തിരക്കിനിടയില്‍ ഇവ മറക്കരുത്

16:51 PM
11/12/2017
Tips of Energetic Life

തുടര്‍ച്ചയായുള്ള ജോലിയോ കഠിനമായ അധ്വാനമോ മൂലം ക്ഷീണിച്ചു പോകുന്നത് സ്വാഭാവികം. തിരക്കുപിടിച്ച ജീവിതത്തില്‍ കൃത്യമായ ഒരു ലൈഫ് സ്റ്റൈല്‍ നിലനിര്‍ത്തുക എന്നതു തന്നെയാണ് ഇതിന് ആദ്യം ശ്രദ്ധിക്കേണ്ടത്. ശരീരത്തിന്‍റെ ഓജസ്സും കരുത്തും വര്‍ധിപ്പിക്കാന്‍ ചില കാര്യങ്ങള്‍ അറിയാം...

പ്രഭാത ഭക്ഷണം നിര്‍ബന്ധം: പ്ര​ഭാ​ത​ഭ​ക്ഷ​ണം ഒ​രി​ക്ക​ലും ഒ​ഴി​വാ​ക്ക​രു​ത്. രാ​വി​ല​ത്തെ ഭ​ക്ഷ​ണ​മാ​ണ്​ ആ ​ദി​വ​സ​ം ന​മ്മു​ടെ ഗ​തി നി​ർ​ണ​യി​ക്കു​ന്ന​തെ​ന്ന്​ ഒാ​ർ​ക്ക​ണം. ക​ഴി​വ​തും പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ൽ ഒാ​ട്​​സ്, ഗോ​ത​മ്പ്, മു​ട്ട പോ​ലു​ള്ള ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ ശ്ര​ദ്ധി​ക്കു​ക. ക​ട​ല​യും വെ​ണ്ണ​യു​മെ​ല്ലാം നി​ങ്ങ​ളു​ടെ ഉൗ​ർ​ജം കൂ​ട്ടാ​ൻ സ​ഹാ​യി​ക്കും.

ധാരാളം വെള്ളം കുടിക്കാം: നി​ർ​ജ​ലീ​ക​ര​ണം ഇ​ന്ന്​ പലരിലും സ്​​ഥി​ര​മാ​യി ക​ണ്ടു​വ​രു​ന്ന​താ​ണ്. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക​യെ​ന്ന​ല്ലാ​തെ ഇ​തി​ന്​ വേ​റെ വ​ഴി​യൊ​ന്നു​മി​ല്ല. ഹെ​ൽ​ത്ത്​ ഡ്രി​ങ്കു​ക​ളും ഉൗ​ർ​ജം കൂ​ട്ടാ​ൻ സ​ഹാ​യി​ക്കും.

വ്യായാമം സ്ഥിരമാക്കാം: നിത്യേനയുള്ള വ്യാ​യാമത്തിന് ഒരിക്കലും മുടക്കംവരുത്തരുത്. ദി​വ​സ​വും നിശ്ചിതസ​മ​യം​ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക.

മഗ്നീഷ്യം നിലനിര്‍ത്താം: ദി​നേ​ന ശാ​രീ​രി​കാ​ധ്വാ​നം ധാ​രാ​ള​മു​ള്ള​വ​രി​ൽ മ​ഗ്​​നീ​ഷ്യം കൃ​ത്യ​മാ​യ അ​ള​വി​ൽ നി​ല​നി​ൽ​ക്കേ​ണ്ട​ത്​ ആ​വ​ശ്യ​മാ​ണ്. ശ​രീ​ര​ത്തി​ലെ ഗ്ലൂ​ക്കോ​സി​നെ എ​ന​ർ​ജി​യാ​ക്കി മാ​റ്റു​ന്ന ഘ​ട​ക​മാ​ണ് മ​ഗ്​​നീ​ഷ്യം. ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ഇ​ല​ക്ക​റി​ക​ൾ ധാ​രാ​ള​മാ​യി ഉ​ൾ​പ്പെടു​ത്താ​ൻ ശ്ര​ദ്ധി​ക്ക​ണം. കൂ​ടാ​തെ മ​ത്സ്യം, സോ​യാ​ബീ​ൻ, വാ​ഴ​പ്പ​ഴം, ഡാ​ർ​ക്ക്​ ചോ​ക്ലറ്റ്, ന​ട്​​സ്​ തു​ട​ങ്ങി​യ​വ​യും മ​ഗ്​​നീ​ഷ്യ​ത്തി​െ​ൻ​റ അ​ള​വ്​ കൂ​ട്ടു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളാ​ണ്.

COMMENTS