Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightസാ​ഹോ​ദ​ര്യ​വും...

സാ​ഹോ​ദ​ര്യ​വും ക​രു​ത​ലും പൂ​ത്തു​ല​യു​ന്ന വി​ശു​ദ്ധ നാ​ളു​ക​ൾ

text_fields
bookmark_border
സാ​ഹോ​ദ​ര്യ​വും ക​രു​ത​ലും പൂ​ത്തു​ല​യു​ന്ന വി​ശു​ദ്ധ നാ​ളു​ക​ൾ
cancel

ലോ​ക​മെ​ങ്ങു​മു​ള്ള വി​ശ്വാ​സി​സ​മൂ​ഹം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന പു​ണ്യ​ങ്ങ​ളു​ടെ പൂ​ക്കാ​ലം വീ​ണ്ടും സ​മാ​ഗ​ത​മാ​യി​രി​ക്കു​ക​യാ​ണ്. അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ പേ​മാ​രി പെ​യ്യു​ന്ന പെ​രു​മ​ഴ​ക്കാ​ലം. ആ​ത്മീ​യ വ​സ​ന്ത നാ​ളു​ക​ളെ സ്വീ​ക​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു അ​വ​രു​ടെ മ​ന​സ്സും ശ​രീ​ര​വും. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ന​മ്മ​ൾ വീ​ടു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും പ​രി​സ​ര​ങ്ങ​ളു​മൊ​ക്കെ അ​വി​ട​ങ്ങ​ളി​ലു​ള്ള അ​ഴു​ക്കു​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി മോ​ടി പി​ടി​പ്പി​ക്കു​ന്ന തി​ര​ക്കു​ക​ളി​ലാ​യി​രു​ന്നു. മ​നു​ഷ്യ​മ​ന​സ്സു​ക​ളും പാ​പ​ങ്ങ​ളും തെ​റ്റു​ക​ളും കൊ​ണ്ട് മ​ലീ​മ​സ​മാ​കാ​റു​ണ്ട്. വ​രാ​നി​രി​ക്കു​ന്ന ദി​ന​രാ​ത്ര​ങ്ങ​ളി​ൽ ക​ഠി​ന​പ​രി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ ഈ ​പാ​പ​ക്ക​റ ക​ഴു​കി​വൃ​ത്തി​യാ​ക്കാ​നു​ള്ള തി​ര​ക്കി​ലാ​യി​രി​ക്കും ഓ​രോ വി​ശ്വാ​സി​യും.

റ​മ​ദാ​ൻ സ്വ​യം ന​വീ​ക​ര​ണ​ത്തി​നു​ള്ള മാ​സ​മാ​ണ്. ഈ ​മാ​സം ന​മ്മു​ടെ ക​ല​ണ്ട​റു​ക​ളെ മാ​റ്റാ​ൻ വേ​ണ്ടി മാ​ത്ര​മു​ള്ള​ത​ല്ല, അ​തോ​ടൊ​പ്പം നാ​മോ​രോ​രു​ത്ത​രു​ടെ​യും ജീ​വി​ത​ത്തെ മാ​റ്റി​പ്പ​ണി​യാ​നു​ള്ള​തു​മാ​യി​രി​ക്ക​ണം. ആ ​മാ​റ്റം ഹൃ​ദ​യ​ത്തി​ൽ നി​ന്നും ന​മ്മു​ടെ ചു​റ്റു​പാ​ടു​ക​ളി​ലേ​ക്ക് വി​ക​സി​ക്ക​ണം. ‘നോ​മ്പ് എ​ന്ന​ത് ന​മ്മെ​ത്ത​ന്നെ അ​റി​യാ​നും നി​യ​ന്ത്രി​ക്കാ​നും അ​ച്ച​ട​ക്കം ശീ​ലി​പ്പി​ക്കാ​നു​മു​ള്ള ഒ​രു വി​ളി​യാ​ണ്. ന​മ്മു​ടെ ആ​ശ്രി​ത​ത്വ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും അ​വ​യി​ൽ നി​ന്ന് മോ​ചി​ത​രാ​കാ​നും ഇ​ത് ന​മ്മെ സ​ഹാ​യി​ക്കു​ന്നു.’ (താ​രി​ഖ് റ​മ​ദാ​ൻ).

