പ്രാർഥനാ നിർഭരമായി റമദാനിലെ ആദ്യ വെള്ളി
text_fieldsറമദാനിലെ ആദ്യ വെള്ളിയാഴ്ച എറണാകുളം സെൻട്രൽ ജുമാമസ്ജിദിൽ നമസ്കരിക്കാനെത്തിയവർ
കൊച്ചി: മസ്ജിദുകൾ പതിവിലും നേരത്തേ വിശ്വാസികളാൽ നിറഞ്ഞ കാഴ്ചക്കാണ് റമദാനിലെ ആദ്യത്തെ വെള്ളിയാഴ്ച സാക്ഷ്യംവഹിച്ചത്. വ്രതശുദ്ധിയുടെ നിറവിൽ ജുമുഅ പ്രാർഥനകൾക്കായി മണിക്കൂറുകൾ മുമ്പെതന്നെ എത്തി. ഖുർആൻ പാരായണവും പ്രാർഥനകളുമായി അവർ പള്ളികളിൽ സമയം ചെലവഴിച്ചു. റമദാനിന്റെ പ്രാധാന്യവും കാരുണ്യവും ഇമാമുമാരുടെ പ്രഭാഷണത്തിൽ നിറഞ്ഞു.
ആദ്യത്തെ പത്ത് ദിവസത്തിന്റെ പ്രത്യേകതകളും മഹത്ത്വവും അവർ വ്യക്തമാക്കി. മനുഷ്യരെ സ്രഷ്ടാവിന്റെ താൽപര്യങ്ങളിലേക്ക് വഴി നടത്തുന്ന വിശിഷ്ടദിനങ്ങളാണ് റമദാനിലെന്ന് അവർ ഉദ്ബോധിപ്പിച്ചു. ജീവിതത്തിൽ നന്മ വർധിപ്പിക്കുകയും അപരന് ലഭിക്കുന്ന അനുഗ്രഹങ്ങളിൽ സന്തോഷിക്കുകയും വേണം.
വ്രതാനുഷ്ഠാനത്തിനൊപ്പം മറ്റ് പ്രാർഥനകളിലും ദാനധർമങ്ങളിലും വ്യാപൃതരാകണം. സമൂഹത്തിൽ വർധിക്കുന്ന തിന്മകൾക്കെതിരെ ജാഗ്രത പുലർത്തുകയും നാടിന്റെ നന്മക്കു വേണ്ടി പ്രാർഥിക്കുകയും വേണമെന്ന് അവർ വിശദീകരിച്ചു. ഇഫ്താർ സംഗമങ്ങൾ, തറാവീഹ് നമസ്കാരം എന്നിവയിൽ ഉൾപ്പെടെ ആളുകൾ പള്ളികളിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

