എഗ്ഗ് ലെസ് ഫ്രൂട്ട് കേക്ക്

18:12 PM
26/12/2017
fruit-cake

ചേരുവകൾ:

  • മൈദ -ഒരു കപ്പ്
  • ഐസിങ് ഷുഗര്‍ -അര കപ്പ്
  • പാല്‍പൊടി - ഒരു കപ്പ്
  • പാല്‍ - ഒരു കപ്പ്
  • വെണ്ണ - മുക്കാല്‍ കപ്പ്
  • വാനില എസന്‍സ് - ഒരു ടീസ്പൂണ്‍
  • അണ്ടിപ്പരിപ്പ് , ട്രൂട്ടി ഫ്രൂട്ട്, ചെറി - അര കപ്പ്
  • ബേക്കിങ് പൗഡര്‍ - അര ടീസ്പൂണ്‍
  • ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം:

ഒരു പാത്രത്തില്‍ ബട്ടര്‍, ഷുഗര്‍, പാല്‍പ്പൊടി എന്നിവ ചേര്‍ത്ത് ബീറ്റ് ചെയ്യുക. അതിനകത്തേക്ക് പാലൊഴിച്ച് ഇളക്കുക. ശേഷം വാനില എസന്‍സ് ചേര്‍ക്കുക. മൈദയും ബേക്കിങ് പൗഡറും യോജിപ്പിച്ചതു ചേര്‍ത്ത് വീണ്ടും ബീറ്റ് ചെയ്യുക. മാവ് മൃദുവായി വരുമ്പോള്‍ അണ്ടിപ്പരിപ്പ്, ട്രൂട്ടി ഫ്രൂട്ടി, ചെറി എന്നിവ ചേര്‍ക്കുക. അലുമിനിയം പാത്രത്തില്‍ വെണ്ണ പുരട്ടിയതിനു ശേഷം മിശ്രിതം അതിലേക്ക് ഒഴിക്കുക. പ്രഷര്‍ കുക്കറിന്‍റെ വാഷറും വെയ്റ്റും മാറ്റിയതിനുശേഷം ഈ പാത്രം കുക്കറില്‍ ഇറക്കിവെച്ച് മൂടി ചെറുതീയില്‍ ഒരു മണിക്കൂര്‍ വേവിക്കുക. കുക്കറില്‍ വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. കുക്കറിനകത്ത് ബേക്കിങ് പ്ലാറ്റര്‍ വെച്ചതിനു ശേഷം അലുമിനിയം പാത്രം ഇറക്കിവെക്കുക.
 

COMMENTS