Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightമ​ധു​ര​മു​ള്ള...

മ​ധു​ര​മു​ള്ള ഓ​ർ​മ​ക​ൾ

text_fields
bookmark_border
മ​ധു​ര​മു​ള്ള ഓ​ർ​മ​ക​ൾ
cancel

പ്ര​വാ​സ​ത്തി​ന്റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ മ​ന​സ്സ് പ​ല​പ്പോ​ഴും മ​ട​ങ്ങി​പ്പോ​കു​ന്ന​ത് നാ​ട്ടി​ലെ ആ ​പ​ഴ​യ റ​മ​ദാ​ൻ കാ​ല​ത്തേ​ക്കാ​ണ്. ബാ​ല്യ​ത്തി​ലെ നോ​മ്പു​കാ​ലം കേ​വ​ലം ഒ​രു ആ​രാ​ധ​നാ​രീ​തി മാ​ത്ര​മാ​യി​രു​ന്നി​ല്ല, അ​തൊ​രു വ​ലി​യ ആ​ഘോ​ഷ​മാ​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ ഗ്രാ​മ​മാ​യ ചേ​റ്റു​വ​യി​ലെ ‘നാ​ലു​മൂ​ല’​യി​ലു​ള്ള ആ ​ചെ​റി​യ പ​ള്ളി നോ​മ്പി​ന് മു​ന്നോ​ടി​യാ​യി ക​ഴു​കി വൃ​ത്തി​യാ​ക്കി അ​ല​ങ്ക​രി​ക്കു​ന്ന​ത് മു​ത​ൽ തു​ട​ങ്ങും ആ​വേ​ശ​ത്തി​ന്റെ നാ​ളു​ക​ൾ. വൈ​കു​ന്നേ​ര​മാ​യാ​ൽ പ​ള്ളി​മു​റ്റ​ത്ത് ഒ​രു ഉ​ത്സ​വ പ്ര​തീ​തി​യാ​ണ്. മു​തി​ർ​ന്ന​വ​ർ​ക്കൊ​പ്പം ഇ​ഫ്താ​ർ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കാ​നും പ​ഴ​ങ്ങ​ൾ മു​റി​ക്കാ​നും മ​ത്സ​രി​ക്കു​ന്ന കു​ട്ടി​ക്കൂ​ട്ട​ങ്ങ​ൾ. ആ ​ഒ​ത്തു​കൂ​ട​ലു​ക​ളി​ൽ പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രും ഒ​രേ മ​ന​സ്സോ​ടെ പ​ങ്കു​ചേ​ർ​ന്നി​രു​ന്നു. ഈ ​ഓ​ർ​മ​ക​ൾ​ക്ക് ഇ​ന്നും തി​ള​ക്കം ന​ൽ​കു​ന്ന​ത് ഞ​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ഉ​സ്താ​ദ് അ​ബ്ദു​ല്ല ദാ​രി​മി​യാ​ണ്. 25 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും അ​തേ വാ​ത്സ​ല്യ​ത്തോ​ടെ​യും ആ​വേ​ശ​ത്തോ​ടെ​യും ആ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് അ​ദ്ദേ​ഹം ത​ന്നെ​യാ​ണ്.

കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് ശേ​ഷം പ​ള്ളി​യി​ലെ ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ​ക്ക് പ​ഴ​യ ഉ​ന്മേ​ഷം അ​ല്പം കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ​ത്തെ റ​മ​ദാ​ൻ പ​ഴ​യ പ്ര​താ​പ​ത്തോ​ടെ, കൂ​ടു​ത​ൽ സ​ജീ​വ​മാ​യി ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം നാ​ട്ടി​ലെ കൂ​ട്ടു​കാ​ർ​ക്കി​ട​യി​ൽ സ​ജീ​വ​മാ​ണ്. പ്ര​വാ​സ ലോ​ക​ത്തി​രു​ന്ന് ഈ ​നി​മി​ഷ​ങ്ങ​ൾ ഓ​ർ​ക്കു​മ്പോ​ൾ അ​തൊ​രു സു​ന്ദ​ര​മാ​യ നോ​വാ​യി മാ​റു​ന്നു​ണ്ടെ​ങ്കി​ലും, പി​ന്നി​ട്ട ആ ​ന​ല്ല വ​ഴി​ക​ളാ​ണ് വ​രാ​നി​രി​ക്കു​ന്ന കാ​ല​ത്തെ മ​നോ​ഹ​ര​മാ​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക് ക​രു​ത്തേ​കു​ന്ന​ത്. ആ ​നോ​മ്പു​തു​റ​ക​ളു​ടെ ഹൃ​ദ്യ​ത​യും സ്നേ​ഹ​വും ഇ​ന്നും മ​ന​സ്സി​നെ കു​ളി​ർ​പ്പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Sweet memories
Next Story