ചർമത്തിൽ ചുളിവോ? പരിഹാരമുണ്ട്

16:22 PM
10/02/2018
skin tips
  • മി​ക്ക ചാ​യ​പ്പൊ​ടി​ക​ളും ച​ർ​മ​ത്തിന്‍റെ യൗ​വനം കാ​ത്തു​സൂ​ക്ഷി​ക്കു​വാ​ൻ സ​ഹാ​യി​ക്കും. ഗ്രീ​ൻ ടീ​യും ​ബ്ര്യൂ​ഡ്​ വൈ​റ്റ്​ ടീ​യും ചേ​ർ​ത്ത്​ ഒ​രു ​േഫ​സ്​ പാ​ക്ക്​ ഉ​ണ്ടാ​ക്കാം. ഇ​ത്​ ഇ​ട​വേ​ള​ക​ളി​ൽ മു​ഖ​ത്ത്​ പു​ര​ട്ടു​ന്ന​ത്​ ചു​ളി​വു​ക​ൾ  വ​രു​ന്ന​ത്​ ത​ട​യും. 
  • ച​ത​ച്ച ഇ​ഞ്ചി​യും തേ​നും ചേ​ർ​ത്ത്​ ചൂ​ടാ​ക്കി​യ വെ​ള്ളം  കു​ടി​ച്ച്​ ദി​വ​സം തു​ട​ങ്ങാം. ച​ർ​മ​ത്തിന്‍റെ യു​വ​ത്വം നി​ല​നി​ർ​ത്താ​ൻ ഏ​റ്റ​വും ന​ല്ല മാ​ർ​ഗ​മാ​ണി​ത്. ഇ​ഞ്ചി​യി​ലെ  ജി​ഞ്ച​റോ​ൾ എ​ന്ന ആ​ൻ​റി ഒാ​ക്​​സി​ഡന്‍റിന്‍റെ സാ​ന്നി​ധ്യം കോ​ള​ജ​നു​ക​ൾ ന​ഷ്​​ട​മാ​വാ​തെ സം​ര​ക്ഷി​ക്കും.
  • കൈ​ക​ളി​ലെ ച​ർ​മ​മാ​ണ്​ ആ​ദ്യം പ്രാ​യം വി​ളി​ച്ചോ​തു​ന്ന​ത്. പ​ഞ്ച​സാ​ര​യും നാ​ര​ങ്ങനീ​രും ​േച​ർ​ത്തൊ​രു സ്​​ക്ര​ബു​ണ്ടാ​ക്കി ദി​വ​സ​വും തേ​ക്കു​ന്ന​ത്  കൈ​ക​ളി​ലെ ച​ർ​മം ചു​ളി​യാ​തെ കാ​ക്കാ​ൻ സ​ഹാ​യി​ക്കും. പ​ഞ്ച​സാ​ര​യി​ലെ ക്രി​സ്​​റ്റ​ലു​ക​ൾ ഡെ​ഡ്​ സെ​ല്ലു​ക​ൾ ഉ​ര​ച്ചു​ക​ള​യും. നാ​ര​ങ്ങനീ​രി​ലെ ഹൈ​േ​ഡ്രാ​ക്​​സി ആ​സി​ഡ്​ ച​ർ​മം ചു​ളി​യാ​തെ സം​ര​ക്ഷി​ക്കും. 
  • തെ​ക്കുകി​ഴ​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന നോ​നി പ​ഴ​ത്തിന്‍റെ നീ​ര്​​ ച​ർ​മരോ​ഗ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​മ ഒൗ​ഷ​ധ​മാ​ണ്. 
  • മു​ന്തി​രി​യു​ടെ കു​രു​വി​ന്​ ച​ർ​മ സം​ര​ക്ഷ​ണ ഗു​ണ​മു​ണ്ടെ​ന്ന്​ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ച​ർ​മ​ത്തിന്‍റെ ഇ​ലാ​സ്തി​ക​ത നി​ല​നി​ർ​ത്തി ഉ​റ​പ്പു​ള്ള​താ​ക്കാ​ൻ മു​ന്തി​രി​ക്കു​രു​വിന്‍റെ സ​ത്തി​ന്​ ക​ഴി​യും. 
Loading...
COMMENTS