ജി.ജി.കെ നായർ; എമിറേറ്റ്സിന് ചിറക് നൽകിയയാൾ
text_fieldsഎമിേററ്റ്സ് എയർലെൻസിെൻറ സ്ഥാപകാംഗങ്ങളിൽ ഒരാളാണ് കഴിഞ്ഞ ദിവസം അന്തരിച്ച തിരുവനന്തപുരം സ്വദേശിയായ ഗോപാലപിള്ള ഗോപാലകൃഷ്ണൻ നായർ എന്ന ജി.ജി.കെ നായർ (84). എമിറേറ്റ്സിെൻറ എക്സിക്യൂട്ടീവ് കൗൺസിലിലുണ്ടായിരുന്ന ഏക അംഗം കൂടിയായിരുന്നു അദ്ദേഹം. 1964ൽ ഡനാറ്റ കമ്പനിയിൽ അക്കൗണ്ട്സ് മാനേജരായി തുടങ്ങിയതോടെയാണ് അദ്ദേഹത്തിെൻറ ജീവിതത്തിൽ വഴിത്തിരിവായത്.
ഡനാറ്റാ നായർ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. പിന്നീട് ഡനാറ്റ, എമിറേറ്റ്സ് തുടങ്ങിയപ്പോഴും തലപ്പത്ത് അദ്ദേഹമുണ്ടായിരുന്നു. രണ്ട് അറബികൾക്കും നാല് യൂറോപ്യൻമാർക്കുമൊപ്പം ഏക ഇന്ത്യക്കാരനായി എമിറേറ്റ്സിെൻറ പിറവിക്ക് ചുക്കാൻ പിടിച്ചതും അദ്ദേഹമായിരുന്നു. 2003ൽ എമിറേറ്റ്സിെൻറ കമ്പനി സെക്രട്ടറിയായി വിരമിച്ചു. പിന്നീടുള്ള വർഷങ്ങളിലും എമിറേറ്റ്സിെൻറ വിസയിൽ തന്നെയാണ് യു.എ.ഇയിൽ തുടർന്നത്.
യു.എ.ഇ രൂപീകൃതമാകുന്നതിന് മുൻപേ ഇവിടെ എത്തിയ പ്രവാസികളിലൊരാളാണ് അദ്ദേഹം. തിരുവനന്തപുരം മോഡൽ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1950കളിൽ ഇന്ത്യൻ റെയിൽവേയിലും പ്രവർത്തിച്ചു. 1961 ഡിസംബർ 26ന് ഷാർജയിലാണ് പ്രവാസജീവിതം തുടങ്ങിയത്.
നാട്ടുകാരായ നിരവധിയാളുകൾക്ക് യു.എ.ഇയിൽ ജോലി നേടികൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കാറുകളുടെ വലിയൊരു ശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. ദുബൈ 364 എന്ന ഫാൻസി നമ്പറിലുള്ള പഴയ മേഴ്സിഡസ് ബെൻസ് കാർ അദ്ദേഹം മരണം വരെ സൂക്ഷിച്ചിരുന്നു. സംസ്കാരം സോനാപൂരിൽ നടന്നു.