ജെൻസിക്കിഷ്ടം അനലോഗ് ലൈഫ്സ്റ്റൈൽ
text_fieldsഉറങ്ങുന്നതിനും ഉണരുന്നതിനും ഇടയിലെ ഏതാണ്ട് മുഴുവൻ സമയവും ഏതെങ്കിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ചെലവഴിക്കുന്നവരാണ് ജെൻസികളുളപ്പെടെയുള്ള ഭൂരിഭാഗം ആളുകളും . ഈ ഡിജിറ്റൽ യുഗത്തിൽ അങ്ങനെ പൂർണമായും ഡിജിറ്റൽ സ്പേസിൽ സമയം കളയാതെ സ്മാർട്ട് ഫോണുകൾക്കും സോഷ്യൽ മീഡിയക്കും ഗുഡ്ബെ പറഞ്ഞ് അനലോഗ് ജീവിതശൈലി സ്വീകരിക്കുകയാണ് ഇപ്പോൾ ജെൻസികളും മില്ലേനിയംസും. സമൂഹ മാധ്യമങ്ങളിൽ ട്രന്‍റിങ്ങാണ് ജെൻസിയുടെ ഈ ഡിജിറ്റൽ ഡീടോക്സ് രീതി.
ജെൻസിയുടെ ഇഷ്ട ഡിജിറ്റൽ സ്പേസുകളായ ഇൻസ്റ്റഗ്രാം, ട്വിറ്റർ പോലെയുള്ളവയിൽ നിന്ന് വിട്ടുനിന്ന് ഓഫ് ലൈൻ കണക്ഷനുകളെ പ്രോത്സാഹിപ്പിക്കുകയും, ജേണൽ റൈറ്റിങ്ങ്, ലെറ്റർ റൈറ്റിങ്ങ്, വായന, തുടങ്ങിയ രീതികൾ സ്വീകരിക്കുകയും കൂടാതെ പൂർണമായും ഡിജിറ്റൽ ഉപകരണങ്ങളേയും ഉപയോഗത്തെയും ഇല്ലാതാക്കി യാത്രകൾ ചെയ്യുകയുമൊക്കെയാണ് ഈ അനലോഗ് ജീവിതരീതിയിൽ ഉണ്ടാവുക. ചുരുക്കിപ്പറഞ്ഞാൽ ഡിജിറ്റൽ ഉപയോഗം കാരണം ഇല്ലാതായിപ്പോയ പുറംലോകവുമായുള്ള ബന്ധം പുനസ്ഥാപിക്കുക. അതിനു വേണ്ടി ഡിജിറ്റൽ സ്പേസിന്‍റെ ഉപയോഗം പൂർണമായും ഇല്ലാതാക്കുക.
പുതിയ ട്രെന്‍റിന്‍റെ ഭാഗമായി പുസ്തകങ്ങളും മാസികകളും ഗെയിം ബോക്സുകളും നിറഞ്ഞ അനലോഗ് ബാഗുകളും ഫിലിം ക്യാമറകളും, ടേപ്പ് റെക്കോഡുകളും വീണ്ടും പ്രചാരത്തിൽ വരുന്നുണ്ട്. ഓൺലൈൻ ആശയവിനിമയത്തെക്കാൾ നേരിട്ടുള്ള സംഭാഷണങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ രീതി മൈന്‍റ് റിലാക്സേഷന് ഏറെ സഹായിക്കുന്നുണ്ട്. പ്രകൃതിയുമായി കൂടുതൽ ഇണങ്ങാനും സമയത്തെ ആരോഗ്യകരമായി ചെലവഴിക്കാനും ഈ രീതിയിലൂടെ സാധിക്കുന്നു. മാനസിക പിരിമുറുക്കം കുറയ്ക്കുന്നു എന്നു മാത്രമല്ല, ശ്രദ്ധ വർധിപ്പിക്കാനും ഇത് ഉപകരിക്കുന്നുണ്ട്.
അനലോഗ് ലൈഫ്സ്റ്റൈലിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ് ഫീച്ചറാണ് അനലോഗ് യാത്രകൾ. ഡിജിറ്റൽ സ്പേസിൽ നിന്നുള്ള രക്ഷപ്പെടൽ, സ്വത്വത്തിലേക്കുള്ള മടക്കം എന്നിങ്ങനെ വിവിധ ക്യാപ്ഷനുകൾ നൽകി സമൂഹ മാധ്യമങ്ങളിൽ ആളുകൾ അവരുടെ അനലോഗ് യാത്രകളുടെ വിവരങ്ങൾ പങ്കുവെയ്ക്കുന്നു. ഡിജിറ്റൽ ജീവിതത്തെ പൂർണമായും ഒഴിവാക്കുന്ന അനലോഗ് ലൈഫ് സ്റ്റൈൽ പക്ഷേ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയാണ് ട്രെന്‍റാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

