Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightകാ​ത്തി​രി​പ്പൂ...

കാ​ത്തി​രി​പ്പൂ ശാ​ശ്വ​ത മ​ധു​രം

text_fields
bookmark_border
കാ​ത്തി​രി​പ്പൂ ശാ​ശ്വ​ത മ​ധു​രം
cancel

മ​നു​ഷ്യ​ജീ​വി​തം വ​ള​രെ ചെ​റു​താ​ണ്. മ​ധു​രം അ​തി​ന്റെ ദൈ​ർ​ഘ്യ​ത്തി​ൽ അ​ല്ല. അ​ത് നാം ​ജീ​വി​ക്കു​ന്ന രീ​തി​യി​ലാ​ണ്. അ​ത് ന​മ്മു​ടെ മ​നോ​ഭാ​വ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​ണ്. ഈ ​ചെ​റു ജീ​വി​തം എ​ങ്ങ​നെ സ​ന്തോ​ഷ​ക​ര​മാ​ക്കാം?

1) ജീ​വി​തം പ​രീ​ക്ഷ​ണ​മാ​ണ്-​ശി​ക്ഷ​യ​ല്ല: ജീ​വി​തം​ ദൈ​ർ​ഘ്യ​ത്തി​ന്റെ പ​രീ​ക്ഷ​യ​ല്ല അ​ത് ഗു​ണ​മേ​ന്മ​യു​ടെ മ​ത്സ​ര​മാ​ണ്. ‘‘മ​ര​ണ​വും ജീ​വി​ത​വും സൃ​ഷ്ടി​ച്ച​ത്, നി​ങ്ങ​ളി​ൽ ആ​രാ​ണ് ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്ന് നോ​ക്കാ​നാ​ണ്’’ (വി​ശു​ദ്ധ ഖു​ർ​ആ​ൻ 67:2)

2) യ​ഥാ​ർ​ഥ സ​മ്പ​ത്ത്: വി​ഭ​വ​ങ്ങ​ളു​ടെ ആ​ധി​ക്യ​മാ​ണ് സ​മ്പ​ത്ത് എ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച​വ​രോ​ട് അ​ത് ഹൃ​ദ​യ​ത്തി​ന്റെ ധ​ന്യ​ത​യാ​ണെ​ന്ന് ദൈ​വം ന​മ്മെ ഓ​ർ​മപ്പെ​ടു​ത്തു​ന്നു (സ്വഹീ​ഹു​ൽ ബു​ഖാ​രി). ജീ​വി​തം ചെ​റു​താ​ണെ​ങ്കി​ലും ദാ​രി​ദ്ര്യ​ത്തി​ന്റെ പ​ടു​കു​ഴി​യി​ൽ ആ​ണെ​ങ്കി​ലും ധ​ന്യ​മാ​യ ഹൃ​ദ​യ​ത്തോ​ടെ സ്വ​സ്ഥ​മാ​യ മ​ന​സ്സോ​ടെ ജീ​വി​ക്കു​ക. അ​സ്വ​സ്ഥ​മാ​യ മ​ന​സ്സി​ന് ശീ​തീ​ക​രി​ച്ചി​രു​ട്ടാ​ക്കി​യ മു​റി​യി​ൽപോ​ലും ഉ​റ​ക്കം കി​ട്ടു​ക​യി​ല്ല എ​ന്നോ​ർ​ക്കു​ക.

3) ദുഃ​ഖ​ങ്ങ​ൾ ശാ​പ​മ​ല്ല, ശു​ദ്ധീ​ക​ര​ണ​മാ​ണ്: ജീ​വി​ത മ​ധു​ര​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന ദുഃ​ഖ​ങ്ങ​ൾ അ​ത് ശാ​പ​മ​ല്ല, ശു​ദ്ധീ​ക​ര​ണ​മാ​ണ്. ജീ​വി​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന താ​ളംത​ന്നെ പ​രീ​ക്ഷ​ണ​മാ​ണ്. രോ​ഗ​ങ്ങ​ൾ, സാ​മ്പ​ത്തി​ക ശാ​രീ​രി​ക മാ​ന​സി​ക പ്ര​തി​സ​ന്ധി​ക​ൾ എ​ന്നി​വ​യി​ലെ​ല്ലാം ആ​ശ്വാ​സ​വും സ​മാ​ധാ​ന​വും ക​ണ്ടെ​ത്താ​ൻ വി​ശ്വാ​സി​ക​ൾ​ക്ക് സാ​ധി​ക്കു​ന്നു. ‘‘വി​ശ്വാ​സി​യു​ടെ കാ​ര്യം അ​ത്ഭുതംത​ന്നെ. അ​വ​ന് പ്ര​യാ​സ​മു​ണ്ടാ​യാ​ൽ ക്ഷ​മി​ക്കും. അ​ത് അ​വ​നു ഗു​ണ​ക​ര​മാ​ണ്. സ​ന്തോ​ഷം ഉ​ണ്ടാ​യാ​ൽ അ​വ​ൻ ന​ന്ദി കാ​ണി​ക്കും. അ​തും അ​വ​ന് ഗു​ണ​ക​ര​മാ​ണ്’’ (ഹ​ദീ​സ്).

ഈ ​ജീ​വി​തം ഒ​രു ട്രാ​ൻ​സി​റ്റ് ലോ​ഞ്ച് പോ​ലെ​യാ​ണ്; താ​ൽ​ക്കാ​ലി​ക ആ​സ്വാ​ദ​നം മാ​ത്ര​മാ​ണ്. ശാ​ശ്വ​ത മ​ധു​രം പ​ര​ലോ​ക​ത്ത് ന​മ്മെ കാ​ത്തി​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan specialRamadan TalkMalayalam News
News Summary - ramadan talk
Next Story