Begin typing your search above and press return to search.
exit_to_app
exit_to_app
ladies travel
cancel

ഈ​യാ​ഴ്​​ച ന​മു​ക്കൊ​രു​ യാ​ത്ര പോ​യാ​േ​ലാ​? അ​യ്യോ പ​റ്റി​ല്ല. മ​ക്ക​ൾ​ക്ക്​ പ​രീ​ക്ഷ​യാ​ണ്. ഭ​ർ​ത്താ​വി​ന്​ ഓ​ഫി​സ്​ തി​ര​ക്കും. മ​റ്റൊ​രു ദി​വ​സ​ം നോ​ക്കാം... ഇ​ങ്ങ​നെ മ​റ്റു​ള്ള​വ​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ സ്വ​ന്തം സ്വ​പ്​​ന​ങ്ങ​ൾ മാ​റ്റി​വെ​ക്കു​ന്ന സ്ത്രീ​ക​ൾ ന​മു​ക്കു ചു​റ്റി​ലും ഇ​ഷ്​​ടം​പോ​ലെയുണ്ട്. വീ​ട്ടു​തി​ര​ക്കു​ക​ളി​ൽ ന​ട്ടം​തി​രി​ഞ്ഞു​തീ​രും അ​വ​രു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ. കാ​ടി​െ​ൻ​റ വ​ന്യ​ത​യി​ലൂ​ടെ ന​ട​ന്ന്, കാ​ട്ടു​ചോ​ല​യി​ൽ കു​ളി​ച്ച്, കാ​ട്ടു​പ​ഴ​ങ്ങ​ളു​ടെ സ്വാ​ദ്​ നു​ക​ർ​ന്ന്, തു​റ​ന്ന വി​ഹാ​യ​സ്സി​ൽ എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത ​ന​ക്ഷ​​ത്ര​ങ്ങ​ളി​ലേ​ക്ക്​ ഉ​റ്റു​നോ​ക്കി തീ​രാ​ക്ക​ഥ​ക​ൾ പ​റ​ഞ്ഞ്​ മ​ന​സ്സി​ന്​ ചേ​ർ​ന്ന കു​റ​ച്ചു​പേ​ർ​ക്കൊ​പ്പം ഒ​രു​ല്ലാ​സം​ എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലേ. യാ​ത്ര​ക​ൾ സ്വ​പ്​​നം കാ​ണു​ന്ന ഇ​ങ്ങ​നെ​യു​ള്ള​വ​ർ​ക്കാ​യി അ​പ്പൂ​പ്പ​ൻ താ​ടി, മി​ന്നാ​മി​നു​ങ്ങ്, സൃ​ഷ്​​ടി, സ​ഹ​യാ​ത്രി​ക തു​ട​ങ്ങി അ​നേ​കം പെ​ൺ​യാ​ത്ര സം​ഘ​ങ്ങ​ളു​ണ്ട്​ ഇ​പ്പോ​ൾ. യാ​ത്ര​യെ ജീ​വ​നോ​ളം പ്ര​ണ​യി​ക്കു​ന്ന സ്​​ത്രീ​ക​ളാ​ണ്​ ഈ ​സം​ഘ​ങ്ങ​ളെ ന​യി​ക്കു​ന്ന​ത്. അ​വ​രി​ൽ നാ​ലു​പേ​രെ പ​രി​ച​യ​പ്പെ​ടാം...

ഗീതു മോഹൻദാസ്

കു​ട്ടി​ക്കാ​ല യാ​ത്ര​ക​ളു​ടെ 'സൃ​ഷ്​ടി'

ബം​ഗ​ളൂ​രു​വി​ൽ ഹാ​ർ​ഡ്​​വെ​യ​ർ ഡി​സൈ​ൻ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ന്ന ആ​ലു​വ സ്വ​ദേ​ശി ഗീ​തു മോ​ഹ​ൻ​ദാ​സി​െ​ൻ​റ യാ​ത്രാ​സം​ഘ​മാ​ണ് 'ലെ​റ്റ​സ്​ ഗോ ​ഫോ​ർ എ ​ട്രി​പ്'. ജോ​ലി​യു​ടെ ടെ​ൻ​ഷ​നി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ ഗീ​തു ക​ണ്ടെ​ത്തി​യ മാ​ർ​ഗം യാ​ത്ര​യാ​യി​രു​ന്നു. അ​ഞ്ചാം ​ക്ലാ​സ്​ മു​ത​ൽ നേ​ച്ച​ർ ക്യാ​മ്പു​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​യാ​ളാ​ണ്. ആ​ദ്യ​മൊ​ന്നും​ ബം​ഗ​ളൂ​രു​വി​ലെ തി​ര​ക്കേ​റി​യ ന​ഗ​ര​ജീ​വി​ത​ത്തോ​ട്​ പൊ​രു​ത്ത​പ്പെ​ടാ​നാ​യി​ല്ല. സാ​ധാ​ര​ണ ബം​ഗ​ളൂ​രു​വി​ലെ ​െഎ.​ടി ക​മ്പ​നി​ക​ളി​ൽ ജോ​ലി​നോ​ക്കു​ന്ന​വ​ർ ര​ണ്ടു​ദി​വ​സം അ​വ​ധി കി​ട്ടി​യാ​ൽ ക്ഷീ​ണം തീ​ർ​ത്ത്​ മ​തി​യാ​വോ​ളം കി​ട​ന്നു​റ​ങ്ങും.

