കാടകത്തെ സ്നേഹാക്ഷരങ്ങൾ

തോപ്പിൽ രജി
10:51 AM
29/01/2019
tribal-titeracy
ആദിവാസികളെ അക്ഷരം പഠിപ്പിക്കുന്ന വനപാലകർ

കാ​ട്ടു​വി​ഭ​വ​ങ്ങ​ൾ തേ​ടി കാ​ടാ​യ കാ​ടെ​ല്ലാം അ​ല​യു​ന്ന നി​ത്യ​സ​ഞ്ചാ​രി​ക​ളാ​യ ഒ​രു ആ​ദി​വാ​സി സ​മൂ​ഹ​മു​ണ്ട്​ ശ​ബ​രി​മ​ല പൂ​ങ്കാ​വ​ന​ത്തി​ൽ. മ​ല​ബ​ണ്ടാ​ര വി​ഭാ​ഗ​ക്കാ​ർ. കാ​ട​റി​വു​ക​ളു​ടെ ക​ല​വ​റ​യാ​യ അ​വ​ർ​ക്ക്​ പ​​ക്ഷേ, അ​ക്ഷ​ര​ജ്​​ഞാ​നം ഒ​ട്ടു​മി​ല്ല. അ​വ​ർ​ക്കി​ട​യി​ൽ വ​ന​പാ​ല​ക​ർ ന​ട​ത്തു​ന്ന സാ​ക്ഷ​ര​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെക്കു​റി​ച്ച്...

അ... അമ്മ..
മക്കളേ എന്നു നീട്ടിവിളിക്കുമ്പോൾ അവർ ഒാടിവരും,  അക്ഷരമധുരം നുണയാനാണ്​ ആ വരവ്​. കാടകത്തെ ഉൗരിലെ വീടുകളിലൊന്നി​​​​െൻറ മുറ്റത്ത്​ വിരിച്ച പായയിൽ അവർ ചമ്രംപടിഞ്ഞിരിക്കും. അക്ഷരങ്ങൾ നാവിൻതുമ്പത്ത് വിരിയുമ്പോൾ അവരുടെ മുഖത്ത് പുഞ്ചിരി വിരിയും. അവർക്ക്​ അക്ഷരം പറഞ്ഞുകൊടുക്കാൻ എല്ലാദിവസവും ഒരുകൂട്ടം അധ്യാപകർ, ചെങ്കുത്തായ കാട്ടുവഴികൾ താണ്ടി ഉൗരിലെത്തും^ വനപാലകർ. കാടി​​​​െൻറ സംരക്ഷണമാണ്​ അവരുടെ പ്രാഥമിക ഉത്തരവാദിത്തമെങ്കിലും കാടി​​​​െൻറ മക്കളെ അക്ഷരം പഠിപ്പിക്കുന്നതിലും അവർ ഏറെ ശ്രദ്ധാലുക്കളാണിന്ന്​. 
ശബരിമല പൂങ്കാവനത്തിലെ ളാഹ റിസർവ്​ ഏരിയയിലെ വളഞ്ഞങ്ങാനം വനത്തിനുള്ളിൽ ളാഹ-പമ്പ ​േറാഡിനോടു ചേർന്ന് കുടിലുകെട്ടി താമസിക്കുന്ന ആദിവാസികളെയാണ് രാജാംബാറ പോസ്​റ്റ്​ സ്​റ്റേഷനിലെ വനപാലകർ സൗജന്യമായി അക്ഷരം പഠിപ്പിക്കുന്നത്.മലബണ്ടാര വിഭാഗത്തിൽപെട്ട എട്ട്​ കുടുംബങ്ങളാണ് ഇവിടെ കുടിൽകെട്ടി കഴിയുന്നത്. ഇവർക്ക് അക്ഷരം എന്തെന്നറിയില്ല. പഠിക്കേണ്ടതി​​​​െൻറ പ്രാധാന്യവുമറിയില്ല. ഇവരെ അക്ഷരം പഠിപ്പിച്ചു സാമൂഹികജീവിതത്തി​​​​െൻറ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന്  രാജാംബാറ ഫോറസ്​റ്റ്​ ​െഡപ്യൂട്ടി റേഞ്ചർ കെ.വി. രാജേഷ് പറയുന്നു.

