Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഞെട്ടൽ മാറാത്ത രാത്രി

text_fields
bookmark_border
ഞെട്ടൽ മാറാത്ത രാത്രി
cancel

പരിശുദ്ധ റമദാൻ മാസം ആഗതമാവുന്നതിന്‍റെ മുന്നോടിയായി വീട് വൃത്തിയാക്കി നോമ്പിനെ വരവേൽക്കാനായി കാത്തിരിക്കുക എന്നത് പഴയ കാലത്തെ പതിവ് കാഴ്ചയാണ്. വർഷങ്ങൾക്ക് മുമ്പ് ബഹ്റൈനിൽ എത്തിയപ്പോഴും ഭാര്യ ആ പതിവ് തുടർന്നു. അങ്ങിനെ വർഷങ്ങൾക്ക് മുമ്പുള്ള ഒരു നോമ്പ് കാലത്തിന് തൊട്ട് മുമ്പ് ഫ്ലാറ്റും പരിസരവും ഒക്കെ വൃത്തിയാക്കി റമദാൻ മാസത്തെ വരവേൽക്കാനായുള്ള ശ്രമങ്ങൾനടക്കുന്നതിനിടയിലെ ഒരു രാത്രി ഞങ്ങളുടെ ഫ്ലാറ്റിൽ കിടന്നുറങ്ങുമ്പോഴാണ് തൊട്ടടുത്ത ഫ്ലാറ്റിന് തീപിടിച്ചത്. വിൻഡോ എസിക്കടക്കം തീപടർന്ന് പരിസരമാകെ പുകയിലമർന്ന് ശ്വാസം മുട്ടുന്ന പരുവത്തിലായപ്പോഴാണ് ഞങ്ങൾ ഞെട്ടിയുണർന്നത് തന്നെ. ഉറക്കം പിടിക്കുന്നതിന് മുമ്പ് അവൾ ഒരു കരിഞ്ഞ മണം ഫീൽ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞിരുന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല. പോരാത്തതിന് അതിന്‍റെ പേരിൽ അവളെ കളിയാക്കുക കൂടി ചെയ്തു.

ഞങ്ങളുടെ തൊട്ടുമുന്നിലെ ഫ്ലാറ്റിൽ കോഴിക്കോട് സ്വദേശി മുഹമ്മദലിക്കയും കുടുംബവും, തൊട്ടടുത്ത ഫ്ലാറ്റിൽ തലശ്ശേരി സ്വദേശിയായ മുഹമ്മദലിക്കയും കുടുംബവും, നമ്മുടെയൊക്കെ ഫ്ലാറ്റിനഭിമുഖമായുള്ള കെട്ടിടത്തിൽ എൻ്റെ നാട്ടുകാരനായ ശശിയും കുടുംബവും ആയിരുന്നു താമസിച്ചിരുന്നത്. നാട്ടിലെ പോലെ മുറ്റവും, ഗൾഫ്കാഴ്ചകളിൽ നിന്ന് തീർത്തും വൃത്യസ്തവുമായ സൗകര്യങ്ങളുമാണ് ആ പഴയ കെട്ടിടത്തിലേക്ക് എന്നെ എത്തിച്ചത്.

ബഹളം കേട്ട് ഒട്ടുമിക്ക ആളുകളും ഉണർന്നെങ്കിലും തലശ്ശേരി സ്വദേശിയായ മുഹമ്മദലിക്കയും കുടുംബവും പുറത്ത് നടക്കുന്ന ബഹളങ്ങളൊന്നും അറിയുന്നുണ്ടായിരുന്നില്ല. കോളിങ് ബെൽ വർക്ക് ചെയ്യാത്തത് കാരണം ഡോറിൽ എല്ലാവരും ശക്തമായി ഇടിച്ച് ബഹളമുണ്ടാക്കിയപ്പോഴാണ് അവർ ഉണർന്നത്.

അൽഹംദുലില്ലാഹ് ....പടച്ചവന് സ്തുതി പറഞ്ഞുകൊണ്ട് ധരിച്ച വസ്ത്രത്തോടെ ഞങ്ങളെല്ലാം എനിക്ക് പരിചയമുള്ള ഒരു പാകിസ്ഥാനിയുടെ വീട്ടിൽ അഭയം തേടി. ഒരു ഇടുങ്ങിയ വഴിയിലൂടെ വേണം തീപിടിച്ച സ്ഥലത്ത് എത്തിച്ചേരാൻ. അതുകൊണ്ട് തന്നെ ഫയർ ഫോഴ്സിന് കഠിന പ്രയത്നംതന്നെ വേണ്ടി വന്നു തീയണക്കാൻ. പിറ്റേന്ന് വൈകുന്നേരത്തോടെ മാത്രമെ സ്വന്തം ഫ്ലാറ്റിലേക്ക് കടക്കാൻ പോലീസുകാർ ഞങ്ങളെ അനുവദിച്ചുള്ളൂ. ദൈവാനുഗ്രഹത്താൽ നമ്മുടെ ഫ്ലാറ്റിൽ തീ പടരുന്നതിന് മുമ്പ് തന്നെ എല്ലാം നിയന്ത്രണ വിധേയമാക്കിയിരുന്നു.

ഒരു രാത്രിയും, ഒരു പകലിന്‍റെ മുക്കാൽ ഭാഗവും, പരിഭ്രാന്തരായി നാല് കുടുംബങ്ങൾ എന്താണ് സംഭവിച്ചത് എന്നറിയാതെ, ആശങ്കയോടെ കഴിയേണ്ടിവന്നത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. അതോടൊപ്പം പലപ്പോഴും ഓർക്കാറുള്ള മറ്റൊരു കാര്യം കൂടിയുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A night of shock
Next Story