വൈ​കീ​ട്ട്​ പ​ബി​ലോ മാ​ളി​ലോ പോ​കും. ഗീ​തു​വി​ന്​ ഈ ​രീ​തി​യോ​ടു ​താ​ൽ​പ​ര്യം തോ​ന്നി​യി​ല്ല. അ​ങ്ങ​നെ​യാ​ണ് അ​വ​ധി​ദി​ന​ങ്ങ​ളി​ൽ ബം​ഗ​ളൂ​രു​വി​ലെ സ്​​ഥ​ല​ങ്ങ​ൾ കാ​ണാ​ൻ പോ​യ​ത്. ഈ ​യാ​ത്ര​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ഫേ​സ്​​ബു​ക്കി​ൽ ക​ണ്ട്​ അ​ടു​ത്ത യാ​ത്ര​ക്ക്​ ഞ​ങ്ങ​ളു​മു​ണ്ടെ​േ​ടാ എ​ന്ന്​ പ​റ​ഞ്ഞ്​ കു​റെ​ പേ​ർ വ​ന്നു. തു​ട​ർ​ന്ന്​​ ഇ​വ​രെ​യെ​ല്ലാം കൂ​ട്ടി യാ​ത്രപോ​കാ​നാ​യി ഒ​രു ഗ്രൂ​പ്പു​ണ്ടാ​ക്കി​യാ​ലോ എ​ന്ന്​ ചി​ന്തി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ക​ണ്ടെ​ത്തി​യ 30 പേ​രു​മാ​യി 2015 ആ​ഗ​സ്​​റ്റ്​​ 15ന്​ ​ക​ക്കാ​ടം​പൊ​യി​ലി​ലെ​ത്തി. ലേ​ഡീ​സ്​ ഓ​ൺ​ലി യാ​ത്ര​യാ​യി​രു​ന്നി​ല്ല അ​ത്. അ​ന്ന്​ ഒ​ന്നി​ച്ച​വ​രെ​ല്ലാം പ​ല​യാ​ത്ര​ക​ളി​ലൂ​ടെ ബ​ന്ധം കൂ​ടു​ത​ൽ വി​ള​ക്കി​ച്ചേ​ർ​ത്തു.

'ആ​ൺ​കു​ട്ടി​ക​ള​ട​ങ്ങു​ന്ന ക്യാ​മ്പു​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​ൻ വീ​ട്ടു​കാ​ർ സ​മ്മ​തി​ക്കി​ല്ല, അ​തി​നാ​ൽ ലേ​ഡീ​സ്​ ഓ​ൺ​ലി മാ​ത്ര​മാ​യി യാ​ത്ര​പോ​കാ​മോ' എ​ന്നു​ചോ​ദി​ച്ച്​ കു​റ​ച്ച്​ പെ​ൺ​കു​ട്ടി​ക​ൾ ഗീ​തു​വി​നെ വി​ളി​ച്ചു. തു​ട​ർ​ന്നാ​ണ്​ ലേ​ഡീ​സ്​ ഓ​ൺ​ലി യാ​ത്ര സം​ഘ​ത്തെ കു​റി​ച്ച്​ ​ആ​ലോ​ചി​ക്കു​ന്ന​ത്. ആ ​സ്​​ത്രീ കൂ​ട്ടാ​യ്​​മ​ക്ക്​ 'സൃ​ഷ്​​ടി' എ​ന്ന്​ പേ​രു​മി​ട്ടു. യാ​ത്ര​ക​ൾ പോ​കു​േ​മ്പാ​ൾ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​രെ​യും കൂ​ടെ കൂ​ട്ടി. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​കോ​ട്​​ വ​രെ​യു​ള്ള അ​മ്മ​മാ​രും കു​ട്ടി​ക​ളും പ​ങ്കാ​ളി​ക​ളാ​യി. അ​വ​ർ​ക്കെ​ല്ലാം പു​തി​യ അ​നു​ഭ​വ​മാ​യി​രു​ന്നു അ​ത്. ​അ​ട്ട​പ്പാ​ടി​യി​ലെ നെ​ല്ലി​ക്ക​യാ​യി​രു​ന്നു ആ​ദ്യ ലൊ​ക്കേ​ഷ​ൻ. ഇ​തി​െ​ൻ​റ ചൂ​ട്​ മാ​റും മു​മ്പ്​ കു​ട​ജാ​ദ്രി​യി​ലേ​ക്ക്​ അ​ടു​ത്ത ട്രി​പ്. അ​ന്നു​തൊ​ട്ട്​ മാ​സ​ത്തി​ലൊ​രു ക്യാ​മ്പ്​ എ​ന്ന തോ​തി​ൽ ന​ട​ത്തു​ന്നു​ണ്ട്. ല​ഡാ​ക്​, നേ​പ്പാ​ൾ തു​ട​ങ്ങി ലോ​ക​ത്തി​െ​ൻ​റ ഏ​തു​കോ​ണി​ലേ​ക്ക്​ യാ​ത്ര പോ​കാ​ൻ വി​ളി​ച്ചാ​ലും ത​യാ​റാ​യി​നി​ൽ​ക്കു​ന്ന ഒ​രു പെ​ൺ​സം​ഘം ഇ​പ്പോ​ൾ കൂ​ടെ​യു​ണ്ട്.