ഇക്കഴിഞ്ഞ വിദ്യാരംഭ ദിവസമാണ് ആദിവാസി സമൂഹത്തിന്​ ആദ്യക്ഷരം പകർന്നുതുടങ്ങിയത്​. ആദ്യ ദിവസം കുടിലിലെ മൂന്നു വയസ്സുള്ള സനീഷ്, നാലു വയസ്സുകാരായ അലീന, സുബിത എന്നീ കുട്ടികൾക്ക് ഹരിശ്രീ കുറിച്ച്​ ആദ്യക്ഷരം പകർന്നുനൽകി. വനപാലകരുടെ മടിയിൽ കുഞ്ഞുങ്ങളെ ചേർത്തിരുത്തി താലത്തിൽ വിതറിയ അരിമണികളിൽ ഹരിശ്രീ കുറിക്കുകയായിരുന്നു. ശേഷം മുതിർന്നവർക്കും അക്ഷരങ്ങൾ പകർന്നു നൽകി. അമ്പതുകാരിയായ രാധാമണി, രാധ, സുമിത്ര, രജനി, മീന, ചിത്ര എന്നിവരും അവരുടെ മക്കളുമാണ് പഠിക്കാൻ എത്തുന്നത്. 13 കുട്ടികൾ ഉൾ​െപ്പടെ 19 പേരുണ്ട്​ ക്ലാസിൽ. മുതിർന്നവർക്ക് രാവിലെയും കുട്ടികൾക്കു വൈകുന്നേരവുമാണ് ക്ലാസ്​. ഇതിനകംതന്നെ മലയാള അക്ഷരങ്ങൾ വായിക്കാനും എഴുതാനും അവർ പഠിച്ചുകഴിഞ്ഞു. പേര്​ സ്വന്തമായി എഴുതാനും പഠിച്ചു. അത്യാവശ്യം കണക്കും പഠിക്കുന്നുണ്ട്.  ഒന്നു മുതൽ 500 വരെ കാണാതെ ചൊല്ലാനും എഴുതാനും പഠിച്ചു. ചെറിയ സംഖ്യകളുടെ കണക്കുകൾ കൂട്ടാനും പഠിച്ചു വരുകയാണ്.

tribal-titeracy

ആദിവാസി കുട്ടികളെ അംഗൻവാടിയിൽ വിടുന്നതിനും വനപാലകർ ശ്രദ്ധിക്കുന്നുണ്ട്. രാവിലെ ഓട്ടോറിക്ഷയിൽ കുട്ടികളെ അംഗൻവാടിയിൽ എത്തിക്കുന്നതും വൈകീട്ട്​ തിരികെ എത്തിക്കുന്നതും വനപാലകർതന്നെ. ളാഹ ചെക്ക് പോസ്​റ്റിനു സമീപത്തുള്ള അംഗൻവാടിയിലെത്തി കുട്ടികളുടെ ക്ഷേമവിവരങ്ങൾ ഇവർ സ്​ഥിരമായി അന്വേഷിക്കാറുമുണ്ട്​. ട്രൈബൽ വാച്ചർമാർ ളാഹ വനത്തിൽ നടത്തിയ സർവേയിലും വിവരശേഖരണത്തി​ലുമാണ്​ കാടിനുള്ളിൽ താമസിക്കുന്ന ആദിവാസി വിഭാഗത്തിൽപെട്ടവർക്ക് അക്ഷരാഭ്യാസം ഇ​െല്ലന്ന്​ മനസ്സിലാക്കാൻ കഴിഞ്ഞത്​. ഇതി​​​​െൻറ അടിസ്ഥാനത്തിൽ വനപാലകർ ഇവരുടെ കുടിലുകളിൽ എത്തുകയും അക്ഷരം പഠിക്കേണ്ടതി​​​​െൻറ ആവശ്യകതയെക്കുറിച്ചു മുതിർന്നവരെയും കുട്ടികളെയും പറഞ്ഞു മനസ്സിലാക്കുകയും ചെയ്​തു. വനപാലകരുടെ നിരന്തര ഇടപെടലി​​​​െൻറയും സമ്മർദത്തി​​​​െൻറയും ഫലമായാണ് ഇവർ അക്ഷരം പഠിക്കാൻ സമ്മതം അറിയിച്ചതുതന്നെ. 

