കാറ്റെടുത്ത വെണ്ണീർ
text_fieldsവിശ്വാസവും അതനുസരിച്ചുള്ള സൽപ്രവർത്തനങ്ങളുമാണ് ഒരാളെ സ്വർഗപ്രവേശനത്തിന് അർഹമാക്കുന്നത് എന്ന് വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് സല്‍ക്കാര വിഭവമായി സ്വര്‍ഗീയാരാമങ്ങളാണുണ്ടാവുക. അവരവിടെ സ്ഥിരവാസികളായിരിക്കും. അവിടംവിട്ട് പോകാന്‍ അവരാഗ്രഹിക്കുകയില്ല (വിശുദ്ധ ഖുർആൻ 18:107,108) വിശ്വസിക്കുകയും അതിനനുയോജ്യമായ കർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തില്ലെങ്കിൽ അവർ തീരാ നഷ്ടത്തിലായിരിക്കുമെന്ന് കാലത്തെ സാക്ഷി നിർത്തിക്കൊണ്ട് അല്ലാഹു പറയുന്നു. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ (വിശുദ്ധ ഖുർആൻ 103 : 1-3)
വിശ്വാസമില്ലാത്ത കർമങ്ങൾ കൊണ്ടോ കർമങ്ങൾ ഇല്ലാത്ത വിശ്വാസം കൊണ്ടോ ഒരു കാര്യമില്ല. വിശ്വാസവും കർമവും യോജിച്ചു വരണം. അതു കൊണ്ട് തന്നെ സത്യനിഷേധികളുടെ കർമങ്ങൾ പാഴായിപ്പോകുമെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു.
തങ്ങളുടെ നാഥന്റെ വചനങ്ങളെയും അവനുമായി കണ്ടുമുട്ടുമെന്നതിനെയും കള്ളമാക്കി തള്ളിയവരാണവര്‍. അതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പാഴായിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാം അവക്ക് ഒട്ടും പരിഗണന കല്പിക്കുകയില്ല (വിശുദ്ധ ഖുർആൻ 18 : 105)സത്യനിഷേധകളുടെ കർമങ്ങളെ അല്ലാഹു ഉപമിക്കുന്നത് കാറ്റിൽ പാറിപ്പോകുന്ന വെണ്ണീറിനോടാണ്.
തങ്ങളുടെ നാഥനെ കള്ളമാക്കിത്തള്ളിയവരുടെ ഉദാഹരണമിതാ: അവരുടെ പ്രവര്‍ത്തനങ്ങള്‍, കൊടുങ്കാറ്റുള്ള നാളില്‍ കാറ്റടിച്ചു പാറിപ്പോയ വെണ്ണീറുപോലെയാണ്. അവര്‍ നേടിയതൊന്നും അവര്‍ക്ക് ഉപകരിക്കുകയില്ല. ഇതുതന്നെയാണ് അതിരുകളില്ലാത്ത മാര്‍ഗഭ്രംശം (വിശുദ്ധ ഖുർആൻ 1 : 18).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.