ലഡാക് യാത്രക്കിടെ ഗീ​തു മോ​ഹ​ൻ​ദാ​സും സംഘവും

'ലെ​റ്റ​സ്​ ഗോ ​ഫോ​ർ എ ​ട്രി​പ്'

പി​ന്നീ​ടാ​ണ്​ 'ലെ​റ്റ​സ്​ ഗോ ​ഫോ​ർ എ ​ട്രി​പ്' തു​ട​ങ്ങി​യ​ത്. കാ​ലി​ക്ക​റ്റ്​ എ​ൻ.​ഐ.​ടി​യി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്തേ സം​രം​ഭ​ക​യാ​വാ​നാ​യി​രു​ന്നു താ​ൽ​പ​ര്യം. യാ​ത്ര പാ​ഷ​നാ​യ​തി​നാ​ൽ ആ ​രം​ഗ​ത്ത്​ സം​രം​ഭ​ക​യാ​കാ​നും കൊ​തി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ 5000​ത്തി​ലേ​റെ അം​ഗ​ങ്ങ​ളു​ള്ള ക​മ്യൂ​ണി​റ്റി​യാ​യി ​െല​റ്റ​സ്​ ഗോ ​ഫോ​ർ എ ​ട്രി​പ്​ വ​ള​ർ​ന്നു -ഗീ​തു പ​റ​യു​ന്നു.യാ​ത്ര​ചെ​യ്യാ​ൻ സ്​​ത്രീ​ക​ൾ​ക്ക്​ ആ​ത്​​മ​വി​ശ്വാ​സ​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു സൃ​ഷ്​​ടി​യു​ടെ ല​ക്ഷ്യം. പ​ല​പ്പോ​ഴും 60 ലേ​റെ പ്രാ​യ​മു​ള്ള​വ​ർ ഞ​ങ്ങ​ൾ വ​ന്നോ​​​ട്ടെ​യെ​ന്ന്​ വി​ളി​ച്ചു​ചോ​ദി​ക്കും. യാ​ത്രചെ​യ്യു​ന്ന​തി​ന്​ പ്രാ​യ​മി​ല്ല. യാ​ത്ര​ക്കൊ​രു​ങ്ങു​

േ​മ്പാ​ൾ ആ ​സം​ഘ​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കു​ട്ടി​യു​ടെ വ​യ​സ്സ്​​ എ​ത്ര​യാ​ണോ അ​താ​യി​രി​ക്കും ഗ്രൂ​പ്പി​​ലു​ള്ള എ​ല്ലാ​വ​രു​ടെ​യും വ​യ​സ്സ്​. മി​ക്ക ട്രി​പ്പി​ലും അ​ഞ്ചും ആ​റും വ​യ​സ്സു​ള്ള കു​ട്ടി​ക​ളു​മാ​യി അ​മ്മ​മാ​രു​ണ്ടാ​കും. അ​ർ​ബു​ദ​ത്തെ അ​തി​ജീ​വി​ച്ച​വ​രും സം​ഘ​ത്തി​ലു​ണ്ട്. അ​വ​ർ​ക്കെ​ല്ലാം പോ​സി​റ്റി​വ്​ ഊ​ർ​ജ​മാ​ണ്​ യാ​ത്ര. ഹി​സ്​​റ്റോ​റി​ക്ക​ൽ സ്​​ഥ​ല​ങ്ങ​ൾ കാ​ണാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ ഇ​തി​ഹാ​സ എ​ന്ന ഗ്രൂ​പ്പു​മു​ണ്ട്. ബ​ജ​റ്റ്​ യാ​ത്ര​ക​ൾ​ക്കാ​ണ്​ പ്രാ​മു​ഖ്യം. 14 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​യി​രി​ക്കും ഓ​രോ യാ​ത്ര​യി​ലു​മു​ണ്ടാ​വു​ക. കൂ​ടി​പ്പോ​യാ​ൽ 20. നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ, താ​യ്​​ല​ൻ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ ദൈ​ർ​ഘ്യ​മേ​റി​യ ട്രി​പ് ന​ട​ത്തി​യ​ത് -​ഗീ​തു പ​റ​ഞ്ഞു. ആ​ർ​ട്ടി​ക്​ പോ​ളാ​ർ എ​ക്​​സ്​​പി​ഡി​ഷ​ന്​​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​ത കൂ​ടി​യാ​ണ്​ ഗീ​തു. ഭ​ർ​ത്താ​വ്​ ആ​ദി​ഷ്.