ചു​റ്റി​ലു​മു​ള്ള സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ഐ​ക്യ​പ്പെ​ട​ലാ​ണ് റ​മ​ദാ​ൻ. ലോ​ക​ത്ത് പ​ല​യി​ട​ത്തും മ​നു​ഷ്യ​ർ പ​ട്ടി​ണി​യി​ലും ദു​രി​ത​ത്തി​ലു​മാ​ണ്. ശാ​സ്ത്ര​വും സാ​ങ്കേ​തി​ക​ത​യും ഏ​റെ വ​ള​ർ​ന്നു വി​ക​സി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​നു​ഷ്യ​ത്വ​ത്തി​നും മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ​ക്കും ക്ഷ​തം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വെ​ട്ടി​പ്പി​ടി​ക്കാ​നും അ​ധി​നി​വേ​ശം ന​ട​ത്താ​നു​മു​ള്ള ത്വ​ര​യാ​ണ് അ​ധി​കാ​രി​ക​ളി​ൽ പ​ല​രെ​യും മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​ത്. യു​ദ്ധ​വും ക​ലാ​പ​വും ക​ല​ഹ​ങ്ങ​ളും നി​ര​ന്ത​രം ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​തി​ന്റെ​യെ​ല്ലാം ഇ​ര​ക​ളാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് കു​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ലോ​ക​മ​നഃ​സാ​ക്ഷി​യു​ടെ മു​ന്നി​ൽ നി​ര​വ​ധി ചോ​ദ്യ​ശ​ര​ങ്ങ​ളാ​ണ് എ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ ബാ​ക്കി​പ​ത്ര​മാ​യി എ​ത്ര​യെ​ത്ര പ​ട്ടി​ണി​ക്കോ​ല​ങ്ങ​ളാ​ണ് ന​ര​ക​യാ​ത​ന അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഗ​സ്സ​യും ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളും ഇ​ന്നും ന​മ്മു​ടെ നോ​വാ​ണ്. ഇ​വി​ടെ​യാ​ണ് റ​മ​ദാ​ൻ വി​ശ​പ്പു​കൊ​ണ്ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​മാ​യി മാ​റു​ന്ന​ത്.

പ​കു​ത്ത് ന​ൽ​ക​ലി​ന്റെ​യും അ​പ​ര​നെ വേ​ണ്ടു​വോ​ളം ക​രു​തു​ന്ന​തി​ന്റെ​യും നാ​ളു​ക​ളാ​ണ് റ​മ​ദാ​ൻ. താ​ൻ നേ​ടി​യ​തൊ​ക്കെ​യും ത​ന്റെ മാ​ത്ര​മ​ല്ല ത​നി​ക്ക് ചു​റ്റി​ലു​മു​ള്ള​വ​രു​ടേ​ത് കൂ​ടി​യാ​ണെ​ന്ന തി​രി​ച്ച​റി​വ് ന​ൽ​കു​ന്ന മാ​സ​മാ​ണ് ഇ​ത്. വെ​റു​പ്പി​ന്റെ​യും വി​ദ്വേ​ഷ​ത്തി​ന്റെ​യും വ​ർ​ത്ത​മാ​ന​കാ​ല​ത്ത് സ്നേ​ഹ​ത്തി​ന്റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും വി​ള​ക്കു​ക​ൾ ക​ത്തി​ച്ചു വെ​ക്കാ​ൻ വ്ര​തം ന​മ്മെ പ്രാ​പ്ത​രാ​ക്കു​ന്നു.

‘വ​യ​റു ക​ത്തു​മ്പോ​ഴാ​ണ് അ​യ​ൽ​ക്കാ​ര​ന്റെ വി​ശ​പ്പ് സ്വ​ന്തം വ​യ​റ്റി​ല​റി​യു​ന്ന​ത്’ (ക​ട​മ്മ​നി​ട്ട).

നാം ​ജീ​വി​ക്കു​ന്ന ഈ ​പ്ര​വാ​സ​ലോ​ക​ത്തും നി​ര​വ​ധി​യാ​ളു​ക​ൾ ഇ​ന്നും പ​ട്ടി​ണി​യി​ലും പ്ര​യാ​സ​ത്തി​ലു​മാ​ണ്. കു​ടും​ബ​ത്തി​ന്റെ ഭ​ദ്ര​ത​യും സു​ഭി​ക്ഷ​ത​യും ല​ക്ഷ്യം വെ​ച്ച് ക​ട​ൽ ക​ട​ന്ന​വ​രി​ൽ പ​ല​രും ത​ങ്ങ​ളു​ടെ കാ​ലി​ട​റി വീ​ണു​പോ​യി​ട്ടു​ണ്ട്. അ​വ​രു​ടെ ജീ​വി​ത സ്വ​പ്‌​ന​ങ്ങ​ൾ ഈ ​മ​രു​ഭൂ​മി​യി​ലെ ക​ത്തു​ന്ന ചൂ​ടി​ൽ വാ​ടി​ക്ക​രി​ഞ്ഞു പോ​യി​ട്ടു​ണ്ട്.

