ഷൂ ​ധ​രി​ക്കു​മ്പോ​ൾ...

18:16 PM
05/02/2018
shoes
  • ലെ​ത​ർ പോ​ലു​ള്ള മെ​റ്റീ​രി​യ​ലു​ക​ൾ ന​നഞ്ഞാ​ൽ പെ​െ​ട്ട​ന്ന്​ ചീ​ത്ത​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.​ ഇ​ത്ത​രം ഷൂ​വി​നു മു​ക​ളി​ൽ മെ​ഴു​കു​തി​രി കൊ​ണ്ട്​ ഉ​ര​ച്ച്​ ഹെ​യ​ർ ഡ്രൈ​യ​ർ ​െവ​ച്ച്​ ഉ​രു​ക്കി​യാ​ൽ ഷൂ ​വാ​ട്ട​ർ പ്രൂ​ഫാ​ക്കാം.
  • മ​ഴ​ക്കാ​ല​മാ​യാ​ൽ ഷൂ​വിന്‍റെ നാ​റ്റം കാ​ര​ണം നാ​ണം​കെ​ടാ​റു​​​േണ്ടാ​?​ രാ​ത്രി ഷൂ​വി​നു​ള്ളി​ലേ​ക്ക്​ സോ​പ്പോ ടീ ​ബാ​ഗോ ലെ​മ​ണോ എ​ടു​ത്തു​െവ​ച്ചാ​ൽ രാ​വി​ലെ​യാ​കു​മ്പോ​ഴേ​ക്കും ഷൂ​വിന്‍റെ നാ​റ്റം പോ​യി ഫ്ര​ഷ്​ ആ​കും.
  • വെ​ള്ള ഷൂ ​വൃ​ത്തി​യാ​ക്കാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ്. ടൂ​ത്ത്​ പേ​സ്​​റ്റ്​ ഉ​പ​യോ​ഗി​ച്ചാ​ൽ വെ​ള്ള ഷൂ ​വ​ള​രെ പെ​െ​ട്ട​ന്ന്​ വൃ​ത്തി​യാ​കും.
  • ഷൂ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ കാ​ലി​ൽ കു​മി​ള​യു​ണ്ടാ​കാ​റു​ണ്ട്. ധ​രി​ക്കു​ന്ന​തി​നു മു​മ്പ്​ ഡി​യോ​ഡ്ര​ന്‍റ് ജെ​ൽ ഉപ​യോ​ഗി​ച്ച്​ ഷൂ ​തു​ട​ച്ചാ​ൽ ഇ​ത്​ ഒ​ഴി​വാ​ക്കാം.
  • പു​തി​യ ഷൂ ​ധ​രി​ക്കു​മ്പോ​ൾ പോ​റ​ലു​ക​ളു​ണ്ടാ​വു​ന്ന​ത്​ ത​ട​യാ​ൻ ഷൂ​വി​ൽ ബേ​ബി പൗ​ഡ​ർ  തൂ​വി​യാ​ൽ മ​തി.
  • പു​തി​യ ഷൂ ​​െടെ​റ്റ്​ ആ​ണെ​ങ്കി​ൽ ക​ട്ടി​യ​​ു​ള്ള സോ​ക്​​സ്​ ധ​രി​ച്ച ശേ​ഷം ​െഹ​യ​ർ ​ൈഡ്ര​യ​ർ ഉ​പ​യോ​ഗി​ച്ച്​ ഷൂ​വിന്‍റെ വ​ശ​ങ്ങ​ളി​ൽ ചൂ​ടാ​ക്കിക്കൊടു​ത്താ​ൽ  ഷൂ ​കുറ​ച്ച്​ ​​​ലൂ​സാ​വ​ും.
  • ദി​വ​സം മ​ു​ഴു​വ​ൻ ഹ​​​ീ​ൽ ധ​രി​ക്ക​ു​ന്ന​വ​ർ വീ​ട്ടി​ലെ​ത്തി​യാ​ൽ പാ​ദ​ങ്ങ​ൾ​ക്കു​ള്ള എ​ക്​​സൈ​സു​ക​ൾ ചെ​യ്യു​ന്ന​ത്​ ന​ല്ല​താ​ണ്. ടെ​ന്നി​സ്​ബാൾ  പാ​ദ​ങ്ങ​ൾ​ക്ക​ടി​യി​ൽ ​െവ​ച്ചു​രു​ട്ടു​ക​യും കാ​ൽ വി​ര​ലു​ക​ളു​പ​യോ​ഗി​ച്ച്​  ചെ​റി​യ വ​സ്​​തു​ക്ക​ൾ ​െപ​റു​ക്കി​യെ​ടു​ക്ക​ു​ന്ന​തും ന​ല്ല​താ​ണ്.
COMMENTS