ഗീതുവിന്‍റെ ട്രാവൽ ടിപ്സുകൾ

●പോ​വേ​ണ്ട സ്​​ഥ​ല​ത്തെ​യും ആ​ളു​ക​ളെ​​യും അ​വി​ട​ത്തെ രീ​തി​ക​ളെ​യും കു​റി​ച്ച്​ ന​ന്നാ​യി പ​ഠി​ക്ക​ണം.

●മ​റ്റു സ്​​ഥ​ല​ങ്ങ​ളി​ൽ പോ​കു​േ​മ്പാ​ൾ പെ​​ട്ടെ​ന്ന്​ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ത്ത​രീ​തി​യി​ൽ വ​സ്​​ത്രം ധ​രി​ക്കാ​തി​രി​ക്കു​ക

●കാ​ലാ​വ​സ്​​ഥ​ക്ക​നു​സ​രി​ച്ച്​ യാ​ത്ര പ്ലാ​ൻ ചെ​യ്യ​ണം. ഉ​ഷ്​​ണ​കാ​ല​ത്ത്​ ചൂ​ടേ​റി​യ സ്​​ഥ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക.

●ത​ണു​പ്പു​ള്ള സ്​​ഥ​ല​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​േ​മ്പാ​ൾ ശൈ​ത്യ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന വ​സ്​​ത്ര​ങ്ങ​ൾ ക​രു​ത​ണം. ജാ​ക്ക​റ്റ്, ഗ്ലൗ​സ്​ എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​ണം.

●ഓ​രോ​യി​ട​ത്തെ​യും ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്​​ഠാ​ന​ങ്ങ​ളും ബ​ഹു​മാ​നി​ക്ക​ണം.

സു​ഹൈ​ല ഫ​ർ​മീ​സും സംഘവും കശ്മീർ യാത്രക്കിടെ, ഇൻസെറ്റിൽ സു​ഹൈ​ല ഫ​ർ​മീ​സ്

ക​ശ്മീ​ർ ട്രി​പ്പും'ടീം ​എ​ക്സ്പ്ലോ​ർ' ഗ്രൂ​പ്പും

ക​ശ്​​മീ​രി​ലെ മ​ഞ്ഞു​വീ​ഴ്​​ച കാ​ണാ​ൻ കൈ​ക്കു​ഞ്ഞു​മാ​യി ഒ​റ്റ​ക്ക്​ പോ​യ​പ്പോ​ൾ മ​ന​സ്സി​ൽ മു​ള​പൊ​ട്ടി​യ​ ആ​ഗ്ര​ഹ​ത്തി​നൊ​ത്ത് 'ടീം ​എ​ക്സ്പ്ലോ​ർ' എ​ന്ന പെ​ൺ​ യാ​ത്രാസം​ഘം രൂ​പ​പ്പെ​ടു​ത്തി​യ യാ​ത്രാ​പ്രേ​മി​യാ​ണ് ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ സു​ഹൈ​ല ഫ​ർ​മീ​സ്. ''അ​ന്ന്​ കു​ഞ്ഞി​ന്​ പ്രാ​യം എ​ട്ടു​മാ​സം. ഡ​ൽ​ഹി വ​ഴി ശ്രീ​ന​ഗ​റി​ലെ​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ര​ണ്ടു​മാ​സം മു​േ​മ്പ പ്ലാ​ൻ ചെ​യ്​​ത യാ​ത്ര​യാ​ണ്. വി​മാ​ന ടി​ക്ക​റ്റും ബു​ക്ക്​ ചെ​യ്​​തി​രു​ന്നു. മ​ഞ്ഞു​വീ​ഴ്​​ച കാ​ണാ​ൻ അ​വ​ർ​ക്കൊ​പ്പം ചേ​രാ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വി​മാ​ന​യാ​ത്ര​യു​ടെ ചെ​ല​വോ​ർ​ത്ത്​ മോ​ഹം ഉ​ള്ളി​ല​ട​ക്കി.