ഗ​ൾ​ഫി​ന്റെ പ​ള​പ​ള​പ്പും സു​ഖ​സൗ​ക​ര്യ​ങ്ങ​ളും ഇ​ത്തി​രി പോ​ലും അ​നു​ഭ​വി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ ന​മു​ക്ക് ചു​റ്റും അ​ന​വ​ധി​യു​ണ്ട്. പ​ലി​ശ​ക്കാ​രു​ടെ​യും തൊ​ഴി​ൽ ചൂ​ഷ​ക​രു​ടെ​യും കെ​ണി​യി​ൽ പെ​ട്ട് ജീ​വി​തം നി​ത്യ​ദു​രി​ത​ത്തി​ലാ​യ​വ​ർ, ക​ടം കൊ​ണ്ട് വ​ല​യു​ന്ന​വ​ർ, ഓ​ർ​ക്കാ​പ്പു​റ​ത്ത് വ​ന്നെ​ത്തി​യ മാ​ര​ക​രോ​ഗ​ങ്ങ​ൾ മൂ​ലം കി​ട​പ്പി​ലാ​യി​പ്പോ​യ​വ​ർ, പെ​ട്ടെ​ന്ന് ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യോ ചെ​യ്തു​കൊ​ണ്ടി​രു​ന്ന ക​ച്ച​വ​ടം ന​ഷ്ട​ത്തി​ലാ​വു​ക​യോ പൂ​ട്ടി​പ്പോ​വു​ക​യോ ചെ​യ്ത​വ​ർ, മ​ര​ണ​ത്തി​ന്റെ വി​ളി​ക്ക് മു​ന്നി​ൽ അ​കാ​ല​ത്തി​ൽ ജീ​വി​ത​തി​ര​ശ്ശീ​ല താ​ഴ്ത്ത​പ്പെ​ട്ട​വ​ർ... ഇ​ങ്ങ​നെ പ​ട്ടി​ക​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ൽ ഒ​രു​പാ​ടു​ണ്ടാ​വും ഈ ​പ്ര​വാ​സ​മ​ണ്ണി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട് ജീ​വി​ത​ത്തി​ന്റ ക​യ്പു​നീ​ര് കു​ടി​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​ർ. ഇ​ത്ത​രം ആ​ളു​ക​ളെ ഓ​ർ​ക്കാ​നും ചേ​ർ​ത്തു​പി​ടി​ക്കാ​നും ന​മ്മു​ടെ നോ​മ്പ് ന​മ്മെ പ്ര​ചോ​ദി​പ്പി​ക്ക​ണം. മ​ഹാ​ക​വി വൈ​ലോ​പ്പി​ള്ളി പ​റ​ഞ്ഞ​തു​പോ​ലെ മ​നു​ഷ്യ​ൻ മ​നു​ഷ്യ​നെ തി​രി​ച്ച​റി​യു​ന്ന വി​ശു​ദ്ധ​മാ​യ വി​ശ​പ്പാ​യി​രി​ക്ക​ണം ന​മ്മു​ടെ നോ​മ്പ്. വി​ശ​പ്പി​ന് മു​ന്നി​ൽ ജാ​തി​യോ മ​ത​മോ ഇ​ല്ല. എ​ല്ലാ​വ​രും അ​വി​ടെ സ​മ​ന്മാ​രാ​ണ്. ഈ ​സ​മ​ത്വ സ​ങ്ക​ൽ​പ​മാ​ണ് നാം ​റ​മ​ദാ​നി​ലൂ​ടെ സ്വാ​യ​ത്ത​മാ​ക്കേ​ണ്ട​ത്.

റ​മ​ദാ​ൻ മ​ടി​യു​ടെ​യോ അ​ല​സ​ത​യു​ടെ​യോ നാ​ളു​ക​ളാ​ക്കി മാ​റ്റ​രു​ത്. സ​മ​രോ​ൽ​സു​ക​ത​യു​ടെ​യും വി​ജ​യോ​ന്മാ​ദ​ത്തി​ന്റെ​യും നി​ര​വ​ധി ച​രി​ത്ര​സം​ഭ​വ​ങ്ങ​ളു​ടെ ഒ​രു ഭൂ​ത​കാ​ലം പേ​റു​ന്ന മാ​സം കൂ​ടി​യാ​ണി​ത്. അ​ധ​ർ​മ​ത്തി​നെ​തി​രെ ധ​ർ​മ​സ​മ​രം വി​ജ​യ​ഭേ​രി മു​ഴ​ക്കി​യ ‘ബ​ദ​റും’ ഒ​രു​തു​ള്ളി ര​ക്തം പോ​ലും ചി​ന്താ​തെ മ​ഹാ​വി​ജ​യ​ത്തി​ന്റെ പ​താ​ക ഉ​യ​ർ​ത്തി​യ ‘മ​ക്കാ വി​ജ​യ​വും’ ന​ട​ന്ന​തും ഈ ​വി​ശു​ദ്ധ​മാ​സ​ത്തി​ലാ​യി​രു​ന്നു. ഉ​റ​ങ്ങി​ത്തീ​ർ​ക്കാ​നോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ്ക്രീ​നി​നു മു​ന്നി​ലും അ​ല​ക്ഷ്യ​മാ​യി ക​ഴി​യാ​നു​ള്ള മാ​സ​വു​മ​ല്ല ഇ​ത്.

കൃ​ത്യ​മാ​യ ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ ഒ​രു പു​തി​യ ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ആ​സൂ​ത്ര​ണ​ങ്ങ​ളും അ​തി​ന്റെ​യ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്രാ​യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഉ​ണ്ടാ​വ​ണം. എ​ല്ലാ​വ​ർ​ക്കും റ​മ​ദാ​ൻ ആ​ശം​സ​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan TalkBahrain Newsgulf news malayalam
News Summary - ramadan talk
Next Story