Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightമക്കയുടെയും...

മക്കയുടെയും മദീനയുടെയും ബഹിരാകാശ ദൃശ്യങ്ങൾ പുറത്തുവിട്ട് അൽ നിയാദി

text_fields
bookmark_border
aerial image
cancel
camera_alt

അ​ൽ നി​യാ​ദി അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യത്തിൽ നിന്ന് പകർത്തിയ മ​ക്ക​യു​ടെ​ രാ​ത്രി​കാ​ല വി​ഡി​യോ ദൃ​ശ്യം

ദു​ബൈ: റ​മ​ദാ​നി​ലെ അ​വ​സാ​ന ദി​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ മ​ക്ക​യു​ടെ​യും മ​ദീ​ന​യു​ടെ​യും രാ​ത്രി​കാ​ല വി​ഡി​യോ ദൃ​ശ്യം പ​ക​ർ​ത്തി പു​റ​ത്തു​വി​ട്ട്​ യു.​എ.​ഇ​യു​ടെ സു​ൽ​ത്താ​ൽ അ​ൽ നി​യാ​ദി. ക​ഴി​ഞ്ഞ ദി​വ​സം അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യം സൗ​ദി അ​റേ​ബ്യ​ക്ക്​ മു​ക​ളി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ ഇ​രു ന​ഗ​ര​ങ്ങ​ളും കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്.

തി​ള​ക്ക​മു​ള്ള ര​ണ്ട്​ ഭാ​ഗ​ങ്ങ​ളാ​യാ​ണ്​ ഇ​തി​ൽ മ​ക്ക​യും മ​ദീ​ന​യും. ആ​ദ്യം മ​ക്ക​യു​ടെ ദൃ​ശ്യം സൂം ​ചെ​യ്ത്​ കാ​ണു​ക​യും തു​ട​ർ​ന്ന്​ മ​ദീ​ന​യി​ലേ​ക്ക്​ കാ​മ​റ തി​രി​ക്കു​ക​യു​മാ​യി​രു​ന്നു.

ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വെ​ച്ച വി​ഡി​യോ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കു​വെ​ച്ചു. വി​ശു​ദ്ധ ന​ഗ​ര​ങ്ങ​ളു​ടെ നാ​ടാ​യ സൗ​ദി അ​റേ​ബ്യ​ക്ക് സ​മ​ർ​പ്പി​ക്കു​ന്നു എ​ന്ന കാ​പ്​​ഷ​നോ​ടെ​യാ​ണ്​ വി​ഡി​യോ പോ​സ്റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​സം ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ എ​ത്തി​യ അ​ൽ നി​യാ​ദി ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ജ​ന്മ​ദേ​ശ​മാ​യ അ​ൽ​ഐ​നി​ന്‍റെ പ​ക​ൽ ദൃ​ശ്യം പ​ങ്കു​വെ​ച്ചി​രു​ന്നു. ഈ ​മാ​സം അ​വ​സാ​ന​ത്തി​ൽ ബ​ഹി​രാ​കാ​ശ​ത്ത്​ ന​ട​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ ഇ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MakkahMadinahAl Niadiaerial image
News Summary - Al Niadi released aerial images of Makkah and Madinah
Next Story