Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൂട്ടുകറി
text_fieldsbookmark_border
ചേരുവകൾ:
- കുമ്പളങ്ങ/മത്തങ്ങ- ഒരു കപ്പ് (ചതുരത്തിൽ മുറിച്ചത്)
- ചേന- ഒരു കപ്പ് (ചതുരത്തിൽ മുറിച്ചത്)
- പച്ച വാഴക്ക/ പച്ചക്കായ- അര കപ്പ് (ചതുരത്തിൽ മുറിച്ചത്) [കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവയും ഉപയോഗിക്കാം]
- കറിക്കടല- അര കപ്പ്
- മഞ്ഞൾപ്പൊടി- മുക്കാൽ ടീ സ്പൂൺ
- മുളകുപൊടി- 1.5 മുതൽ 2 ടീ സ്പൂൺ
- ശർക്കര- മൂന്ന് ടേബ്ൾ സ്പൂൺ
- ഉപ്പ്- പാകത്തിന്
അരക്കാനുള്ളത്:
- ചിരകിയ തേങ്ങ- 3/4 കപ്പ്
- ജീരകം- ഒരു ടീ സ്പൂൺ
വഴറ്റാനുള്ളത്:
- തേങ്ങ–ചിരകിയത്: 3/4 കപ്പ്
- കടുക്- അര ടീ സ്പൂൺ
- വറ്റൽമുളക്- 2–3 എണ്ണം
- കറിവേപ്പില- ഒരു തണ്ട്
- വെളിച്ചെണ്ണ- ഒരു ടീ സ്പൂൺ (പാകത്തിന് ചേർക്കാം)
തയാറാക്കേണ്ടവിധം:
- തലേരാത്രി വെള്ളത്തിലിട്ട കടല ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക (5 വിസിൽ)
- ചിരകിയ തേങ്ങയും ജീരകവും കുറച്ച് വെള്ളവും ചേർത്ത് നന്നായി (കുഴമ്പ് രൂപത്തിൽ) അരച്ചെടുത്ത് മാറ്റിവെക്കുക.
- അരിഞ്ഞ പച്ചക്കറി, പച്ച വാഴക്ക/പച്ചക്കായ, കുമ്പളങ്ങ, ചേന എന്നിവ ഒരു കപ്പ് വെള്ളവും ചേർത്ത് വേവിച്ച ശേഷം 95 ശതമാനം വെള്ളമയം വറ്റിച്ച് കളയുക.
- തുടർന്ന് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ശർക്കര എന്നിവ ചേർത്ത് നന്നായി ഇളക്കുക. (മറ്റുള്ളവയുമായി ശർക്കര നന്നായി അലിഞ്ഞ് ചേരണം)
- വേവിച്ച പച്ചക്കറിയിലേക്ക് അരച്ച് മാറ്റിവെച്ച തേങ്ങ ചേർത്ത് ഇളക്കുക.
- ആവശ്യത്തിന് ഉപ്പ് ചേർത്ത് കുറച്ച് സമയം വേവിക്കുക, അല്ലെങ്കിൽ വാഴക്ക/ പച്ചക്കായ എന്നിവയുടെ പച്ച രുചി/ മണം മാറുന്നത് വരെ.
- ഇതിലേക്ക് വേവിച്ച കടല ചേർത്ത് നന്നായി ഇളക്കി കുറച്ച് സമയം വേവിക്കുക, ശേഷം തീയിൽനിന്ന് മാറ്റിവെക്കുക.
- ചെറിയ ചീനച്ചട്ടി/പാനിൽ വെളിച്ചെണ്ണ ഒഴിച്ച ശേഷം തേങ്ങ (ചിരകിയത്), കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് ബ്രൗൺ നിറത്തിലാകുന്നതുവരെ വഴറ്റുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
