നോമ്പ് ശീലങ്ങൾ

Ramadan-dieting
നോമ്പുകാലത്ത്​ പ്രഭാതം മുതൽ പ്രദോഷം വരെ ആഹാരം ത്യജിക്കു​േമ്പാൾ ശരീരവും മനസ്സും പുതിയ ചര്യയി​േലക്ക്​ കടക്കും. അതു​കൊണ്ടു​ തന്നെ, ഭക്ഷണക്രമീകരണം, വ്യായാമം, വിശ്രമം എന്നിവക്ക്​ വലിയ പ്രാധാന്യമുണ്ട്​.​  അനുയോജ്യമായ സമയമാണിത്​​. മരുന്ന്​ കൂടാതെയുള്ള ചികിത്സയാണെന്നാണ്​ ആയുർവേദത്തിൽ ഇതിന്​ പറയുന്നത്​. ആഹാരം മാത്രമല്ല ഇന്ദ്രിയങ്ങൾ കൊണ്ട്​ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിന്നാ​േല​ മാനസിക ആരോഗ്യം ആർജിക്കാൻ സാധിക്കുകയുള്ളൂ. 

നിയന്ത്രിക്കേണ്ടത്​ നാവിനെ
ആരോഗ്യസംരക്ഷണത്തിന്​ ഏറ്റവും അനുേയാജ്യമായ കാലമാണ്​ റമദാൻ. ആയുർവേദത്തിൽ നിയ​ന്ത്രിത ഉപവാസമായി ഇതിനെ കണക്കാക്കാം. മാനസിക ആരോഗ്യത്തിനാണ്​ ഉപവാസം ചെയ്യുന്നത്​​. ഇത്​ ചെയ്യുന്നതിന്​ ചില ചട്ടങ്ങളുണ്ട്​.  മനുഷ്യന്​ ഏറ്റവും നിയന്ത്രിക്കാൻ കഴിയാത്ത അവയമാണ്​ നാവ്​; അതുപോലെ ഭക്ഷണവും​. അതിനൊരു നിയന്ത്രണം വരുത്താനാണ്​​ നോമ്പ്​. നാവിനെ നിയന്ത്രിക്കാൻ കഴിഞ്ഞാലാണ്​ മനസ്സിനെ നിയന്ത്രിക്കാനാകുക.  

എണ്ണ വിഭവങ്ങളോട്​​ നോ പറയുക
പകൽ മുഴുവൻ പട്ടിണികിടന്ന്​​ അത്താഴത്തിനും രാത്രിയിലും വയർ നിറയെ ഭക്ഷണം കഴിച്ചാൽ ഫലം ലഭിക്കുകയില്ല. നോമ്പ്​ ആരംഭിക്കുന്നതിന്​ മുമ്പും തുറന്ന ശേഷവും ലഘു ഭക്ഷണമാണ്​ കഴിക്കേണ്ടത്​. എണ്ണ വിഭവങ്ങളുടെ കാലം കൂടിയാണിത്​. വളരെ ഏറെ സൂക്ഷ്​മത പുലർത്തണം. അത്താഴത്തിന്​ എണീറ്റ ഉടൻ ഭാരിച്ച ഭക്ഷണം കഴിക്കരുത്​. ലഘുവായ, ദ്രവം കൂടുതലുള്ളവ കഴിക്കുക. ഫ്രൂട്ട്​സ്​, ജ്യൂസ്​, കഞ്ഞി എന്നിവ കഴിക്കാം. നോമ്പ്​ തുറക്കുന്ന സമയത്തും ഭാരിച്ച ഭക്ഷണം കഴിക്കരുത്​.  

ഭക്ഷണം തൃപ്​തിയാകുന്നത്​ വരെ കഴിക്കരുത്
ആയുർവേദത്തിൽ ഭക്ഷണത്തി​​​െൻറ അളവ്​ ഒാരോ വ്യക്​തിക്കനുസരിച്ചാണ്​. അവനവ​​​െൻറ ദഹനത്തിനനുസരിച്ചാണ്​ കഴിക്കേണ്ടത്​.  ഒരാൾക്ക്​ എത്ര എന്ന്​ പറഞ്ഞുകൊടുക്കാൻ പറ്റില്ല. അവനവൻ ജീവിതക്രമത്തിലൂടെ കണ്ടുപിടിക്കണം​. ആ കാര്യത്തിൽ നമ്മൾ സ്വയം ഡോക്​ടറാകണം. ഉറക്കത്തി​​​െൻറ കാര്യത്തിലും. 
ഭക്ഷണം പകൽ കഴിക്കാത്തതു​മൂലം ആന്തരിക അവയവങ്ങൾക്ക്​ നിരവധി മാറ്റം ഉണ്ടാകും.  ശരീരത്തിനകത്ത്​ ഒരു സാങ്കൽപിക ക്ലോക്കുണ്ട്​​. അതു​കൊണ്ടാണ്​ സമയമാകു​​േമ്പാൾ നമുക്ക്​ വി​ശപ്പ്​ അനുഭവപ്പെടുന്നത്​. ശരീരം ആ സമയം ട്യൂൺ ചെയ്തിരിക്കുകയണ്​. ഉച്ചയാകു​േമ്പാൾ ശരീരം ഭക്ഷണം പ്രതീക്ഷിക്കും. ആ സമയത്ത്​ ലഭിച്ചില്ലെങ്കിൽ കൂടുതൽ ഭക്ഷണം ശേഖരിച്ചുവെക്കാനുള്ള പ്രവണത ശരീരം കാണിക്കും. ഇവ കൊഴുപ്പാക്കി മാറ്റി ശേഖരിച്ച്​ വെക്കും. 