ആദിവാസി കുട്ടികൾ സ്കൂളിൽ പോകുന്നു എന്നേയുള്ളൂ. എന്നാൽ, ഇവർ അക്ഷരങ്ങൾ പഠിക്കുന്നില്ല. ഇവർക്കു സ്വന്തം പേരുപോലും എഴുതാൻ അറിയില്ല. വനപാലകർ ജോലിയുടെ ഭാഗമായി ദിവസേന വനത്തിനുള്ളിൽ പോകുമ്പോഴാണ് സമയം കണ്ടെത്തി ആദിവാസി കുടിലുകളിൽ ചെന്ന് എല്ലാവരെയും വിളിച്ചിരുത്തി അക്ഷരം പഠിപ്പിക്കുന്നത്. കളിയും ചിരിയും പാട്ടും നൃത്തവുമായി ആനന്ദത്തി​​​​െൻറ സമയമാണ്​ അവർക്കത്​. പഠിപ്പിക്കുന്ന അക്ഷരങ്ങൾ ‘‘എങ്ങക്ക് മനസ്സിലാകുന്നുണ്ടന്ന്’’ ‘മുതിർന്ന വിദ്യാർഥികളായ’ രാധാമണിയും സുമിത്രയും രാധയും രജനിയും പറയുന്നു. കൂടുതൽ പഠിക്കണമെന്ന മോഹമാണ് മീനക്കും ചിത്രക്കും പങ്കുവെക്കാനുള്ളത്. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും വനപാലകർ വാങ്ങിനൽകുന്നുണ്ട്. ​െഡപ്യൂട്ടി റേഞ്ചർ കെ.വി. രതീഷ്, എസ്.എഫ്.ഒ, എ.എം. ഗംഗാധരൻ കാണി, ഡെയ്സി, ബി.എഫ്.ഒ മാരായ എസ്. അനീഷ്, അരുൺ രാജ്, വിജയകുമാർ, വിപിൻ, രാഖി, എസ്. രാജൻ, ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്.
 

tribal-titeracy

നിത്യസഞ്ചാരികൾ
ശബരിമല പൂങ്കാവനത്തിൽ കഴിയുന്ന മലബണ്ടാര വിഭാഗത്തിൽപെട്ട ഇവർ ഒരിടത്തും സ്ഥിരമായി താമസിക്കാറില്ല. നിലയ്ക്കൽ, പ്ലാപ്പള്ളി വനത്തിൽനിന്നാണ് ഇവർ ളാഹ വനത്തിൽ വന്നു കുടിൽകെട്ടി താമസിക്കുന്നത്. എട്ട്​ കുടുംബങ്ങളിലായി 39 പേരാണ് താമസിക്കുന്നത്. മൂന്നു മാസമായി ഇവർ ഇവിടെ താമസം തുടങ്ങിയിട്ട്. ശബരിമല പൂങ്കാവനത്തിൽതന്നെയാണ് മലബണ്ടാര വിഭാഗക്കാർ താമസിക്കുന്നത്. ശബരിമലയുടെ ചുറ്റുമുള്ള പമ്പ, നിലയ്ക്കൽ, പ്ലാപ്പള്ളി, ളാഹ, മൂഴിയാർ, സായിപ്പും കുഴി, ചിപ്പൻകുഴി, ഗവി മലനിരകളിലാണ് അധികവും ഇവർ താമസിക്കുന്നത്. ഇവർ മലദൈവങ്ങളെയാണ് ആരാധിക്കുന്നത്.

മലബണ്ടാര വിഭാഗത്തിൽപെട്ടവർ കൂടുതലായും ഉൾക്കാട്ടിലാണ് താമസം. സാധാരണ ആദിവാസികളിൽനിന്ന്​ വ്യത്യസ്​തമായ ജീവിതരീതിയാണ് ഇവർക്ക്. ഒറ്റപ്പെട്ട വീടുകളിലാണ് ഇവർ അധികവും കഴിയുന്നത്. വീടെന്നു പറയാൻ ഒന്നുമില്ല. നാല് കാട്ടു കമ്പും ഒരു ടാർപോളിൻ ഷീറ്റുമു​െണ്ടങ്കിൽ ഇവർക്ക് വീടായി. തറയിൽ കാട്ടു കമ്പുകൾകൊണ്ടോ ഈറ കൊണ്ടോ തട്ടുണ്ടാക്കി അതിൽ ചാക്ക് വിരിച്ചാണ് കിടപ്പ്. ഉൾക്കാട്ടിലേക്ക് എളുപ്പത്തിൽ പോകാൻ തക്കവിധം ഏതെങ്കിലും മലയുടെ ചരിവിലായിരിക്കും ഇവർ കുടിൽ കെട്ടുന്നത്. കാട്ടാന നടക്കുന്ന പാതയിൽ ഇവർ കുടിൽ കെട്ടാറില്ല. മറ്റു വന്യമൃഗങ്ങൾ വന്നു ശല്യമുണ്ടാക്കാതിരിക്കാൻ ഇവരോടൊപ്പം ഒന്നിലധികം വേട്ട നായ്ക്കളെയും വളർത്തും. ഇൗ നായ്ക്കളാണ്​ ഇവർക്ക് സംരക്ഷണം നൽകുന്നത്.

