Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightപീ​ര​ങ്കി​ക​ൾ ഇ​ഫ്താ​ർ...

പീ​ര​ങ്കി​ക​ൾ ഇ​ഫ്താ​ർ സ​മ​യ​മ​റി​യി​ക്കും; നാ​ല്​ എ​മി​റേ​റ്റു​ക​ളി​ൽ

text_fields
bookmark_border
പീ​ര​ങ്കി​ക​ൾ ഇ​ഫ്താ​ർ സ​മ​യ​മ​റി​യി​ക്കും; നാ​ല്​ എ​മി​റേ​റ്റു​ക​ളി​ൽ
cancel
camera_alt

അബൂദബി ശൈഖ്​ സായിദ്​ മോസ്കിന്​ സമീപത്തെ റമദാൻ പീരങ്കി (ഫയൽ ചിത്രം)

ദു​ബൈ: പാ​ര​മ്പ​ര്യ​ത്തെ ഉ​ദ്​​ഘോ​ഷി​ക്കു​ന്ന ഇ​ടി​മു​ഴ​ക്ക​ങ്ങ​ളോ​ടെ റ​മ​ദാ​ൻ​ പീ​ര​ങ്കി​ക​ൾ ഇ​ത്ത​വ​ണ​യും രാ​ജ്യ​ത്തി​ന്‍റെ നാ​ല്​ എ​മി​റേ​റ്റു​ക​ളി​ൽ മു​ഴ​ങ്ങും. പീ​ര​ങ്കി​ക​ൾ മു​ഴ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക ഞാ​യ​റാ​ഴ്ച പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടു. റ​മ​ദാ​ൻ ദി​വ​സ​ങ്ങ​ളി​ൽ ഇ​ഫ്താ​ർ സ​മ​യ​ങ്ങ​ളി​ലാ​ണ്​ തു​ട​ർ​ച്ച​യാ​യി പീ​ര​ങ്കി​ക​ൾ മു​ഴ​ക്കു​ന്ന​ത്.

ഒ​രോ എ​മി​റേ​റ്റി​ലെ​യും പൊ​ലീ​സ്​ സേ​ന​യി​ലെ പ്ര​ത്യേ​കം പ​രി​ശീ​ല​നം സി​ദ്ധി​ച്ച​വ​രാ​ണ്​ ഇ​തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പ​ഴ​യ കാ​ല​ത്ത്​ നോ​മ്പു​തു​റ​ക്കു​ന്ന സ​മ​യ​മ​റി​യി​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച സം​വി​ധാ​നം പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഓ​ർ​മ​യെ​ന്ന നി​ല​യി​ലാ​ണ്​ നി​ല​നി​ർ​ത്തി​പ്പോ​രു​ന്ന​ത്. അ​ബൂ​ദ​ബി, ദു​ബൈ, റാ​സ​ൽ​ഖൈ​മ, ഉ​മ്മു​ൽ​ഖു​വൈ​ൻ എ​ന്നീ എ​മി​റേ​റ്റു​ക​ളി​ലെ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ലാ​ണ്​ പീ​ര​ങ്കി​ക​ൾ ഇ​ത്ത​വ​ണ സ​ജ്ജീ​ക​രി​ക്കു​ക.

ദു​ബൈ​യി​ൽ ബു​ർ​ജ് ഖ​ലീ​ഫ​ക്ക്​ സ​മീ​പം, ദു​ബൈ ഫെ​സ്റ്റി​വ​ൽ സി​റ്റി, മ​ദീ​ന​ത്ത് ജു​മൈ​റ, ഡ​മാ​ക്, ഹ​ത്ത ഗ​സ്റ്റ് ഹൗ​സ്, എ​ക്‌​സ്‌​പോ സി​റ്റി ദു​ബൈ (അ​ൽ വാ​സ​ൽ പ്ലാ​സ​യു​ടെ മു​ൻ​വ​ശം) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സ്ഥാ​പി​ക്കു​ക. അ​ബൂ​ദ​ബി​യി​ൽ ശൈ​ഖ്​ സാ​യി​ദ് മ​സ്ജി​ദ്, ഖ​സ​ർ അ​ൽ ഹു​സ്ൻ, മു​ശ്​​രി​ഫ്​ മേ​ഖ​ല​യി​ലെ ഉ​മ്മു​ൽ-​ഇ​മാ​റാ​ത്ത് പാ​ർ​ക്ക്, ശ​ഹാ​മ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പീ​ര​ങ്കി​ക​ൾ കാ​ണാ​നാ​വു​ക.

അ​ൽ​ഐ​ൻ ന​ഗ​ര​ത്തി​ൽ വി​വാ​ഹ ഹാ​ളി​നും അ​ൽ ജാ​ഹി​ലി കോ​ട്ട​ക്കും സ​മീ​പ​ത്തെ സ​ഖ്​​ർ ഏ​രി​യ​യി​ലാ​യി​രി​ക്കും. അ​ൽ ദ​ഫ്ര​യി​ൽ അ​ഡ്‌​നോ​ക് ഗാ​ർ​ഡ​നി​ലും സ​ജ്ജീ​ക​രി​ക്കും. റാ​സ​ൽ​ഖൈ​മ​യി​ൽ അ​ൽ ഖ​വാ​സിം കോ​ർ​ണി​ഷി​ലും ഉ​മ്മു​ൽ ഖു​വൈ​നി​ൽ ശൈ​ഖ്​ സാ​യി​ദ് മ​സ്ജി​ദി​ലു​മാ​ണ്​ ഒ​രു​ക്കു​ക​യെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ വെ​ടി​മു​ഴ​ക്കു​ന്ന​ത്​ കാ​ണാ​ൻ മാ​ത്ര​മാ​യി എ​ത്തി​ച്ചേ​രാ​റു​ണ്ട്. ദു​ബൈ എ​ക്സ്​​പോ സി​റ്റി​യി​ൽ ആ​ദ്യ​മാ​യാ​ണ്​ റ​മ​ദാ​ൻ പീ​ര​ങ്കി ഒ​രു​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftaremiratesCannons
News Summary - Cannons will mark iftar time; In four emirates
Next Story