Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamayana Masamchevron_rightഉ​പ്പാ​പ്പ​ന്റെ...

ഉ​പ്പാ​പ്പ​ന്റെ നോ​മ്പു​കാ​ലം

text_fields
bookmark_border
ഉ​പ്പാ​പ്പ​ന്റെ നോ​മ്പു​കാ​ലം
cancel

ന​മ്മു​ടെ കു​ട്ടി​ക്കാ​ല​വും നോ​മ്പു​മാ​ണ് ആ​ദ്യം മ​ന​സ്സി​ലേ​ക്ക് വ​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ മ​ക്ക​ളു​ടെ നോ​മ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി എ​ഴു​താം എ​ന്ന് തോ​ന്നി. അ​തി​നൊ​രു കാ​ര​ണ​വും ഉ​ണ്ട്. ഇ​പ്രാ​വ​ശ്യ​ത്തെ നോ​മ്പി​ന് നാ​ട്ടി​ല്‍നി​ന്ന് ഉ​പ്പാ​പ്പ​യും ഉ​മ്മ​യും വ​ന്നി​ട്ടു​ണ്ട്. എ​ല്ലാ​രും ഒ​രു​മി​ച്ചി​രു​ന്ന് നോ​മ്പ് തു​റ​ക്കു​ന്ന​തു​ത​ന്നെ ഒ​രു ര​സ​മാ​ണ്. പ​ട​ച്ച​വ​ന് സ​ക​ല സ്തു​തി​യും. ഇ​ന്ന്‌ ന​മ്മ​ൾ നോ​മ്പ് തു​റ​ക്കാ​ന്‍ ഒ​രു​പാ​ട്‌ വി​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന കൂ​ട്ട​ത്തി​ൽ ആ​ണ​ല്ലോ.

മ​ക്ക​ള്‍ക്ക് എ​ന്താ​ണ് വേ​ണ്ട​ത് അ​താ​ണ് ന​മ്മ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​ത്. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് ഉ​പ്പാ​പ്പ​ന്റെ കാ​ല​ത്തെ നോ​മ്പു​തു​റ വി​ശേ​ഷം പ​റ​ഞ്ഞു​തു​ട​ങ്ങു​ന്ന​ത്. നി​ങ്ങ​ള്‍ക്കൊ​ക്കെ ഇ​തൊ​ക്കെ ഇ​ല്ലേ, ഞ​ങ്ങ​ളു​ടെ കാ​ല​ത്ത് ഒ​രു പ​ത്തി​രി വ​രെ കി​ട്ടി​ല്ല. കു​ട്ടി​ക​ളെ നോ​മ്പ് തു​റ​ക്കു​ന്ന നേ​ര​ത്ത് അ​ങ്ങോ​ട്ട് അ​ടു​പ്പി​ക്ക പോ​ലു​മി​ല്ലാ​യി​രു​ന്നു. പ​ത്തി​രി ചു​ടു​ന്ന ആ​ൾ കാ​ണാ​തെ പ​ത്തി​രി​യെ​ടു​ത്ത് ഓ​ടു​മാ​യി​രു​ന്നു അ​ന്ന്. പി​ന്നെ ഉ​പ്പാ​പ്പ​ന്റെ ഉ​പ്പാ 25 പൈ​സ​ക്ക് ഇ​ല​യി​ൽ പൊ​തി​ഞ്ഞ് ഇ​റ​ച്ചി കൊ​ണ്ടു​വ​രും. അ​ത് ക​റി​വെ​ക്കും. എ​ന്നി​ട്ടോ അ​തി​ലെ ക​ഷ​ണം ഇ​ല്ലാ​ത്ത വെ​റും ക​റി ഉ​ണ്ടാ​വെ​ള്ളൂ. നോ​മ്പ് തു​റ​ന്ന് അ​ത് ക​ഴി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ പു​ഴ​യി​ല്‍ പോ​യി മീ​ന്‍ പി​ടി​ച്ചു​കൊ​ണ്ടു​വ​ന്ന് അ​തി​നെ ക​റി​വെ​ച്ച് വേ​ണം അ​ത്താ​ഴ​ത്തി​ന് ക​ഴി​ക്ക​ണ​മെ​ങ്കി​ൽ. അ​ത്താ​ഴം നേ​ര​ത്തേ ക​ഴി​ക്കും. ഇ​ന്ന​ത്തെ​പോ​ലെ ബാ​ങ്ക് വി​ളി ഒ​ന്നു​മി​ല്ല.

പെ​രു​മീ​ന്‍ ന​ക്ഷ​ത്രം ഉ​ദി​ച്ചോ നോ​ക്കി വേ​ണം സ​മ​യം തി​ട്ട​പ്പെ​ടു​ത്താ​ൻ. അ​ത്താ​ഴ​ത്തി​ന് എ​ണീ​റ്റാ​ൽ ആ​ദ്യം അ​പ്പു​റ​ത്തെ വീ​ട്ടി​ലേ​ക്ക് ടോ​ർ​ച്ച് അ​ടി​ക്കും, അ​വ​രെ​ക്കൂ​ടി എ​ഴു​ന്നേ​ല്‍പി​ക്കാ​ൻ. ഇ​ങ്ങ​നെ കു​റ​ച്ച് തി​ന്നും കു​ടി​ച്ചും ക​ഴി​ഞ്ഞി​രു​ന്ന അ​ന്ത കാ​ല​ത്തെ പ​റ്റി കേ​ട്ട് ന​മ്മ​ൾ ഒ​ക്കെ​യി​രു​ന്നു. ഭ​ക്ഷ​ണം വ​യ​ര്‍ നി​റ​യെ ക​ഴി​ക്കാ​ന്‍ ഇ​ല്ലാ​ത്ത ക​ഥ​ക​ളൊ​ക്കെ. ഇ​ന്നി​പ്പോ എ​ല്ലാ​വ​ർ​ക്കും വേ​ണ്ട​ത് വേ​ണ്ട​പോ​ലെ കൃ​ത്യ​സ​മ​യ​ത്ത് മേ​ശ​പ്പു​റ​ത്ത്‌ എ​ത്തു​ന്നി​ല്ലേ. ഉ​ണ്ടാ​ക്കാ​ന്‍ പോ​ലും നി​ക്ക​ണ്ട. എ​ല്ലാം ഒ​രു ഫോ​ൺ വി​ളി​യി​ൽ ന​മു​ക്ക് മു​ന്നി​ല്‍ റെ​ഡി.

അ​തു​കൊ​ണ്ടു​ത​ന്നെ ഭ​ക്ഷ​ണ​ത്തി​ന്റെ വി​ല അ​റി​യി​ല്ല. പ​ട്ടി​ണി​യു​ടെ ചൂ​ടും അ​റി​യി​ല്ല. പു​റ​ത്ത്‌ ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​ന് വ​ക​യി​ല്ലാ​തെ എ​ത്ര​യോ ആ​ളു​ക​ൾ ഉ​ണ്ടെ​ന്ന് ഓ​ര്‍ക്കാ​തെ എ​ത്ര​യോ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്നു, അ​ത് ക​ള​യു​ന്നു, ഒ​രു​പാ​ട്‌ വി​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി ഫോ​ട്ടോ എ​ടു​ത്തു സ്റ്റാ​റ്റ​സ് വെ​ക്കു​ന്നു. മ​ക്ക​ള്‍ക്ക് മാ​തൃ​ക കാ​ണി​ച്ചു​കൊ​ടു​ക്കേ​ണ്ട ന​മ്മു​ടെ അ​വ​സ്ഥ​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsfastingfather
News Summary - Father's Lent
Next Story