പവിഴദ്വീപിലെ നോമ്പുതുറകൾ
text_fields2012ലാണ് ഞാൻ ആദ്യമായി പവിഴദ്വീപായ ബഹ്റൈനിൽ എത്തുന്നത്. അന്നത്തെ റമദാൻ നോമ്പുതുറയൊക്കെ പല സംഘടനകളുടെയും ഗ്രാൻഡ് ഇഫ്താറുകൾ ആയിരുന്നു. ആദ്യമൊക്കെ പങ്കെടുത്തു. പിന്നെയാണ് ലേബർ ക്യാമ്പിൽ പാവപ്പെട്ട തൊഴിലാളികളെ നോമ്പ് തുറപ്പിക്കുന്ന പരിപാടി ഞങ്ങളുടെ സംഘടന തീരുമാനിച്ചത്. പിന്നെ അവിടേക്കുള്ള യാത്രയാണ്. റമദാനിന് ഒരു മാസം മുമ്പേ ലേബർ ക്യാമ്പ് തിരഞ്ഞുനടക്കുന്ന സമയമാണ്.
അസ്കറിലാണ് അധികവും. അങ്ങനെ പലപ്പോഴും അവിടെയുള്ള തൊഴിലാളികളെ നോമ്പുതുറപ്പിക്കാനുള്ള അവസരം ഉണ്ടാകും. നല്ല പല മനുഷ്യരുടെയും ബഹ്റൈൻ സ്വദേശികളും സ്പോൺസർ ചെയ്യുന്ന ഭക്ഷണമായിരുന്നു അതിൽ. നോമ്പുതുറക്ക് അമുസ്ലിം സുഹൃത്തുക്കളും പങ്കെടുക്കുമായിരുന്നു. അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുമായിരുന്നു. പിന്നീട് എല്ലാവർഷവും സ്ഥിരമായി ഞങ്ങളുടെ സംഘടന ചെയ്തുകൊടുത്തു കൊണ്ടിരുന്നു. ഇതിനൊക്കെ രണ്ടോ മൂന്നോ പേർ നമ്മുടെകൂടെ ഉണ്ടായിരുന്നു.
ഫാമിലി വന്നപ്പോൾ ഫാമിലിയുമായി പുറത്തുപോയി. റിഫയിലുള്ള നോമ്പുതുറക്കുമ്പോഴുള്ള പീരങ്കി വെടി കാണാൻ പോകുമായിരുന്നു. അന്ന് വീട്ടിൽനിന്ന് ഭക്ഷണം പാകം ചെയ്ത് അവിടന്ന് നോമ്പുതുറക്കും. ചിലപ്പോഴൊക്കെ യാത്രയിൽ വഴിയിൽവെച്ച് നോമ്പുതുറന്നിട്ടുണ്ട്. അന്ന് ട്രാഫിക് സിഗ്നലിൽ ബഹ്റൈനികളായ ആളുകൾ നോമ്പുതുറക്കാനുള്ള സാധനങ്ങളുമായി ഉണ്ടായിരിക്കും. ഇതൊക്കെ ഈ രാജ്യക്കാർ ചെയ്യുന്ന സാമൂഹിക സേവനത്തിന്റെ ഭാഗമായിരുന്നു.
ചിലപ്പോൾ പള്ളികളിൽ നോമ്പുതുറക്കും. വിവിധ ദേശക്കാരായ പ്രവാസികളായിരിക്കും നോമ്പുതുറക്ക് ഉണ്ടാകുക. ഇവിടത്തെ ഭരണാധികാരികൾ പ്രവാസികളെ എങ്ങനെ ചേർത്തു പിടിക്കുന്നു എന്ന ഉദാഹരണങ്ങളാണ് ഇതെല്ലാം. അതുകൊണ്ടുതന്നെ പലപ്പോഴും നോമ്പിന് നാട്ടിൽ പോകാൻ തോന്നാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

