മീന്‍ ചുട്ടത് (ഗ്രില്‍ഡ് ഫിഷ്)

11:43 AM
21/03/2018
grilled fish

ആവശ്യമുള്ള സാധനങ്ങൾ: 

 • ദശ കട്ടിയുള്ള മീന്‍ - ഒരു കിലോ
 • പച്ചമുളക് - നാലെണ്ണം
 • ചെറിയ ഉള്ളി - അഞ്ചെണ്ണം
 • മുളകുപൊടി - മൂന്ന് ടീസ്​പൂണ്‍
 • മഞ്ഞള്‍പ്പൊടി - ഒരു ടീസ്​പൂണ്‍
 • ഉലുവപ്പൊടി - അര ടീസ്പൂൺ
 • കുരുമുളകുപൊടി - ഒന്നര ടീസ്​പൂണ്‍
 • ചെറുനാരങ്ങ - ഒരെണ്ണം
 • ഉപ്പ് - പാകത്തിന്
 • ഇഞ്ചി - ചെറിയ ഒരു കഷണം
 • വെളുത്തുള്ളി - ഒരു കുടം
 • വെളിച്ചെണ്ണ - 100 ഗ്രാം
 • ടൊമാറ്റോ പേസ്​റ്റ്​ - അര ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം:

ഒരു പാത്രത്തിലേക്ക് നാരങ്ങ പിഴിഞ്ഞ് നീരൊഴിക്കുക. അതിലേക്ക് ടൊമാറ്റോ പേസ്​റ്റ​ും മുളകുപൊടിയും മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ഉലുവപ്പൊടിയും ചേർത്തിളക്കി വെക്കുക. ചെറിയ ഉള്ളിയും പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയുംകൂടി മിക്സിയിലിട്ട് അരച്ചെടുക്കുക. നേര​േത്ത തയാറാക്കി വെച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് അരച്ചു വെച്ചിരിക്കുന്ന കൂട്ട് കൂടി യോജിപ്പിക്കുക. വൃത്തിയാക്കി വരഞ്ഞുവെച്ചിരിക്കുന്ന മീൻപീസിലേക്ക് അരപ്പ് നന്നായി തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂർ വെക്കുക.

grilled-fish

ചുടാനുള്ള കനൽ ചൂടാകുമ്പോൾ ഗ്രില്ലര്‍ ഉപയോഗിച്ച് രണ്ടു വശവും കുറേശ്ശ വെളിച്ചെണ്ണ തൂവി സ്വർണ നിറമാകുന്നതു വരെ നന്നായി ഗ്രില്‍ ചെയ്‌തെടുത്ത് ചൂടോടെ വിളമ്പുക. ഇത് ചപ്പാത്തി, ചോറ്, കപ്പ എന്നിവയോടൊപ്പം കഴിക്കാൻ ഏറെ രുചികരമാണ്.

കുറിപ്പ്: കനൽ കിട്ടാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഗ്യാസ് സ്​റ്റൗവി​​​​​​​െൻറ ടോപ്പിൽ അലൂമിനിയം ഫോയിൽ ഇടുക. അതിനു ശേഷം അടുപ്പി​​​​​​​െൻറ ഭാഗം മാത്രം മുറിച്ചുമാറ്റി അതിനു മുകളിലേക്ക് ഗ്രിൽ വെച്ചും ഗ്രിൽ ചെയ്തെടുക്കാം. അതുപോലെ വീട്ടില്‍ ഗ്രില്ലറില്ലെങ്കില്‍ ദോശക്കല്ലിലോ തവയിലോ മീൻ അനായാസം ഗ്രില്‍ ചെയ്‌തെടുക്കാവുന്നതാണ്.

തയറാക്കിയത്: അജിനാഫ

Loading...
COMMENTS