Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വൈകുംമുമ്പേ ആരോഗ്യത്തിനായി സമയം കണ്ടെത്തൂ'; ജെൻ സിയോട് ധോണിക്ക് പറയാനുള്ളത്

text_fields
bookmark_border
വൈകുംമുമ്പേ ആരോഗ്യത്തിനായി സമയം കണ്ടെത്തൂ; ജെൻ സിയോട്  ധോണിക്ക് പറയാനുള്ളത്
cancel
camera_alt

എം.എസ്. ധോണി


ജോലിത്തിരക്കും മണിക്കൂറുകൾ നീളുന്ന ഇരിപ്പും ഫാസ്റ്റ് ഫുഡ് ശീലങ്ങളും ജീവിതത്തിന്റെ ഭാഗമാകുമ്പോൾ വ്യായാമം പലരുടെയും മുൻഗണനപ്പട്ടികയിൽനിന്ന് പുറത്താകുന്നു. ഈ ശീലം തിരുത്തണമെന്ന സന്ദേശവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണി. ആരോഗ്യം നഷ്ടപ്പെടുമ്പോൾ അതിന്റെ വില തിരിച്ചറിയാൻ കാത്തിരിക്കാതെ, ഇപ്പോൾതന്നെ ശാരീരികക്ഷമതക്കായി സമയം മാറ്റിവെക്കണമെന്നാണ് ജെൻ സിക്കും ജെൻ ആൽഫക്കും ധോണിയുടെ ഉപദേശം. എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തറിനൊപ്പം ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന ഭക്ഷണശീലങ്ങളും കുറഞ്ഞുവരുന്ന കായികാധ്വാനവും ഫാസ്റ്റ് ഫുഡിനോടുള്ള വർധിച്ച താൽപര്യവും പുതുതലമുറയുടെ ജീവിതത്തെ സ്വാധീനിക്കുന്നതായി ധോണി ചൂണ്ടിക്കാട്ടി. ചെറുപ്പത്തിലേ കായികവിനോദങ്ങളിൽ ഏർപ്പെടണമെന്നും ആരോഗ്യത്തിനായി ചെലവഴിക്കുന്ന സമയത്തെ ദീർഘകാല നിക്ഷേപമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

ദൈനംദിന ജീവിതത്തിൽ കൂടുതൽ ശാരീരികാധ്വാനം ആവശ്യമായിരുന്ന കാലത്താണ് ഇന്ത്യയിലെ പരമ്പരാഗത ഭക്ഷണശീലങ്ങൾ രൂപപ്പെട്ടത്. ആ ഭക്ഷണരീതി തുടർന്നെങ്കിലും അതിനനുസരിച്ചുള്ള ശാരീരികപ്രവർത്തനം ഇപ്പോഴില്ലെന്ന് ധോണി അഭിപ്രായപ്പെട്ടു. ‘അതേ ഭക്ഷണരീതി പുതുതലമുറയിലേക്കും കൈമാറി. എന്നാൽ, ശാരീരികാധ്വാനം ഗണ്യമായി കുറഞ്ഞു’ അദ്ദേഹം പറഞ്ഞു. ചെറുപ്പംമുതൽ വിവിധ കായികയിനങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ രക്ഷിതാക്കൾ പ്രോത്സാഹിപ്പിക്കണമെന്നും ധോണി ആവശ്യപ്പെട്ടു. സ്വന്തം താൽപര്യവും കഴിവും തിരിച്ചറിയുന്നതിന് മുമ്പ് വ്യത്യസ്ത കളികൾ പരിചയപ്പെടാൻ അവർക്ക് അവസരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dhoni Warns Against Fast Food
Next Story