Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightമ​ന​ശ്ശാ​ന്തി​യു​ടെ...

മ​ന​ശ്ശാ​ന്തി​യു​ടെ താ​ക്കോ​ലു​ക​ൾ

text_fields
bookmark_border
മ​ന​ശ്ശാ​ന്തി​യു​ടെ താ​ക്കോ​ലു​ക​ൾ
cancel

മ​ന​ശ്ശാ​ന്തി നി​റ​ഞ്ഞ ജീ​വി​തം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് എ​ല്ലാ​വ​രും. മ​നു​ഷ്യ​ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വി​ല​മ​തി​ക്ക​പ്പെ​ടു​ന്ന സ​മ്പ​ത്താ​ണ​ത്. കു​റേ ഘ​ട​ക​ങ്ങ​ൾ ഒ​ത്തു​വ​രു​മ്പോ​ഴാ​ണ് അ​ത് സാ​ധ്യ​മാ​കു​ന്ന​ത്. എ​ന്നാ​ൽ അ​തി​നു​ള്ള ആ​ദ്യ ചു​വ​ടു​ക​ൾ ഓ​രോ​രു​ത്ത​രു​ടെ ഉ​ള്ളി​ലു​മു​ണ്ട്. അ​നാ​വ​ശ്യ കോ​പം നി​യ​ന്ത്രി​ക്കു​ക, ക​യ്യി​ലു​ള്ള​തി​ൽ​നി​ന്ന് മ​റ്റു​ള്ള​വ​ർ​ക്ക് പ​ങ്ക് ന​ൽ​കു​ക, വി​ട്ടു​വീ​ഴ്ച ചെ​യ്യു​ക, മ്ലേ​ച്ഛ​ത​യും അ​ന്യാ​യ​വും പ്ര​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ക, തെ​റ്റു​ക​ളി​ൽ പ​ശ്ചാ​ത്താ​പ മ​ന​സ്സ് ഉ​ണ്ടാ​വു​ക, കൃ​ത​ജ്ഞ​ത കാ​ണി​ക്കു​ക, അ​സൂ​യ വെ​ടി​യു​ക, മ​ന​സ്സി​ന്റെ കു​ടു​സ്സി​ൽ​നി​ന്ന് മു​ക്ത​നാ​വു​ക, മി​ത​ത്വം പാ​ലി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ മ​ന​സ്സ​മാ​ധാ​ന​ത്തി​ന്റെ താ​ക്കോ​ലു​ക​ളാ​ണ്.​

ധാ​രാ​ളം സ​മ്പ​ത്തും വി​ഭ​വ​ങ്ങ​ളു​മു​ണ്ടാ​കു​ന്ന​ത് ന​ല്ല​ത് ത​ന്നെ. പ​ക്ഷേ അ​വ ഐ​ശ്വ​ര്യ​ത്തി​ന്റെ അ​വ​സാ​ന അ​ള​വു​കോ​ല​ല്ല. മ​ന​സ്സി​ന് ശാ​ന്തി​യും ജീ​വി​ത​ത്തി​ൽ സ​മാ​ധാ​ന​വും ഉ​ണ്ടെ​ങ്കി​ൽ അ​താ​ണ് യ​ഥാ​ർ​ഥ ഐ​ശ്വ​ര്യം.​നി​ർ​ഭ​യ​ത്വ​വും ശാ​രീ​രി​ക ആ​രോ​ഗ്യ​വും ജീ​വി​ക്കാ​നാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വു​മു​ണ്ടെ​ങ്കി​ൽ അ​ത് ഏ​റ്റ​വും വ​ലി​യ അ​നു​ഗ്ര​ഹ​ങ്ങ​ൾ ല​ഭി​ച്ച​തി​ന് തു​ല്യ​മാ​ണെ​ന്ന് പ്ര​വാ​ച​ക​ൻ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്.

മ​ര​ണാ​ന​ന്ത​ര ജീ​വി​ത​ത്തി​ലെ സ്വ​ർ​ഗ്ഗ​ത്തെ കു​റി​ച്ച് ഖു​ർ​ആ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് സ​മ്പൂ​ർ​ണ ശാ​ന്തി​യും സ​മാ​ധാ​ന​വും നി​റ​ഞ്ഞ ഒ​രി​ട​മാ​യി​ട്ടാ​ണ്. ആ​കാ​ശ​വും ഭൂ​മി​യും പോ​ലെ​യു​ള്ള വി​ശാ​ല​ത സ്വ​ർ​ഗ​ത്തി​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്. സ​മൃ​ദ്ധി​യു​ള്ള​പ്പോ​ഴും ഇ​ല്ലാ​ത്ത​പ്പോ​ഴും സ​മ്പ​ത്ത് ചി​ല​വ​ഴി​ക്കു​ന്ന​വ​ർ, കോ​പ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​വ​ർ, വി​ട്ടു​വീ​ഴ്ച​യും മാ​പ്പ് ന​ൽ​ക​ലും കൈ​മു​ത​ലാ​ക്കി​യ​വ​ർ, സ്വ​ന്ത​ത്തി​ന്റെ വീ​ഴ്ച​ക​ൾ മ​ന​സ്സി​ലാ​ക്കി തി​രു​ത്തു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ ആ ​സ്വ​ർ​ഗ്ഗ​ത്തി​ന് അ​ർ​ഹ​രാ​ണെ​ന്ന് ഖു​ർ​ആ​ൻ മൂ​ന്നാം അ​ധ്യാ​യം 133-136 വ​ച​ന​ങ്ങ​ളി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഇ​ഹ​ലോ​ക​ത്ത് ഈ ​ഗു​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് മ​ന​സ്സ​മാ​ധാ​നം ല​ഭി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ, മ​ര​ണാ​ന​ന്ത​ര​വും സ​മ്പൂ​ർ​ണ സ​മാ​ധാ​ന​മു​ള്ള സ്വ​ർ​ഗ്ഗം അ​വ​ർ​ക്ക് വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanSpiritualPeace of Mind
News Summary - The keys to peace of mind
Next Story