Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightമതസാഹോദര്യം തീർത്ത്​ ...

മതസാഹോദര്യം തീർത്ത്​ ഇരമത്തൂർ മസ്​ജിദിൽ ഗോപാലകൃഷ്ണൻ നായരുടെ ഇഫ്താർ

text_fields
bookmark_border
iftar
cancel
camera_alt

മാ​ന്നാ​ർ ഇ​ര​മ​ത്തൂ​ർ ജു​മാ​മ​സ്ജി​ദി​ലെ​ത്തി​യ

ടി.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ഇ​ഫ്‌​താ​ർ വി​രു​ന്ന്

വി​ഭ​വ​ങ്ങ​ൾ ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ കൈ​മാ​റു​ന്നു

ചെ​ങ്ങ​ന്നൂ​ർ: ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ 26ാം വ​ർ​ഷ​വും പ​തി​വ്​ മു​ട​ക്കാ​തെ​യാ​ണ്​ മാ​ന്നാ​ർ ഇ​ര​മ​ത്തൂ​ർ ജു​മാ​മ​സ്​​ജി​ദി​ൽ എ​ത്തി​യ​ത്. നോ​മ്പു​തു​റ​ക്കാ​നു​ള്ള വി​ഭ​വ​ങ്ങ​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. കു​ര​ട്ടി​ക്കാ​ട് പാ​ട്ട​മ്പ​ലം ദേ​വ​സ്വം വൈ​സ്​ പ്ര​സി​ഡ​ന്‍റ​റും സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ കോ​ഓ​പ​റേ​റ്റി​വ്​ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ അം​ഗ​വു​മാ​യ കു​ര​ട്ടി​ക്കാ​ട് ഏ​ഴാം വാ​ർ​ഡി​ൽ തി​രു​വ​ഞ്ചേ​രി​ൽ പു​ണ​ർ​ത​ത്തി​ൽ ടി.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രാ​ണ്​ റ​മ​ദാ​നി​ലെ ഒ​രു​ദി​വ​സം ഇ​ഫ്താ​ർ ന​ട​ത്താ​ൻ എ​ത്തി​യ​ത്.

സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പാ​ഠി​ക​ളു​മാ​യ മു​സ്​​ലിം സ​ഹോ​ദ​ര​ങ്ങ​ളു​ടെ ക​ഠി​ന​വ്ര​ത​ത്തി​ന്റെ മാ​ഹാ​ത്മ്യം തി​രി​ച്ച​റി​ഞ്ഞാ​ണ്​ നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ളു​മാ​യി പ​ള്ളി​യി​ലെ​ത്തു​ന്ന​ത്. ആ​ദ്യ​കാ​ല​ത്ത് ക​പ്പ വേ​വി​ച്ച​തും മീ​ൻ​ക​റി​യു​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​ക്കു​റി പ​ഴ​വ​ർ​ഗ​ങ്ങ​ളും ശീ​ത​ള പാ​നീ​യ​ങ്ങ​ളും പ​ല​ഹാ​ര​ങ്ങ​ളും നി​റ​ഞ്ഞ ഇ​ഫ്താ​ർ​വി​രു​ന്നാ​ണ് ഒ​രു​ക്കി​യ​ത്. എ​ൽ.​ഐ.​സി ഏ​ജ​ന്റും ജി​ല്ല സ​ഹ​ക​ര​ണ​ബാ​ങ്ക് ശാ​ഖ​യി​ലെ ഡെ​യ്​​ലി ഡെ​പ്പോ​സി​റ്റ് ക​ല​ക്ഷ​ൻ ഏ​ജ​ന്റു​മാ​യി​രു​ന്നു. ഒ​രു​വ​ർ​ഷം മു​മ്പ് വി​ര​മി​ച്ച​ശേ​ഷം സാ​മൂ​ഹി​ക-​സാ​മു​ദാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്.

ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ജി​ത്, ഷി​ജാ​ർ ന​സീ​ർ, ഷാ​ജി, ഷാ​ജ​ഹാ​ൻ, ശി​ഹാ​ബ്, നി​സാ​മു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രെ സ്വീ​ക​രി​ച്ചു. മാ​ന്നാ​റി​ന്റെ മ​ത​സാ​ഹോ​ദ​ര്യ​വും പ​ര​സ്പ​ര​സ്നേ​ഹ​വും എ​ന്നെ​ന്നും നി​ല​നി​ൽ​ക്കാ​ൻ ഇ​ത്ത​രം പ്ര​വ​ർ​ത്ത​നം പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഭാ​ര്യ: സ​ര​സ്വ​തി​യ​മ്മ. മ​ക്ക​ൾ: ഡോ.​ടി.​ജി. ഗോ​പ​കു​മാ​ർ (കാ​ൺ​പു​ർ ഐ.​ഐ.​ടി പ്ര​ഫ​സ​ർ), ശ്യാം ​ജി. നാ​യ​ർ (ഫാ​ഷ​ൻ ഡി​സൈ​ന​ർ, ഡ​ൽ​ഹി), ഡോ. ​ധ​ന്യ ജി. ​നാ​യ​ർ ( പോ​സ്റ്റ്​ ഡോ​ക്ട​റ​ൽ ഗ​വേ​ഷ​ക, തെ​ക്കേ​അ​മേ​രി​ക്ക).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarGopalakrishnan Nair
News Summary - Gopalakrishnan Nair- iftar
Next Story