ആരോഗ്യത്തോടെ നോമ്പെടുക്കാം
text_fieldsമനുഷ്യന്റെ സമ്പൂർണമായ ക്ഷേമത്തിനും ആരോഗ്യത്തിനും ഗുണം ചെയ്യുന്നതാണ് നോമ്പ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ വീണ്ടെടുപ്പിന് നോമ്പ് സഹായിക്കുന്നു. രോഗങ്ങളിൽ നിന്നും തടയുന്ന പരിചയായി നോമ്പ് പ്രവർത്തിക്കും. നോമ്പിന്റെ യഥാർഥ ഗുണങ്ങൾ ശാരീരികമായി ലഭിക്കാൻ ഭക്ഷണം മര്യാദകൾ പാലിക്കേണ്ടത് പ്രധാനമാണ്. മൂന്നിൽ ഒരു ഭാഗം വെള്ളം ഒരു ഭാഗം ഭക്ഷണം ഒരു ഭാഗം ഒഴിച്ചിടുക എന്ന തത്വം നോമ്പുകാലത്ത് കൂടുതൽ പ്രസക്തമാണ്
നോമ്പിന്റെ ഗുണങ്ങൾ
അമിതവണ്ണം കുറക്കുന്നു. ശരീരത്തിലെ അമിത കൊഴുപ്പ് ഉപയോഗിക്കുന്നതിലൂടെ ശരീര ഭാരം കുറയാൻ സഹായിക്കുന്നു. നോമ്പെടുക്കുന്ന ഒരു വ്യക്തിയിൽ ആദ്യത്തെ എട്ടു മണിക്കൂർ മാത്രമേ ഗ്ലൂക്കോസ് ഊർജസ്രോതസ് ആയി ഉപയോഗിക്കാൻ പറ്റുകയുള്ളൂ. അതിനു ശേഷം ഫാറ്റ് (കൊഴുപ്പ്) ആണ് ഊർജത്തിനു വേണ്ടി ഉപയോഗിക്കുന്നത്. അതിലൂടെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന കൊഴുപ്പിന്റെ അളവ് കുറയുകയും ശരീര ഭാരം കുറയാൻ സഹായിക്കുകയും ചെയ്യുന്നു.
നോമ്പ് പ്രതിരോധ ശേഷി വർധിപ്പിക്കുകയും, ലിംഫോസൈറ്റുകളുടെ പ്രവർത്തന ക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു, അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന വിഷാംശങ്ങളെ മുക്തമാക്കാൻ നോമ്പ് സഹായിക്കുന്നു, പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നിവയെ നിയന്ത്രണം വിധേയമാക്കാൻ സഹായിക്കുന്നു, ഉപാപചയ നിരക്ക് കൂട്ടുകയും പ്രതിരോധശേഷി ശക്തിപ്പെടാനും സഹായിക്കുന്നു, നോമ്പിലൂടെ ഏകാഗ്രത വർധിക്കുകയും, തലച്ചോറിലെ കോശങ്ങളുടെ പ്രവർത്തനങ്ങൾ കൂട്ടുകയും ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.