനം തുടരുന്ന സതീഷ് കുമാറിന് മധുരപ്പെരുന്നാൾ. തേഞ്ഞിപ്പലം ഒലിപ്രം സത്യപുരത്തെ എടയങ്ങാട്ട് സതീഷ് കുമാർ പെരുന്നാൾ ആഘോഷത്തിന്റെ ആനന്ദത്തിലാണ്. ശവ്വാൽ മാസം കണ്ടാൽ പെരുന്നാൾ ആഘോഷത്തിന് വീട്ടിൽ വിഭവങ്ങളുണ്ടാക്കും.
ഇത്തവണ വിഷു റമദാനിൽ വന്നതിനാൽ അന്ന് മാത്രം നോമ്പെടുക്കാൻ സാധിച്ചില്ല. വീട്ടുകാർക്കൊപ്പം വിഷു ആഘോഷത്തിൽ പങ്കുചേർന്ന ദിവസമൊഴിച്ച് ബാക്കി മുഴുവൻ ദിവസവും നോമ്പെടുത്തു.
39കാരനായ സതീഷ് കുമാർ ബസ് ഡ്രൈവറാണ്. മുസ്‌ലിംകളായ സഹപ്രവര്‍ത്തകര്‍ റമദാനില്‍ വ്രതം അനുഷ്ഠിക്കുന്നത് കണ്ടാണ് ആദ്യം നോമ്പു നോറ്റ് തുടങ്ങിയത്.
പിന്നെ അത് എല്ലാ റമദാനിലും പതിവാക്കി. ഇടക്കൊക്കെ ഭാര്യയും വ്രതം അനുഷ്ടിക്കാറുണ്ട്. ഭാര്യയുടെ പൂർണ സഹകരണവുമുണ്ട്. അനന്യ, അഹല്യ എന്നിവരാണ് മക്കൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

