Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightപ്ലം കേ​ക്ക് (ഓ​വ​ൻ...

പ്ലം കേ​ക്ക് (ഓ​വ​ൻ ഇ​ല്ലാ​തെ)

text_fields
bookmark_border
Plum cake
cancel

സാ​ധാ​ര​ണ കേ​ക്ക് ഉ​ണ്ടാ​ക്കാ​ൻ ഓ​വ​ൻ അ​ത്യാ​വ​ശ്യ​മാ​ണ​ല്ലോ എ​ന്നാ​ൽ, ഈ ​കേ​ക്ക് ന​മു​ക്ക് ഓ​വ​നി​ല്ലാ​തെ ഉ​ണ്ടാ​ക്കാം...

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങൾ:

  • മൈ​ദ -300 ഗ്രാം
  • ​പ​ഞ്ച​സാ​ര -300 ഗ്രാം
  • ​വെ​ണ്ണ -300 ഗ്രാം
  • ​മു​ട്ട -3
  • വാ​നി​ല എ​സൻസ്​ -5 തു​ള്ളി
  • (എ​സൻസ് നി​ങ്ങ​ൾ​ക്ക് ഇ​ഷ്​ടമു​ള്ള​ത്)
  • അ​പ്പ​കാ​രം -ഒ​രു ടീ​സ്പൂ​ൺ 
  • പാ​ൽ​പ്പൊ​ടി -ഒ​രു ടീ​സ്പൂ​ൺ

ഉ​ണ്ടാ​ക്കു​ന്ന വി​ധം:
മു​ട്ട​യും പ​ഞ്ച​സാ​ര​യും എ​ഗ്​ ബീ​റ്റ​റി​ലോ മി​ക്സി​യി​ലോ ഇ​ട്ട് ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക.​ പി​ന്നീ​ട് വെ​ണ്ണ​യും എ​സൻസും ചേ​ർത്ത്​ ന​ന്നാ​യി അ​ടി​ച്ച്​ പ​ത​പ്പി​ക്കു​ക. അ​വ​സാ​നം മൈ​ദ​യും അ​പ്പ​ക്കാ​ര​വും ​പാ​ൽ​പ്പൊ​ടി​യും ചേ​ർത്ത്​ സ്പൂ​ണുകൊ​ണ്ട് മി​ക്സ് ചെ​യ്യു​ക. ഇ​നി കു​ക്കർ അ​ടു​പ്പി​ൽവെ​ച്ച് 10 മി​നി​റ്റ്‌ ചൂ​ടാ​ക്കു​ക.​ ശേ​ഷം ഒ​രു അ​ലു​മി​നി​യം പ​ാത്ര​മോ സ്​റ്റീൽ പ​ാത്ര​മോ എ​ടു​ത്ത്​ അ​തി​ൽ കു​റ​ച്ച്​ വെ​ണ്ണ ത​ട​വി​യശേ​ഷം കു​റ​ച്ചു മൈ​ദ മാ​വ് കു​ട​ഞ്ഞു ത​ട്ടി​ക്കള​യു​ക. കേ​ക്ക് പെ​ട്ടെ​ന്ന് ഇ​ള​കി കി​ട്ടാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്.

ശേ​ഷം ഈ ​പാ​ത്ര​ത്തി​ലേ​ക്ക് കേ​ക്ക് മി​ക്സ് ഒ​ഴി​ച്ചശേ​ഷം കു​ക്ക​റി​ലേ​ക്ക് ഇ​റ​ക്കി വെ​ക്കു​ക. കു​ക്ക​റി​ന​ടി​യി​ൽ ഒ​രു ത​ട്ടോ മൂ​ടി​യോ വെ​ച്ച​തി​നുശേ​ഷം പാ​ത്രം അ​തി​നു മു​ക​ളി​ൽ വെ​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും. ചെ​റു​തീ​യി​ൽ മു​ക്കാ​ൽ മ​ണി​ക്കൂ​ർ വേ​വി​ക്കു​ക. ഒ​രു കാ​ര്യം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക. കു​ക്ക​റി​​​​​െൻറ വെ​യി​റ്റ് ഇ​ട​രു​ത്. മു​ക്കാൽ മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞു തീ ​ഓ​ഫാ​ക്കു​ക. അ​ഞ്ചു മി​നി​റ്റ്‌ ക​ഴി​ഞ്ഞ്​ കു​ക്ക​ർ തു​റ​ന്ന്​ ക്രീം ​എ​ന്തെ​ങ്കി​ലും കൊ​ണ്ട് അ​ല​ങ്ക​രി​ച്ചോ അ​ല്ലാ​തെ​യോ വി​ള​മ്പാം.

തയാറാക്കിയത്: അ​ജി​നാ​ഫ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dishesmalayalam newsPlum CakeLifestyle News
News Summary - Plum Cake With Out Oven -Lifestyle News
Next Story