കിടിലൻ സേമിയ കട് ലറ്റ്

16:13 PM
18/05/2019
Semiya-Cutlet

ആവശ്യമുള്ള ചേരുവകൾ:

 • സേമിയ -1 കപ്പ്
 • സവാള -1 എണ്ണം (അരിഞ്ഞത്)
 • ഇഞ്ചി -1 ചെറിയ കഷ്ണം 
 • വെളുത്തുള്ളി -4 അല്ലി
 • പച്ചമുളക് -1
 • ഉരുളകിഴങ്ങ് -1
 • മല്ലിച്ചെപ്പ് -ആവശ്യത്തിന്
 • ചിക്കൻ മസാല -1 ടീസ്‌പൂൺ 
 • കുരുമുളക് പൊടി -ആവശ്യത്തിന് 
 • മഞ്ഞപൊടി -1/2 ടീസ്പൂൺ 
 • മുളക് പൊടി -1 ടീസ്പൂൺ 
 • ഉപ്പ് -ആവശ്യത്തിന് 
 • വെളിച്ചെണ്ണ -ആവശ്യത്തിന്
 • മുട്ട -1 എണ്ണം
 • ബ്രെഡ് ക്രംസ് -ഒരു കപ്പ്

തയാറാക്കേണ്ടവിധം:

ഒരു പാനിൽ അൽപ്പം ഓയിൽ ഒഴിക്കുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവ ചേർത്ത് നന്നായി വയറ്റുക. അതിലേക്കു പച്ചമുളക് ചെറുതായി അരിഞ്ഞത്, മല്ലിച്ചെപ്പ്, മസാല പൊടികൾ എല്ലാം ചേർത്ത് നന്നായി ഇളക്കുക. ശേഷം അൽപം ഉപ്പ് ആവശ്യത്തിന് ചേർക്കുക. ഇതിലേക്ക് വേവിച്ചെടുത്ത സേമിയ, ഉരുളകിഴങ്ങ് എന്നിവ കൂടി ചേർക്കുക. ഇങ്ങനെ തയാറാക്കിയ കൂട്ട് കട് ലറ്റ് രൂപത്തിലാക്കി മുട്ടയിൽ മുക്കിയെടുക്കുക. ശേഷം ബ്രെഡ് ക്രംസിലും. എന്നിട്ട് ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക.

തയാറാക്കിയത്: ഷംന വി.എം.

Loading...
COMMENTS