പി​ന്നീ​ടാ​ണ്​ ട്രെ​യി​ൻ വ​ഴി പോ​യ​ാ​ലോ​ന്ന്​ ആ​ലോ​ചി​ച്ച​ത്. ഭ​ർ​ത്താ​വി​നോ​ട്​ ചോ​ദി​ച്ച​പ്പോ​ൾ സ​മ്മ​തം​മൂ​ളി. ത​േ​ല​ന്ന്​ ട്രെ​യി​ൻ ടി​ക്ക​റ്റെ​ടു​ത്ത്​ പി​റ്റേ​ന്ന്​ വൈ​കു​ന്നേ​രം ട്രെ​യി​നി​ൽ ക​യ​റി​യി​രു​ന്നു. എ​ങ്ങ​നെ​യെ​ങ്കി​ലും ല​ക്ഷ്യ​സ്​​ഥാ​ന​ത്തെ​ത്ത​ണ​മെ​ന്ന​തു മാ​ത്ര​മാ​യി​രു​ന്നു മ​ന​സ്സി​ൽ. ത​നി​ച്ച്​ കു​ഞ്ഞി​നെ​യും കൊ​ണ്ടു​പോ​കു​േ​മ്പാ​ൾ അ​നു​ഭ​വി​ക്കേ​ണ്ട ബു​ദ്ധി​മു​ട്ടു​ക​ളെ കു​റി​ച്ചു​പോ​ലും ആ​ലോ​ചി​ച്ചി​ല്ല. അ​ന്ന്​ ക​മ്പാ​ർ​ട്​​മെ​ൻ​റി​ലു​ണ്ടാ​യി​രു​ന്ന​ത്​ കൂ​ടു​ത​ലും പു​രു​ഷ​ന്മാരാ​യി​രു​ന്നു. മ​ഞ്ഞു​വീ​ഴ്​​ച കാ​ണാ​ൻ ക​ശ്​​മീ​രി​ലേ​ക്ക്​ ഒ​രു മു​സ്​​ലിം സ്​​ത്രീ കുഞ്ഞി​നെ​യും എ​ടു​ത്ത്​ യാ​ത്ര ചെ​യ്യു​ന്ന​ത്​ അ​വ​ർ​ക്ക​ത്ര വി​ശ്വ​സ​നീ​യ​മാ​യി തോ​ന്നി​യി​ല്ല. അ​ന്നാ​ണ്​ സ്​​ത്രീ​ക​ൾ​ക്കും എ​ന്തു​കൊ​ണ്ട്​ ഇ​ങ്ങ​നെ പോ​യ്​​ക്കൂ​ടാ എ​ന്ന​ ചോ​ദ്യം മ​ന​സ്സി​ലു​യ​ർ​ന്ന​ത്. ​അഡ്വ​ഞ്ച​ർ ട്രി​പ്പു​ക​ളോ​ടാ​ണ്​ പ്രി​യം.'' വി​വാ​ഹ​ശേ​ഷ​മാ​ണ്​ സു​ഹൈ​ല യാ​ത്ര ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്. ഗു​ജ​റാ​ത്ത്, ത്രി​പു​ര സം​സ്​​ഥാ​ന​ങ്ങ​ൾ ഒ​ഴി​ച്ച്​ ബാ​ക്കി​യെ​ല്ലാ​യി​ട​വും ക​ണ്ടു​ക​ഴി​ഞ്ഞു.

ലേ​ഡീ​സ്​ ഓ​ൺ​ലി യാ​ത്ര പോ​യാ​ലോ?

ഭ​ർ​ത്താ​വു​മൊ​ന്നി​ച്ചു​ള്ള യാ​ത്ര​ക​ളു​ടെ ഫോ​​​ട്ടോ​ക​ൾ ഫേ​സ്​​ബു​ക്കി​ൽ ഇ​ടു​​ന്ന​ത്​ കാ​ണു​ന്ന​വ​ർ അ​ടു​ത്ത യാ​ത്ര​യെ​ക്കു​റി​ച്ച്​ തി​ര​ക്കും. അ​വ​രെ​യും കൂ​ടെ കൂ​ട്ടാ​മോ​യെ​ന്നു ചോ​ദി​ക്കും. അ​ങ്ങ​െ​ന​യു​ള്ള​വ​രോ​ടു ന​മു​ക്കൊ​രു ലേ​ഡീ​സ്​ ഓ​ൺ​ലി യാ​ത്ര പോ​യാ​ലോ​ന്ന്​ ചോ​ദി​ച്ച​പ്പോ​ൾ പ​ല​രും റെ​ഡി. ആ​ദ്യ​ യാ​ത്ര ക​ശ്​​മീ​രി​ലേ​ക്കാ​യി​രു​ന്നു. 25 പേ​രാ​ണ് ക​ശ്​​മീ​ർ യാ​ത്രാ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കൊ​ൽ​ക്ക​ത്ത, സി​ക്കിം, മേ​ഘാ​ല​യ, ബം​ഗാ​ൾ, ത്രി​പു​ര എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു പെ​ൺ​സം​ഘ​ത്തി​െ​ൻ​റ ര​ണ്ടാ​മ​ത്തെ യാ​ത്ര. യാ​ത്ര തീ​രു​മാ​നി​ച്ചു​ക​ഴി​ഞ്ഞാ​ൽ സ്​​ഥ​ല​ങ്ങ​ളെ കു​റി​ച്ച്​ ന​ന്നാ​യി പ​ഠി​ക്കും. ചെ​റി​യ ബ​ജ​റ്റി​ലു​ള്ള യാ​ത്ര​ക​ളാ​ണ്​ താ​ൽ​പ​ര്യം. താ​മ​സ​സൗ​ക​ര്യം ബു​ക്ക്​ ചെ​യ്യും. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ​യാ​ണ്​ ആ​ശ്ര​യി​ക്കു​ക.ഭ​ർ​ത്താ​വ്​ പി.​ബി.​എം. ഫ​ർ​മീ​സ്, നാ​ലു മ​ക്ക​ൾ. യാ​ത്ര പോ​കു​േ​മ്പാ​ൾ മ​ക്ക​ളെ ര​ണ്ട്​ ഉ​മ്മ​മാ​രും നോ​ക്കും. സാ​ധാ​ര​ണ 14 ദി​വ​സം വ​രെ നീ​ളു​ന്ന യാ​ത്ര​ക​ളാ​ണ്​ പ്ലാ​ൻ ചെ​യ്യു​ന്ന​ത്. യാ​ത്ര​ക​ളി​ൽ ഗ്രാ​മീ​ണ​രെ അ​ടു​ത്ത​റി​യാ​ൻ ശ്ര​മി​ക്കും. അ​വ​രു​ടെ പ്ര​ശ്​​ന​ങ്ങ​​െ​ള​ക്കു​റി​ച്ച്​ പ​ഠി​ക്കും. അ​വ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കും. ഒ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കും.

