സിംപിൾ തവ കേക്ക് 

15:51 PM
30/06/2018
simple-tawa-cake

ചേരുവകൾ: 
മൈദ - 1 കപ്പ് 
പഞ്ചസാര - 1 കപ്പ് (പൊടിച്ചത്)
മുട്ട - 3 എണ്ണം 
െനയ്യ് - 2 ടേബ്ൾ സ്പൂൺ
കശുവണ്ടി - 100 ഗ്രാം 
ബേക്കിങ് പൗഡർ - 1 ടീസ് സ്പൂൺ 
വാനില എസൻസ് - 2 തുള്ളി

പാകം ചെയ്യേണ്ട വിധം: 
കശുവണ്ടി നന്നായി പൊടിച്ചതിന് ശേഷം മൈദ, പഞ്ചസാര എന്നിവ മിക്സ് ചെയ്യുക. അതിലേക്ക് മുട്ട ബീറ്റ് ചെയ്യുക. ബേക്കിങ് പൗഡർ, വാനില എസൻസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം ഒരു ടേബ്ൾ സ്പൂൺ നെയ്യ് ചേർക്കുക. പാനിലേക്ക് ഒരു ടേബ്ൾ സ്പൂൺ നെയ്യ് തടവിയതിന് ശേഷം ബാറ്റർ ചെയ്ത ചേരുവ ഒഴിക്കുക.10 മിനിട്ട് ചെറുതീയിൽ അടച്ച് വേവിക്കുക. ശേഷം ചൂടാറിയ ശേഷം കക്ഷണങ്ങളാക്കി കഴിക്കുക. 

തയാറാക്കിയത്: നൂർജി, കൊച്ചി.

Loading...
COMMENTS