Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഎ​ഗ്​ വി​ത്ത്...

എ​ഗ്​ വി​ത്ത് റോ​സ്റ്റഡ് ​െബ്ര​ഡ്, കാ​ര​മ​ലൈ​സ്ഡ് ബ​നാ​ന

text_fields
bookmark_border
scrambled-egg-with-caramali
cancel

ചേ​രു​വ​ക​ൾ:

  • െബ്ര​ഡ്  
  • കോ​ഴി​മു​ട്ട -ര​ണ്ട്​ 
  • റോ​ബ​സ്​റ്റ പ​ഴം -ഒ​ന്ന്​ 
  • പ​ഞ്ച​സാ​ര -മൂ​ന്ന്​ ടീ​സ്​​പൂ​ൺ
  • ബ​ട്ട​ർ - ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്നവിധം:  
ആ​ദ്യം സ്‌​ക്ര​ംബ്​ൾ​ഡ് എ​ഗ്​ ഉ​ണ്ടാ​ക്കാ​ൻ, ഒ​രു പാ​ൻ ചൂ​ടാ​ക്കി (നോ​ൺസ്റ്റി​ക്) ര​ണ്ടു മു​ട്ട​ പൊ​ട്ടി​ച്ച്​ ഒ​ഴി​ക്കു​ക, തീ​കു​റ​ച്ച്, ഒ​രു​നുള്ള്​ ഉ​പ്പും കു​രു​മു​ള​കും കു​ട​ഞ്ഞി​ട്ട്​ ഒ​രു ഫോർ​ക് കൊ​ണ്ട് മുട്ടയുടെ മഞ്ഞകൂ​ടെ ചേ​ർ​ത്ത്​ അഞ്ചു സെ​ക്ക​ൻഡ്​ ഇ​ള​ക്കി​യി​ട്ടു തീയണ​ക്കു​ക. മു​ഴു​വ​നും വേ​വി​ക്കാ​തെ, മു​ട്ട ക്രീ​മി പ​രുവം ആ​വ​ണം. പി​ന്നീ​ട് ഒ​രു ഡ്രൈ ​പാ​നി​ൽ ​െബ്ര​ഡ് പ​ല ആ​കൃ​തി​യി​ൽ മു​റി​ച്ച്​ ഇ​ത്തി​രി ബ​ട്ട​ർ മു​ക​ളി​ൽ തേ​ച്ചു ഡ്രൈഫ്രൈ പോ​ലെ ആ​ക്കുക. ബ്രെ​ഡ് ക്രി​സ്​പി ആ​യി ഒ​രു സൈ​ഡ് ബ്രൗ​ൺ ആ​ക്കി​യാ​ൽ മ​തി. കു​റ​ച്ച്​ ​െബ്ര​ഡ് ഇ​ട്ട പാ​നി​ൽ പ​ഴം നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത് നി​ര​ത്തിവെച്ച് മൊ​രി​ക്ക​ണം. ന​ന്നാ​യി വാ​ടു​മ്പോ​ൾ അ​തും പ്ലേ​റ്റി​ൽ​െവ​ച്ച് മു​ക​ളി​ൽ പ​ഞ്ച​സാ​ര തൂ​വ​ണം. ഇ​നി ഈ ​മൂ​ന്നു വി​ഭ​വ​വും ഒ​രു പ്ലേ​റ്റി​ൽ നി​ര​ത്തിക്കൊള്ളൂ. ഒ​രു സ്റ്റൈ​ലി​ഷ് ഈ​സി ഫുഡ് റെ​ഡി.

തയാറാക്കിയത്: ഫാത്തിമ സിദ്ദിഖ്, കലൂർ, എറണാകുളം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dishesScrambled EggCaramelized BananaLifestyle News
News Summary - Scrambled Egg with Caramelized Banana -Lifestyle News
Next Story