സുഹൈലയുടെ ട്രാവൽ ടിപ്സുകൾ

●ല​ഗേ​ജി​െ​ൻറ എ​ണ്ണം കു​റ​ക്കു​ക

●പോ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്​​ഥ​ല​ത്തെ കു​റി​ച്ച്​ ന​ന്നാ​യി ഹോം​വ​ർ​ക്​ ചെ​യ്യു​ക. അ​വി​ടെ സു​ഹൃ​ത്തു​ക്ക​ളു​ണ്ടെ​ങ്കി​ൽ സ​ഹാ​യം തേ​ടു​ക.

●താ​മ​സ-​യാ​ത്ര സൗ​ക​ര്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യു​ക

ഹിബയും സംഘവും യാത്രക്കിടെ, ഇൻസെറ്റിൽ ഹിബ

ഉ​മ്മ ത​ന്ന 'മി​ന്നാ​മി​നു​ങ്ങ്'

വീ​ടിനു പു​റ​ത്തി​റ​ങ്ങാ​ൻ​പോ​ലും ക​ഴി​യാ​തെ ജീ​വി​ക്കു​ന്ന സ്​​ത്രീ​ക​ൾ​ക്ക്​ യാ​ത്ര ചെ​യ്യാ​നു​ള്ള വ​ഴി ഒ​രു​ക്കി​ക്കൊ​ടു​ക്കു​ക​യാ​ണ്​ മി​ന്നാ​മി​നു​ങ്ങ​ു​ക​ൾ (ഫ​യ​ർ ഫ്ലൈ​സ്) എ​ന്ന പെ​ൺ​യാ​ത്ര സം​ഘ​ത്തി​െ​ൻ​റ അ​മ​ര​ക്കാ​രി ഹി​ബ അ​മീ​ന. ഹി​ബ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ പ്രേ​ര​ണ​യാ​യ​ത്​ ഉ​മ്മ മ​റി​യു​വാ​ണ്. ഡ​ൽ​ഹി​യും രാ​ജ​സ്​​ഥാ​നു​മാ​ണ്​ ഉ​മ്മ​ക്കൊ​പ്പം ആ​ദ്യ​മാ​യി യാ​ത്ര ചെ​യ്​​ത സ്​​ഥ​ല​ങ്ങ​ൾ. മൂ​ന്നാ​റി​ൽ ക​ഴി​ഞ്ഞ​ത​വ​ണ നീ​ല​ക്കു​റിഞ്ഞി പൂ​ത്ത​തു​കാ​ണാ​നും ഒ​രു​മി​ച്ചാ​ണ്​ പോ​യ​ത്. മി​ന്നാ​മി​നു​ങ്ങ്​ തു​ട​ങ്ങാ​ൻ കാ​ര​ണ​വും ഉ​മ്മ​ത​ന്നെ.

2018 മു​ത​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി ട്രി​പ് ന​ട​ത്തു​ന്നു​ണ്ട്. ഹി​മാ​ച​ൽ​പ്ര​ദേ​ശ്, ഗോ​വ, ഗോ​ക​ർ​ണ, മൂ​ന്നാ​ർ, വ​യ​നാ​ട്, ആ​ല​പ്പു​ഴ, രാ​മേ​ശ്വ​രം, ക​ന്യാ​കു​മാ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പെ​ൺ​കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​യി. വ​യ​നാ​ട്ടി​ലേ​ക്കാ​ണ്​ ആ​ദ്യ​മാ​യി ത​നി​ച്ച്​ യാ​ത്ര​ചെ​യ്​​ത​ത്. സ്​​ഥ​ല​മെ​ല്ലാം ക​ണ്ട​പ്പോ​ൾ മ​റ്റു​ള്ള​വ​രെ​യും കൊ​ണ്ടു​പോ​ക​ണ​മെ​ന്ന്​ തോ​ന്നി. ഇ​തേ​ക്കു​റി​ച്ച്​ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ പോ​സ്​​റ്റി​ട്ടു. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ കൂ​ടെ പോ​രാ​മെ​ന്നും പ​റ​ഞ്ഞു. കു​റ​ച്ചു​പേ​രെ കി​ട്ടി. അ​വ​രു​മാ​യി മൂ​ന്നു​ദി​വ​സ​ത്തെ ക്യാ​മ്പ്​. തു​ട​ക്ക​ത്തി​ൽ 10 പേ​രാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്പോ​ൾ 64 പെ​ൺ​കു​ട്ടി​ക​ളു​ണ്ട്. ഒ​പ്പം വ​ന്ന​വ​രി​ൽ ഉ​മ്മ​മാ​രും വ​ല്യു​മ്മ​മാ​രു​മു​ണ്ട്.

