Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightഒരാൾ എത്രസമയം ഉറങ്ങണം?...

ഒരാൾ എത്രസമയം ഉറങ്ങണം? 24 മണിക്കൂറും ഊർജസ്വലരായിരിക്കാൻ എന്താണ് ചെയ്യേണ്ടത്...

text_fields
bookmark_border
ഒരാൾ എത്രസമയം ഉറങ്ങണം? 24 മണിക്കൂറും ഊർജസ്വലരായിരിക്കാൻ എന്താണ് ചെയ്യേണ്ടത്...
cancel

രോഗ്യത്തെ കുറിച്ച് പറയുമ്പോൾ പലർക്കും പല അഭിപ്രായമാണ്. ഇരിക്കുന്നതി​നേക്കാൾ നല്ലത് നടക്കുന്നതാണ്. വ്യായാമം ചെയ്യുന്നതും നന്നായി ഉറങ്ങുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് പറയുന്നത്. അപ്പോൾ 24 മണിക്കൂറും ഊർജസ്വലരായിരിക്കാൻ എന്താണ് ചെയ്യേണ്ടത്?

ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം എന്നിവ ചെറുക്കാൻ ഒരാൾ 8.3 മണിക്കൂർ ഉറങ്ങിയിരിക്കണമെന്നാണ് പുതിയ പഠനം പറയുന്നത്. പഠനം നടത്തിയവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും ഇൻസുലിൻ സെൻസിറ്റിവിറ്റിയും അരക്കു ചുറ്റുമുള്ള അളവും പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഇവർക്ക് 24 മണിക്കൂർ പ്രത്യേക ഡയറ്റ് നൽകി. ചെറിയ ചെറിയ വ്യായാമങ്ങളും ചെയ്യാൻ നിർദേശിച്ചു.

ഒരുദിവസം നമ്മൾ അറിയാതെ പോലും വ്യായാമം ചെയ്യുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. വാട്ടർ കൂളറിലേക്കും ശുചിമുറിയിലേക്കും നടക്കുക, സുഹൃത്തുക്കൾക്കൊപ്പമുള്ള സവാരി എന്നിവ ആരും വ്യായാമമായി കണക്കാക്കാറില്ല. എന്നാൽ, ഇത്തരത്തിലുള്ള ഒരുമിനിറ്റിൽ 100 ചുവടുകളിൽ താഴെയുള്ള നടത്തം പോലും ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾക്ക് ഉപകാരം ചെയ്യുന്നുവെന്ന് മനസിലാക്കാൻ സാധിച്ചു. അധിക നേരം ഇരുന്ന് ജോലി ചെയ്യുന്നവർ ഇടക്കിടെ എഴുന്നേൽക്കുന്നത് മെറ്റബോളിസത്തെ മെച്ചപ്പെടുത്തും. പ്രത്യേകിച്ച് ഉച്ചഭക്ഷണത്തിന് ശേഷമാണെങ്കിൽ.

കഴിവതും ഇരിക്കുന്ന സമയം കുറക്കുക, നിൽക്കാൻ ശ്രമിക്കുക, ഭാരം കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ വർധിപ്പിക്കുക, കൂടുതൽ ഊർജസ്വലമായ വ്യായാമങ്ങൾ ചെയ്യുക, രാത്രി 7.5-9 മണിക്കൂർ വരെ നന്നായി ഉറങ്ങുക എന്നിവ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

വൈകുന്നേരം പതിവായി ചടഞ്ഞിരുന്ന് ടി.വി കാണുന്നതും ഡ്രൈവ് ചെയ്ത് പോകുന്നതും ഒഴിവാക്കി ചെറിയ നടത്തങ്ങൾ തുടരാം. ടി.വി കണ്ട് നേരം കളയുന്നതിനേക്കാൾ നല്ലത് നേരത്തേ ഉറങ്ങുന്നതാണ്. അതുപോലെ വൈകുന്നേരങ്ങളിൽ കഠിനമായ വ്യായാമം ചെയ്യുന്നത് ചിലപ്പോൾ ഉറക്കത്തെ ബാധിച്ചേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sleephealth news
News Summary - How many hours should you sleep every day? what research reveals
Next Story