ആവിയിൽ തയാറാക്കിയ വിഭവങ്ങൾ കഴിക്കുക
ആവിയിൽ വേവിക്കുന്ന വിഭവങ്ങൾ കഴിക്കുന്നതാണ്​ ഉത്തമം. നോമ്പ്​ തുറ സമയത്ത്​ തരിക്കഞ്ഞി, ഗോതമ്പ്​ നുറുക്ക്​, ഒാട്​സ്​, കൊഴുക്കട്ട, പത്തിരി, ഇഡലി, ഇടിയപ്പം എന്നിവ കഴിക്കാം. ബിരിയാണി പോലുള്ള ഭാരിച്ച വിഭവം​ ഒഴിവാക്കുക​. ഉഴുന്ന്​ ഉപയോഗിച്ച്​ ഉണ്ടാക്കുന്നതും ഒഴിവാക്കുക. 

ഉൗർജത്തിന്​ ആട് സൂപ്പ്​
മാംസം സൂപ്പായി​ സേവിക്കുന്നതാണ്​ നല്ലത്​. മാംസം നന്നായി നുറുക്കിയിട്ട്​ ഇഞ്ചി, കുരുമുളക്​, വെളുത്തുള്ളി, ചുക്ക്​ എന്നിവ ചേർത്ത്​ തിളപ്പിക്കുക. പച്ചക്കറി സൂപ്പും നല്ലതാണ്​. അതി​​​െൻറ കൊത്ത്​ കളയരുത്​. ആടു​മാംസമാണ്​ സൂപ്പിന്​ ഏറ്റവും നല്ലത്​. 

തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
സാധാരണ ഒരു ദിവസം രണ്ട്​ ലിറ്റർ വരെ വെള്ളം കുടിക്കണമെന്നാണ്​. വലിയ അളവിൽ ഒരുമിച്ച്​ കുടിക്കാതിരിക്കുക.  ചുക്കും മല്ലിയും ചേർത്ത തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. നോമ്പുകാലത്ത്​ കട്ടൻ ചായ, കാപ്പി, ഗ്രീൻ ചായ ഇവ ഒഴിവാക്കുന്നത്​ നല്ലതാണ്​. ഒരു ഉത്തേജകം കഴിച്ച്​ നോ​െമ്പടുക്കുന്നതിൽ അർഥമില്ല. ചായക്ക്​ പകരം കാരറ്റ്​, ബീറ്റ്​ റൂട്ട്​ എന്നിവയുടെ ജ്യൂസ്​ തേങ്ങാപ്പാലും ചേർത്ത്​ കഴിക്കുക.

വ്യായാമം
വയർ ഒഴിഞ്ഞിരിക്കുന്ന സമയത്താണ്​​ വ്യായാമം ചെയ്യാൻ എപ്പോഴും അനുയോജ്യം. സാധാരണ ചെയ്യുന്ന അത്രയും ​ചെയ്യരുത്​. . നെറ്റി വിയർക്കാൻ തുടങ്ങിയാൽ നിർത്തണമെന്ന്​ ആയുർവേദത്തിൽ പറയുന്നു.  ആഹാരം കഴിച്ച ഉടൻ ചെയ്യരുത്​. രാവിലെയും വൈകീട്ടും ചെയ്യാം. മുമ്പ്​ ശേഖരിച്ച കൊഴുപ്പ്​ ഉൗർജം കുറഞ്ഞ നോമ്പ്​ കാലത്ത്​ ഉപയോഗിക്കും. ദഹനത്തിന്​ ഒരുപാട്​ ഉൗർജം ആവശ്യമാണ്​. പ്രഭാതം മുതൽ വൈകീട്ടു വരെ ഭക്ഷണം ഒഴിവാക്കുന്ന രോഗികൾ ശ്രദ്ധ പുലർത്തണം. പ്രത്യേകിച്ച്​ പ്രമേഹം, ഹൈപർ ടെൻഷൻ പോലുള്ള രോഗമുള്ളവർ. 
g-syama-krishnan
എറണാകുളം ജില്ല ഗവ. ആയുർവേദ ഹോസ്​പിറ്റൽ എം.ഡിയും ചീഫ്​ മെഡിക്കൽ ഒാഫിസറുമാണ് ലേഖകൻ
 
 
 

തയാറാക്കിയത്​: കെ.എം.എം. അസ്​ലം
Loading...
COMMENTS