Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിന്നോട്ട് നടന്ന്, മുന്നോട്ട് കുതിച്ച് സഞ്ജീവ്

text_fields
bookmark_border
പിന്നോട്ട് നടന്ന്, മുന്നോട്ട് കുതിച്ച് സഞ്ജീവ്
cancel

പാലക്കാട്: മുന്നോട്ട് മാത്രമല്ല, പിന്നോട്ട് നടന്നും ഭാരം കുറക്കാമെന്ന് തെളിയിച്ച് ഒറ്റപ്പാലം സ്വദേശി എസ്. സഞ്ജീവ്. ഒറ്റപ്പാലം കോഓപറേറ്റീവ് അർബൻ ബാങ്ക് മാനേജരായ സഞ്ജീവ് (51) മൂന്ന് മാസം കൊണ്ടാണ് കഠിനമായ വ്യായാമങ്ങളില്ലാതെ ചിട്ടയായ നടത്തത്തിലൂടെയും പിന്നോട്ട് നടത്തത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും ദിവസേന നാല് ലിറ്റർ വെള്ളം കുടിച്ചും ഏഴ് മണിക്കൂർ ഉറങ്ങിയും 20 കിലോ ഭാരം കുറച്ചത്.

ഏപ്രിലിൽ നടത്തം ആരംഭിക്കുമ്പോൾ 92.50 കിലോ ആയിരുന്ന സഞ്ജീവിന്‍റെ ഭാരം ഇപ്പോൾ 71.50 കിലോ ആണ്. ഭാരം കുറഞ്ഞതോടെ രക്തസമ്മർദ്ദത്തിന് 20 വർഷമായി കഴിച്ചുകൊണ്ടിരുന്ന മരുന്നിന്‍റെ ഡോസും കുറക്കാൻ സാധിച്ചതായി സഞ്ജീവ് പറയുന്നു. ഒറ്റപ്പാലത്തെ ഡോ. സലീമിന്റെ ‘ദിവസവും അൽപം നടന്നാൽ മരുന്ന് കുറക്കാം’ എന്ന ഉപദേശമാണ് വഴിത്തിരിവായതെന്ന് സഞ്ജീവ് പറയുന്നു. ആദ്യദിവസം മൂന്ന് കിലോമീറ്റർ നടന്നാണ് തുടങ്ങിയത്. പിന്നീട് ഡയറ്റീഷ്യന്റെ നിർദേശപ്രകാരം ഭക്ഷണക്രമീകരണം നടത്തി. കൃത്യമായ അളവിൽ ഭക്ഷണം കഴിക്കാൻ കിച്ചൺ വെയിങ് മെഷീൻ വാങ്ങി.

എല്ലാ ദിവസവും രാവിലെ തൂക്കം നോക്കിയത് വലിയ പ്രചോദനമായി. പിന്നീട് നടത്തം രാവിലെയും വൈകീട്ടും ആറു കിലോമീറ്റർ വീതമായി ഉയർത്തി. ഒറ്റപ്പാലം നഗരസഭയിലെയും മായന്നൂരിലെയും വിവിധ റോഡുകളിലൂടെയാണ് നടത്തം. സ്ഥിരമായി നടന്നാൽ മുട്ടുവേദന വരുമെന്ന സഹപ്രവർത്തകൻ സുരേഷിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇതിനുള്ള പോംവഴി അന്വേഷിച്ചാണ് റിവേഴ്സ് വാക്കിങ്ങിൽ എത്തിയത്.

മുട്ടിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ബാലൻസ്, പേശികളുടെ ശക്തി എന്നിവ വർധിപ്പിക്കാനും റിവേഴ്സ് വാക്കിങ് സഹായിക്കുമെന്ന പഠനങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ഇത് പരിശീലിച്ചു തുടങ്ങി.

ആദ്യ ദിനം 10 മിനിറ്റ് നടന്നാണ് തുടങ്ങിയത്. ക്രമേണ അൽപാൽപം കൂട്ടി മൂന്ന് കിലോമീറ്റർ എത്തി. നടുവേദന അകറ്റാനും തലച്ചോറിന് ശ്രദ്ധ, ഏകാഗ്രത എന്നിവ വർധിപ്പിക്കാനും കൂടുതൽ കലോറി നഷ്ടപ്പെടാനുമെല്ലാം റിവേഴ്സ് വാക്കിങ് ഉത്തമമാണെന്ന് സഞ്ജീവ് വ്യക്തമാക്കി. റിവേഴ്സ് വാക്കിങ്ങിന് സുരക്ഷിതവും സമതലമായതുമായ സ്ഥലം തെരഞ്ഞെടുക്കണമെന്നും ഓപൺ ടെറസ് പോലുള്ളവ ഒഴിവാക്കണമെന്നും സഞ്ജീവ് പറയുന്നു.

ലക്ഷ്യഭാരത്തിൽ എത്തിയതോടെ നടത്തം ആറു കിലോമീറ്ററായി ചുരുക്കി. ഇതിൽ മൂന്ന് കിലോമീറ്റർ മുന്നോട്ടും മൂന്ന് കിലോമീറ്റർ പിന്നോട്ടും നടക്കും. മൂന്ന് ദിവസം നടന്നാൽ ഒരു ദിവസം വിശ്രമം നൽകും. വിമുക്തഭടൻ യു.പി. ഗോവിന്ദൻ നായരുടെയും കമലത്തിന്റെയും മകനാണ് സഞ്ജീവ്. ഭാര്യ സ്മിത ഒറ്റപ്പാലം എൻ.എസ്.എസ് കെ.പി.ടി ഹൈസ്കൂൾ അധ്യാപികയാണ്. മകൻ: സിദ്ധാർത്ഥ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - walking for weight loss
Next Story