ചി​ല​രൊ​ക്കെ ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ​ട്ര​ക്കി​ങ്​ ന​ട​ത്തു​ന്ന​തു​പോ​ലും. പ​ല​ർ​ക്കും പു​തി​യ അ​നു​ഭ​വ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ഒ​രു​പാ​ട്​ പേ​ർ ഗേ​ൾ​സ്​ ഓ​ൺ​ലി ട്രി​പ്പു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഇ​തൊ​രു ബി​സി​ന​സാ​യ​ല്ല കൊ​ണ്ടു​പോ​കു​ന്ന​ത്. ക​ണ്ട കാ​ര്യ​ങ്ങ​ൾ മ​റ്റു പെ​ൺ​കു​ട്ടി​ക​ളും കാ​ണ​ണം എ​ന്ന ആ​ഗ്ര​ഹം ​െകാ​ണ്ട്​ ചെ​യ്​​തു​തു​ട​ങ്ങി​യ​താ​ണ്. മി​നി​മം ബ​ജ​റ്റ്​ യാ​ത്ര​ക​ളാ​ണ്​ കൂ​ടു​ത​ലും.

ഹി​മാ​ച​ൽ, ഉ​ത്ത​രാ​ഖ​ണ്ഡ്​, ആ​ഗ്ര, ഡ​ൽ​ഹി എ​ന്നീ സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ ന​ട​ത്തി​യ 30 ദി​വ​സ​ത്തെ ട്രി​പ്പാ​ണ്​ ഇ​തു​വ​രെ ന​ട​ത്തി​യ​തി​ൽ ഏ​റ്റ​വും നീ​ണ്ട യാ​ത്ര. തു​ട​ക്ക​ത്തി​ൽ ത​നി​ച്ചു​വി​ടാ​ൻ ഉ​മ്മ​ക്ക്​ പേ​ടി​യാ​യി​രു​ന്നു. ഗോ​വ​യി​ൽ ത​നി​ച്ച്​ പോ​ക​ണ​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ സ​മ്മ​തി​ച്ചു. പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​കി​ല്ലെ​ന്ന്​ കാ​ണി​ച്ചു​ത​രാ​മെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ ഇ​റ​ങ്ങി​യ​ത്. ന​മ്മ​ൾ ജാ​ഗ്ര​ത കാ​ണി​ച്ചാ​ൽ പ്ര​ശ്​​ന​ങ്ങ​ളൊ​ന്നും നേ​രി​ടേ​ണ്ടി​വ​രി​ല്ലെ​ന്നാ​ണ്​ എ​െ​ൻ​റ അ​നു​ഭ​വം -ബി.​ടെ​ക്​ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ബി​രു​ദധാ​രി​യാ​യ ഹി​ബ പ​റ​യു​ന്നു. ഉ​മ്മ, അ​നി​യ​ൻ, അ​നി​യ​ത്തി, ഇ​ത്താ​ത്ത എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ്​ കു​ടും​ബം.

ഹിബയുടെ ട്രാവൽ ടിപ്സുകൾ

●പു​റം​നാ​ടു​ക​ളി​ൽ ത​നി​ച്ച്​ യാ​ത്ര ചെ​യ്യു​േ​മ്പാ​ൾ താ​മ​സി​ക്കാ​ൻ ഹോ​സ്​​റ്റ​ലു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ക. ഹോ​ട്ട​ലു​ക​ളെ​ക്കാ​ൾ സു​ര​ക്ഷി​ത​മാ​യി​രി​ക്കും. ബ​ജ​റ്റി​ലും ഒ​തു​ങ്ങും.

●യാ​ത്ര​യി​ൽ കീ​ശ കാ​ലി​യാ​കാ​തി​രി​ക്കാ​ൻ പൊ​തു വാ​ഹ​ന​സൗ​ക​ര്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ക.

●ബ്രെ​ഡ്, ജാം, ​കെ​റ്റി​ൽ, മാ​ഗി പാ​ക്ക​റ്റ്, തേ​യി​ല, പ​ഞ്ച​സാ​ര, പാ​ൽ​പൊ​ടി തു​ട​ങ്ങി​യ​വ ക​രു​തു​ക.

●എ​വി​ടെ പോ​യാ​ലും അ​ത​ത്​ പ്ര​ദേ​ശ​ത്തെ ത​ന​തു ഭ​ക്ഷ​ണം തേ​ടി​പ്പി​ടി​ച്ച്​ ക​ഴി​ക്കു​ക.

