ഐക്യസന്ദേശമുണർത്തി സാദിഖലി തങ്ങളുടെ സൗഹൃദ ഇഫ്താർ സംഗമം
text_fieldsകോഴിക്കോട് നടന്ന മുസ്ലിം സംഘടനകളുടെ സൗഹൃദ ഇഫ്താർ സംഗമത്തിൽ പാണക്കാട്
സാദിഖലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
കോഴിക്കോട്: ഐക്യത്തിന്റെ സന്ദേശവുമായി സാദിഖലി തങ്ങളുടെ സൗഹൃദ ഇഫ്താർ. ആശയപരമായ ഭിന്നതകളുണ്ടെങ്കിലും പൊതുവായ കാര്യങ്ങളിൽ സമുദായം ഒന്നിച്ചിരിക്കണമെന്നാണ് മുൻകാല നേതാക്കൾ കാണിച്ച മാതൃകയെന്നും വിഭാഗീയതയിലേക്ക് പോകുമായിരുന്ന പല വിഷയങ്ങളിലും സംയമനത്തോടെ ഇടപെടാൻ സാധിച്ചത് ഇത്തരം സൗഹൃദവേദികളിലൂടെയാണെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച സാദിഖലി തങ്ങൾ പറഞ്ഞു. ലഹരിയിൽനിന്ന് നാടിനെ രക്ഷിക്കുന്ന കാര്യത്തിൽ സർക്കാർപോലും നിസ്സഹായത പുലർത്തുമ്പോൾ സമൂഹത്തെ ബോധവത്കരിക്കാൻ മതനേതൃത്വം ജാഗ്രതയോടെ രംഗത്തുണ്ടാവണമെന്നും തങ്ങൾ പറഞ്ഞു.
മുനമ്പം വിഷയത്തിൽ മുസ്ലിം സംഘടനകൾ ഇടപെട്ട രീതി ക്രൈസ്തവ സമൂഹത്തിന് വലിയ ആശ്വാസമാണ് നൽകിയത്. അക്കാര്യത്തിൽ അവർ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ബഹുസ്വര സമൂഹത്തിൽ സമാധാനം ഉറപ്പുവരുത്തി മുന്നോട്ട് പോകാനുള്ള ഉത്തരവാദിത്തം പ്രബല ന്യൂനപക്ഷമായ മുസ്ലിംകൾക്കുണ്ട്. കാലങ്ങളായി തുടരുന്ന ഈ ഐക്യം ഇനിയും തുടരണമെന്ന് ആമുഖ പ്രഭാഷണം നടത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിദ്വേഷ പ്രസംഗത്തിനും ഇസ്ലാമോഫോബിയക്കുമെതിരെ ജാഗ്രത വേണമെന്നും സമൂഹത്തിന് ആത്മവിശ്വാസം നൽകാൻ ഒന്നിച്ച് രംഗത്തിറങ്ങണമെന്നും സംഗമത്തിൽ പങ്കെടുത്ത മുസ്ലിം സംഘടന നേതാക്കൾ വ്യക്തമാക്കി.
അഡ്വ. പി.എം.എ. സലാം സ്വാഗതം പറഞ്ഞു. മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, പി. മുജീബ് റഹ്മാൻ, ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂർ, ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. എ.ഐ. മജീദ് സ്വലാഹി, സി.പി. ഉമ്മർ സുല്ലമി, എം. അഹമ്മദ് കുട്ടി മദനി, ഐ.പി. അബ്ദുസ്സലാം, ടി.കെ. അശ്റഫ്, കെ. സജ്ജാദ്, എ. നജീബ് മൗലവി, ഡോ. ഫസൽ ഗഫൂർ, കെ.കെ. കുഞ്ഞിമൊയ്തീൻ, പി. ഉണ്ണീൻ, എൻജി. പി. മമ്മദ് കോയ, കെ.പി.എ. മജീദ് എം.എൽ.എ, ഡോ. എം.കെ. മുനീർ എം.എൽ.എ, റഷീദലി തങ്ങൾ, മുനവ്വറലി തങ്ങൾ, സി.പി. കുഞ്ഞുമുഹമ്മദ്, ഡോ. കെ. മൊയ്തു, നവാസ് പൂനൂര്, കമാൽ വരദൂർ, സി.എ.എം.എ. കരീം, ഉമർ പാണ്ടികശാല, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സി. മമ്മൂട്ടി, കെ.എം. ഷാജി, പാറക്കൽ അബ്ദുല്ല, സി.പി. ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, യു.സി. രാമൻ, എം.എ. റസാഖ് മാസ്റ്റർ, ടി.ടി. ഇസ്മായിൽ, ടി.വി. ഇബ്രാഹിം എം.എൽ.എ, ടി.പി.എം. ജിഷാൻ, പി.കെ. നവാസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

