Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightനീതിക്ക് സാക്ഷികളാവുക:...

നീതിക്ക് സാക്ഷികളാവുക: ബംഗളൂരു റമദാൻ സംഗമം ഫെബ്രുവരി 21ന് പാലസ് ഗ്രൗണ്ടിൽ

text_fields
bookmark_border
നീതിക്ക് സാക്ഷികളാവുക: ബംഗളൂരു റമദാൻ സംഗമം ഫെബ്രുവരി 21ന് പാലസ് ഗ്രൗണ്ടിൽ
cancel

ബംഗളൂരു: ജമാഅത്തെ ഇസ്‌ലാമി കേരള ബംഗളൂരു സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ബംഗളൂരു റമദാൻ സംഗമം ഫെബ്രുവരി 21 ശനിയാഴ്ച ബംഗളൂരു പാലസ് ഗ്രൗണ്ട്‌സിലെ പാലസ് ശീഷ് മഹലിൽ നടക്കും.

‘നീതിക്ക് സാക്ഷികളാവുക’ എന്നതാണ് ഈ വർഷത്തെ പ്രമേയം. കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ, ബി.ഡി.എ ചെയർമാനും എം.എൽ.എയുമായ എൻ.എ. ഹാരിസ്, ശിവാജിനഗർ എം.എൽ.എ റിസ്‌വാൻ അർഷാദ്, ജെ.ഐ.എച്ച് കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ജെ.ഐ.എച്ച് കേരള, ബംഗളൂരു സിറ്റി പ്രസിഡന്‍റ് ഷമീർ മുഹമ്മദ്, മസ്ജിദുറഹ്മ പെരുമ്പിലാവ് ഖത്തീബ് സലീം മമ്പാട്, ഐ.ഇ.സി.ഐ ഹയർ എജുക്കേഷൻ ബോർഡ് ഡയറക്ടർ അഡ്വ. മുബഷിർ അസ്ഹരി എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും.

കുട്ടികള്‍ക്ക് മാത്രമായി ‘കിഡ്‌സ് റമദാൻ മീറ്റ്’ സംഘടിപ്പിക്കും. കുട്ടികളിൽ റമദാന്‍റെ സന്ദേശം എത്തിക്കുന്നതിനായി വൈവിധ്യമാർന്ന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കിഡ്‌സ് ഇഫ്താർ, റമദാൻ ക്വിസ്, കാലിഗ്രാഫി വർക് ഷോപ്പ്, മൂല്യാധിഷ്ഠിത കളികൾ, ‘മൈ റമദാൻ’ സ്പെഷൽ സെഷൻ എന്നിവ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetRamadan SangamamBengaluruPalace ground
News Summary - Bengaluru Ramadan Sangam on February 21 at Palace Grounds
Next Story