Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightമാനവികതയുടെ സന്ദേശം ...

മാനവികതയുടെ സന്ദേശം പകരുന്ന റമദാൻ

text_fields
bookmark_border
മാനവികതയുടെ സന്ദേശം   പകരുന്ന റമദാൻ
cancel

ഡോ. ​സ​ജി ഉ​തു​പ്പാ​ൻ

ഇ​സ്‍ലാ​മി​ക ക​ല​ണ്ട​റി​ലെ ഏ​റ്റ​വും വി​ശു​ദ്ധ​മാ​യ മാ​സ​മാ​ണ് പ​രി​ശു​ദ്ധ റ​മ​ദാ​ൻ. ആ​ത്മ​ശു​ദ്ധി​യും ആ​ത്മ​പ​രി​ശോ​ധ​ന​യും സ​ഹ​ന​വും ദാ​ന​ധ​ർ​മ്മ​വും ഒ​രു​മി​ച്ച് വ​ള​ർ​ത്തു​ന്ന ആ​ത്മീ​യ കാ​ല​ഘ​ട്ട​മാ​ണി​ത്. പ​ക​ൽ മു​ഴു​വ​ൻ ഉ​പ​വാ​സം അ​നു​ഷ്ഠി​ച്ച് വൈ​കു​ന്നേ​രം നോ​മ്പു​തു​റ​ക്കു​ന്ന ആ ​നി​മി​ഷം വി​ശ്വാ​സി​യു​ടെ ജീ​വി​ത​ത്തി​ൽ പ്ര​ത്യേ​ക അ​നു​ഭ​വ​മാ​യി മാ​റു​ന്നു. ഈ ​പു​ണ്യ റ​മ​ദാ​നി​ൽ എ​ന്റെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ പൊ​ലീ​സ് വി​ദ്യാ​ർ​ഥി​ക​ളോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും ഒ​പ്പം പ​ങ്കെ​ടു​ത്ത നി​ര​വ​ധി​യാ​യ നോ​മ്പു​തു​റ അ​നു​ഭ​വം എ​ന്നെ ആ​ത്മീ​യ​മാ​യും മാ​ന​സി​ക​മാ​യും സ​മ്പ​ന്ന​നാ​ക്കി​യി​ട്ടു​ണ്ട്.

റ​മ​ദാ​ൻ മ​നു​ഷ്യ​നെ സ്വ​യം നി​യ​ന്ത്ര​ണ​ത്തി​ലേ​ക്കും വി​ന​യ​ത്തി​ലേ​ക്കും ന​യി​ക്കു​ന്ന മാ​സ​മാ​ണ്. വി​ശ​പ്പും ദാ​ഹ​വും സ​ഹി​ക്കു​ന്ന​തി​ലൂ​ടെ മ​റ്റു​ള്ള​വ​രു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ മ​ന​സ്സി​ലാ​ക്കാ​ൻ ന​മു​ക്ക് ക​ഴി​യു​ന്നു. ദാ​ന​ധ​ർ​മ​ത്തി​ന്റെ മ​ഹ​ത്വം ഈ ​പു​ണ്യ മാ​സ​ത്തി​ൽ കൂ​ടു​ത​ൽ ഊ​ന്നി​പ്പ​റ​യ​പ്പെ​ടു​ന്നു. സ​മ​ത്വ​വും സ​ഹോ​ദ​ര​ത്വ​വും മ​നു​ഷ്യ​സ്നേ​ഹ​വും റ​മ​ദാ​നി​ന്റെ പ്ര​ധാ​ന സ​ന്ദേ​ശ​ങ്ങ​ളാ​ണ്.

