രോഗങ്ങളെ കീഴടക്കാം, പത്മനാഭനെ കണ്ടുപഠിക്കൂ 

14:17 PM
26/11/2017
Padmanabhan
പ​ത്മ​നാ​ഭ​ൻ ജ​ലശ​യ​നത്തിൽ

നാ​ട്ടി​ലു​ള്ള​വ​ർ കൗ​തു​ക​ത്തോ​ടെ നോ​ക്കി​യി​രി​ക്കു​​േ​മ്പാ​ൾ 77ലും ​ഒ​രു യു​വാ​വിന്‍റെ പ്ര​സ​രി​പ്പോ​ടെ പ​ത്മാ​സ​ന​വും ശ​വാ​സ​ന​വു​മാ​യി പ​ത്മ​നാ​ഭ​ൻ ജ​ലാ​ശ​യ​ത്തി​ൽ നീ​ന്തി​ത്തു​ടി​ക്കു​ക​യാ​ണ്.​ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ ത​ട​ഞ്ഞു​ നി​ർ​ത്തു​ക​യാ​ണ്​​ ത​ന്‍റെ ദൗ​ത്യ​മെ​ന്ന്​ കൊ​ള​ശ്ശേ​രി കാ​വും​ഭാ​ഗ​ത്തെ കു​ന്നി​ശ്ശേ​രി പ​ത്മ​നാ​ഭ​ൻ പ​റ​യു​ന്നു. അ​തു​ ത​ന്നെ​യാ​ണ്​ പ​ത്മ​നാ​ഭ​ന്‍റെ ആ​രോ​ഗ്യ ​ര​ഹ​സ്യ​വും. 

ആ​റ്റി​ലാ​യാ​ലും കു​ള​ത്തി​ലാ​യാ​ലും പ​ത്മ​നാ​ഭ​ന് ദി​വ​സ​വും നീ​ന്ത​ണം. ജ​ല​ശ​യ​ന​മാ​ണ് ഇ​ഷ്​​ട​വി​നോ​ദം. ആ​ഴ​മേ​റി​യ കു​ള​ത്തി​ൽ മു​ങ്ങാം​കു​ഴി​യി​ട്ട് താ​ഴും. പി​ന്നെ അ​ടു​ത്ത നി​മി​ഷ​ത്തി​ൽ ഉ​യ​ർ​ന്നെ​ത്തി ഓ​ള​പ്പ​ര​പ്പി​ൽ പൊ​ങ്ങു​ത​ടി ​പോ​ലെ ശ​യി​ക്കും. അ​േ​പ്പാ​ഴാ​ണ് അ​ഭ്യാ​സം. കൈ​ക​ൾ മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തി കാ​ലു​ക​ൾ പി​ണ​ച്ച് പ​ത്മാ​സ​നം. അ​തു ക​ഴി​ഞ്ഞാ​ലു​ട​ൻ ശ​വാ​സ​ന​മാ​ണ്. 

കു​ട്ടി​ക്കാ​ലം മു​ത​ൽ നീ​ന്ത​ലി​നോ​ടാ​യി​രു​ന്നു പ​ത്മ​നാ​ഭ​ന്​ ക​മ്പം. ഇ​ട​ക്ക്​ പാ​ട്ടി​നോ​ടും ഇ​ഷ്​​ടം​കൂ​ടി. ത​ല​ശ്ശേ​രി കെ. ​ബാ​ല​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ പാ​ട്ടു​പ​ഠി​ച്ച്​ ഗാ​ന​ഭൂ​ഷ​ണം പാ​സാ​യെ​ങ്കി​ലും ഗാ​യ​ക​നാ​യി​ല്ല. ബീ​ഡി​പ്പ​ണി ചെ​യ്താ​ണ് കു​ടും​ബം പു​ല​ർ​ത്തി​യ​ത്. മം​ഗ​ലാ​പു​രം ഗ​ണേ​ശ് ക​മ്പ​നി​യു​ടെ നാ​ട്ടി​ലെ മേ​സ്തി​രി​യാ​യും ജോ​ലി​ ചെ​യ്തു. 

എ​ര​ഞ്ഞോ​ളി ചു​ങ്ക​ത്താ​യി​രു​ന്നു പ​ത്മ​നാ​ഭ​ന്‍റെ ത​റ​വാ​ട്. പി​ന്നീ​ട് കു​ടും​ബ​ത്തോ​ടൊ​പ്പം കാ​വും​ഭാ​ഗ​ത്തേ​ക്ക് താ​മ​സം മാ​റ്റി. സു​ധ​യാ​ണ് ഭാ​ര്യ. സ​ന്ദീ​പ്, സ​നൂ​പ്, സു​ഷീ​ബ് എ​ന്നി​വ​ർ മ​ക്ക​ൾ.

COMMENTS