tribal-titeracy

വന്യജീവികളിൽനിന്ന്​ ശല്യം ഉണ്ടാകാതിരിക്കാൻ രാത്രിയിൽ ഇവർ കുടിലിനു മുന്നിൽ അഴി കത്തിച്ചുകൂട്ടും. വനവിഭവങ്ങൾ ശേഖരിച്ചാണ് ഉപജീവന മാർഗം കണ്ടെത്തുന്നത്. കുട്ടികളെ നോക്കാൻ കുടിലിൽ മുതിർന്നവരെ ആരെയെങ്കിലും കൂട്ടിനിരുത്തിയതിനുശേഷം മാതാപിതാക്കൾ രാവിലെ ഉൾക്കാട്ടിലേക്ക് വനവിഭവങ്ങൾ ശേഖരിക്കാൻ പോകും. കാട്ടിൽനിന്ന് തേൻ, കാട്ടിഞ്ചി, കുന്തിരിക്കം, ഇഞ്ച, കോലരക്ക് തുടങ്ങിയവ ശേഖരിച്ച് വിറ്റ് കിട്ടുന്ന തുച്ഛവരുമാനത്തിലാണ് ജീവിതം. ഇവർ താമസിക്കുന്ന പ്രദേശത്തെ മലനിരകളിലെ വനവിഭങ്ങൾ ശേഖരിച്ചുകഴിഞ്ഞാൽ ഇവർ ഉടനെ അടുത്ത മലനിരകൾ തേടി താമസിക്കാനായി യാത്രയാകും. കുടുംബത്തിലെ ആരെങ്കിലും മരിച്ചാൽ പിന്നെ ആ മലയിൽ താമസിക്കരുത്​ എന്നാണ്​ വിശ്വാസം.

നാട്ടുണർവ് 
ളാഹ വനത്തിനോടു ചേർന്ന്​ രണ്ട് സെറ്റിൽമെ​ൻറ്​ ആദിവാസി കോളനികളാണ് സ്ഥിതിചെയ്യുന്നത്. ളാഹ, വേലൻപ്ലാവ് എന്നീ കോളനികൾ. രാജാംബാറ ഫോറസ്​റ്റ്​ ജീവനക്കാരുടെ നേതൃത്വത്തിൽ കോളനിയിലെ ജീവിതരീതിയെക്കുറിച്ച്​ ആദ്യം സർവേ നടത്തി. സർവേ എടുത്തതിൽനിന്ന്​ മനസ്സിലാക്കാൻ കഴിഞ്ഞത് അഞ്ചിൽ​ താഴെ ആളുകൾക്ക് മാത്രമേ ഇവിടെ സർക്കാർ ജോലി ലഭിച്ചിട്ടുള്ളൂ. കോളനിയിലെ ബഹുഭൂരിപക്ഷം യുവതീ യുവാക്കളും 10ാം ക്ലാസ് വരെ പഠിച്ചതാണ്. 

tribal-titeracy

ഇവർക്ക് ഒരു സർക്കാർ ജോലി ലഭിക്കണമെന്ന താൽപര്യം വനപാലകർക്കും തോന്നി. ഇതി​​​​െൻറ അടിസ്ഥാനത്തിൽ വനസംരക്ഷണ സമിതിയുമായി ചേർന്ന് ഫോറസ്​റ്റ്​ സ്​റ്റേഷ​ൻ മുറ്റത്ത് സൗജന്യ പി.എസ്.സി പരിശീലന കോഴ്സ് ആരംഭിക്കാൻ വനപാലകർ തീരുമാനിച്ചു. ഇതിനായി പേര്​ രജിസ്​റ്റർ ചെയ്തപ്പോൾ സമീപത്തുള്ള യുവതീയുവാക്കളും എത്തി. ‘നാട്ടുണർവ്​’ എന്ന്​ പേരുമിട്ടു. വനപാലകർതന്നെയാണ് പഠിപ്പിക്കുന്നതും. ഏകദേശം അമ്പതോളം ആളുകളാണ് പഠിക്കാൻ എത്തുന്നത്. ശനിയും ഞായറും അവധി ദിവസങ്ങളിലുമാണ് പരിശീലനം.

Loading...
COMMENTS