എ​ന്റെ പോ​ലീ​സ് വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം ന​ട​ത്തി​യ നോ​മ്പു​തു​റ ച​ട​ങ്ങ് സ്നേ​ഹ​വും ഐ​ക്യ​വും നി​റ​ഞ്ഞ സു​ന്ദ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ്. വ​ലി​പ്പ ചെ​റു​പ്പം ഇ​ല്ലാ​തെ എ​ല്ലാ​വ​രും ഒ​രേ മേ​ശ​ക്ക് ചു​റ്റും കൂ​ടി​യി​രു​ന്ന് ആ​ദ്യം പ്രാ​ർ​ഥ​ന ന​ട​ത്തി. തു​ട​ർ​ന്ന് ഈ​ത്ത​പ്പ​ഴ​വും വെ​ള്ള​വും കൊ​ണ്ട് നോ​മ്പു​തു​റ ന​ട​ത്തു​ന്ന ആ ​നി​മി​ഷം എ​ല്ലാ​വ​രു​ടെ​യും മു​ഖ​ത്ത് തെ​ളി​യു​ന്ന സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും എ​ന്റെ മ​ന​സ്സി​ൽ ആ​ഴ​ത്തി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പ​മു​ള്ള സം​വാ​ദ​ങ്ങ​ൾ ഈ ​അ​നു​ഭ​വ​ത്തെ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കി. പ​രി​ശു​ദ്ധ റ​മ​ദാ​ന്റെ ആ​ത്മീ​യ​ത​യും ജീ​വി​ത മൂ​ല്യ​ങ്ങ​ളും സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ത്താ​ൻ അ​വ​സ​ര​വും ല​ഭി​ച്ചു.

അ​ങ്ങ​നെ പ​ര​സ്പ​ര ബ​ഹു​മാ​ന​വും സൗ​ഹൃ​ദ​വും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ട്ട​താ​യി ഞാ​ൻ പ​ല​പ്പോ​ഴും മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്. ഉ​ള്ള​വ​നെ​ന്നോ ഇ​ല്ലാ​ത്ത​വ​നെ​ന്നോ ഉ​ള്ള വേ​ർ​തി​രി​വ് കാ​ണി​ക്കാ​തെ ഏ​വ​രെ​യും പ​ര​സ്പ​രം ചേ​ർ​ത്തു​പി​ടി​ച്ചു​കൊ​ണ്ടു​ള്ള ഈ ​നോ​മ്പ് കാ​ലം എ​ന്നും ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​യി മാ​റ​ട്ടെ. അ​ങ്ങ​നെ ഈ ​പ്ര​വൃ​ത്തി​ക​ൾ ന​മ്മെ കൂ​ടു​ത​ൽ മാ​ന​വി​ക​ത​യി​ലേ​ക്ക് ന​യി​ക്ക​ട്ടെ.

നോ​മ്പു​തു​റ ഒ​രു ഭ​ക്ഷ​ണ​സ​മ്മേ​ള​നം മാ​ത്ര​മ​ല്ല; അ​ത് ഹൃ​ദ​യ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു ആ​ത്മീ​യ സം​ഗ​മ​മാ​ണ് എ​ന്ന് ന​മ്മ​ൾ തി​രി​ച്ച​റി​യു​മ്പോ​ൾ അ​തി​ന്റെ വ്യാ​പ്തി ന​മ്മ​ളി​ൽ ഓ​രോ​രു​ത്ത​രി​ലും ഉ​ണ്ടാ​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ ചെ​റു​ത​ല്ല.

സ​ഹ​ന​വും പ​ര​സ്പ​ര​മു​ള​ള പ​ങ്കി​ട​ലും പ​ഠി​പ്പി​ക്കു​ന്ന ഈ ​പു​ണ്യ മാ​സ​ത്തി​ന്റെ മ​ഹ​ത്വം ഞാ​ൻ ഇ​ങ്ങ​നെ​യു​ള്ള അ​നു​ഭ​വ​ത്തി​ലൂ​ടെ കൂ​ടു​ത​ൽ മ​ന​സ്സി​ലാ​ക്കി.

അ​വ​സാ​ന​മാ​യി, പു​ണ്യ റ​മ​ദാ​ൻ ന​മ്മെ ആ​ത്മീ​യ​മാ​യ വ​ള​ർ​ച്ച​യി​ലേ​ക്ക് ന​യി​ക്കു​ന്ന ഒ​രു അ​നു​ഗ്ര​ഹ മാ​സ​മാ​ണെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. എ​ന്റെ ഓ​ഫി​സ​ർ​മാ​ർ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം പ​ങ്കെ​ടു​ത്ത ഈ ​നോ​മ്പു​തു​റ അ​നു​ഭ​വ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടു​ന്ന ഒ​രു സു​ന്ദ​ര അ​നു​ഭ​വ​മാ​യി തു​ട​രു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanLiteratueSpiritual
News Summary - Ramadan that spreads the message of humanity
Next Story