Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightരസം അല്‍പം ആവാം...

രസം അല്‍പം ആവാം...

text_fields
bookmark_border
രസം അല്‍പം ആവാം...
cancel

ആവശ്യമുള്ള സാ​ധ​ന​ങ്ങ​ൾ:

 • സാ​മ്പാ​റി​നു വേ​വി​ച്ച പ​രി​പ്പ് ഊ​റ്റി​യെ​ടു​ത്ത വെ​ള്ളം-​ഒ​ന്ന​ര ലിറ്റ​ര്‍
 • വാ​ള​ന്‍പു​ളി പി​ഴി​ഞ്ഞ​ത് -15 മി​ല്ലി
 • വെ​ള്ളം -​ആ​വ​ശ്യ​ത്തി​ന്
 • മ​ഞ്ഞ​ള്‍പ്പൊ​ടി -​ഒ​രു ചെ​റി​യ സ്പൂ​ണ്‍
 • മു​ള​കു​പൊ​ടി -​ഒ​ന്ന​ര ചെ​റി​യ സ്പൂ​ണ്‍
 • കാ​യം -​അ​ഞ്ചു ഗ്രാം
 • ​ശ​ര്‍ക്ക​ര -​അ​ൽപം
 • ജീ​ര​കം -​അ​ര ചെ​റി​യ സ്പൂ​ണ്‍
 • ഉ​ലു​വ -​കാ​ല്‍ ചെ​റി​യ സ്പൂ​ണ്‍
 • ത​ക്കാ​ളി അ​രി​ഞ്ഞ​ത്-50​ ഗ്രാം
 • ക​റി​വേ​പ്പി​ല -​കു​റ​ച്ച്
 • ഉ​പ്പ് -​പാ​ക​ത്തി​ന്
 • സാ​മ്പാ​ര്‍ വ​റ​വ് അ​ര​ച്ച​ത് -​ര​ണ്ടു വ​ലി​യ സ്പൂ​ണ്‍
 • മ​ല്ലി​യി​ല അ​രി​ഞ്ഞ​ത് -25 ഗ്രാം
 • ​വെ​ളി​ച്ചെ​ണ്ണ -​ഒ​രു വ​ലി​യ സ്പൂ​ണ്‍
 • ക​ടു​ക് -​അ​ര ചെ​റി​യ സ്പൂ​ണ്‍
 • വ​റ്റ​ല്‍മു​ള​ക് -​നാ​ല്
 • ക​റി​വേ​പ്പി​ല -​ര​ണ്ടു ത​ണ്ട്
 • കുരുമുളക്- അര ടീസ്പൂൺ

ത​യാ​റാ​ക്കു​ന്ന വി​ധം:

വാ​ള​ന്‍പു​ളി വെ​ള്ള​ത്തി​ല്‍ ക​ല​ക്കി മ​ഞ്ഞ​ള്‍പ്പൊ​ടി, മു​ള​കു​പൊ​ടി, കാ​യം, ശ​ര്‍ക്ക​ര, ജീ​ര​കം, ഉ​ലു​വ, ത​ക്കാ​ളി, ക​റി​വേ​പ്പി​ല, ഉ​പ്പ് എ​ന്നി​വ ചേ​ര്‍ത്തു ന​ന്നാ​യി തി​ള​പ്പി​ച്ചു വ​റ്റി​ച്ചു കു​റു​ക്കു​ക. സാ​മ്പാ​ര്‍ വ​റ​വ് അ​ര​ച്ച​തും ചേ​ര്‍ത്തു ന​ന്നാ​യി പ​ത​ഞ്ഞ​തി​നു ​ശേ​ഷം മ​ല്ലി​യി​ല അ​രി​ഞ്ഞ​തും ചേ​ര്‍ക്കു​ക. വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​ക്കി ക​ടു​ക്, വ​റ്റ​ല്‍മു​ള​ക്, ക​റി​വേ​പ്പി​ല എ​ന്നി​വ വ​റു​ത്ത​തും ചേ​ര്‍ത്തി​ള​ക്കു​ക. അ​ൽപം കുരുമുളകും മ​ല്ലി​യി​ല​യും ജീ​ര​ക​വും ക​റി​വേ​പ്പി​ല​യും ചേ​ര്‍ത്ത് ഓ​ട്ടു​വ​റ​വു വ​റു​ത്തു പൊ​ടി​ച്ച​ത് ഒ​രു സ്പൂ​ണ്‍ ചേ​ര്‍ത്താ​ല്‍ ര​സം കൂ​ടു​ത​ല്‍ ടേ​സ്​റ്റിയാ​യി​രി​ക്കും.

തയാറാക്കിയത്: അജിനാഫ

Show Full Article
TAGS:Rasam Curry dishes food lifestyle news 
Next Story