●കേ​ര​ളം വി​ട്ടാ​ൽ ​െട്ര​യി​ൻ യാ​ത്ര​ക്ക്​ ലേ​ഡീ​സ്​ ക​മ്പാ​ർ​ട്​​മെ​ൻ​റ് ഒ​ഴി​വാ​ക്കു​ക. സ്ലീ​പ്പ​ർ കോ​ച്ചാ​ണ്​ ന​ല്ല​ത്.

അപ്പൂപ്പൻതാടി സംഘം ട്രക്കിങ്ങിനിടെ, ഇൻസെറ്റിൽ സജ്ന അലി

പ​റ​ക്ക​ണം 'അ​പ്പൂ​പ്പ​ൻ​താ​ടി' പോ​ലെ...

കേ​ര​ള​ത്തി​ലെ ആ​ദ്യ പെ​ൺ​യാ​ത്ര ​സം​ഘ​മാ​യ 'അ​പ്പൂ​പ്പ​ൻതാ​ടി​'യു​ടെ ക്രി​യേ​റ്റ​റാ​ണ് കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി സ​ജ്​​ന അ​ലി. ടെ​ക്നോ​പാ​ർ​ക്കി​ലെ ജോ​ലി ക​ള​ഞ്ഞാ​ണ്​ ഈ 31​കാ​രി ജീ​വി​തം യാ​ത്ര​യു​ടെ ഗി​യ​റി​ലേ​ക്ക് മാ​റ്റി​യ​ത്. ഒ​രി​ക്ക​ൽ യാ​ത്ര ക​ഴി​ഞ്ഞ്​ തി​രി​ച്ചെ​ത്തി അ​തി​

െ​ൻ​റ ഫോ​േ​ട്ടാ​ക​ൾ ​േഫ​സ്​​ബു​ക്കി​ൽ പ​ങ്കു​വെ​ച്ചു​ക​ഴി​ഞ്ഞാ​ൽ പി​ന്നെ കൂ​ടെ കൂ​ട്ടാ​മോ എ​ന്നു​ചോ​ദി​ച്ച്​ അ​ന​വ​ധി​ പേ​ർ വ​രും. ഈ ​ചോ​ദ്യ​ങ്ങ​ൾ തു​ട​ർ​ന്ന​പ്പോ​ൾ ഇ​വ​രെ​യെ​ല്ലാം ഒ​പ്പം കൂ​ട്ടി​യാ​ലോ എ​ന്ന്​ തോ​ന്നി. അ​ങ്ങ​നെ​യൊ​രു പെ​ൺ​യാ​ത്ര സം​ഘ​ത്തെ കു​റി​ച്ച്​ ആ​ലോ​ചി​ച്ച​പ്പോ​ൾ അ​പ്പൂ​പ്പ​ൻ​താ​ടി​യെ​ന്ന്​ മ​ന​സ്സി​ൽ വ​ന്നു. അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട്​ 2800ഓ​ളം സ്​​ത്രീ​ക​ൾ അ​പ്പൂ​പ്പ​ൻതാ​ടി​ക്കൊ​പ്പം യാ​ത്ര ചെ​യ്​​തു. ഇ​തു​വ​രെ​ 290 ട്രി​പ്പു​ക​ൾ ന​ട​ത്തി. ഫേ​സ്​​ബു​ക്കി​ൽ 9000 ആ​ളു​ക​ൾ അ​പ്പൂ​പ്പ​ൻ​താ​ടി​യെ പി​ന്തു​ട​രു​ന്നു​ണ്ട്. ബാ​ലി, മേ​ഘാ​ല​യ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ 10 ദി​വ​സ​ത്തെ യാ​ത്ര ന​ട​ത്തി​യ​താ​ണ്​ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ട്രി​പ്.

സോ​ളോ ട്രി​പ് ചെ​യ്ത സ്​​ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ്​ ആ​ളു​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​ത്. ഒ​രു സ്​​ഥ​ലം തി​ര​ഞ്ഞെ​ടു​ത്താ​ൽ എ​വി​ടെ​യൊ​ക്കെ പോ​ക​ണം, താ​മ​സം, ഭ​ക്ഷ​ണം എ​ന്നി​വ​ക്കു​ള്ള ചെ​ല​വ്​ എ​ന്ന​തി​നെ കു​റി​ച്ചൊ​ക്കെ അ​തു​കൊ​ണ്ട്​ ധാ​ര​ണ​യു​ണ്ടാ​കും. ഇ​തെ​ല്ലാം ചേ​ർ​ത്തു​വെ​ച്ച്​ പ്ലാ​നു​ണ്ടാ​ക്കും. പി​ന്നീ​ട്​ ഇ​ൻ​സ്​​റ്റഗ്രാ​മി​ലും വാ​ട്​​സ്​​ആ​പ്പി​ലും ഫേ​സ്​​ബു​ക്കി​ലും ഇ​തേക്കു​റി​ച്ച്​ പോ​സ്​​റ്റ്​ ചെ​യ്യും. അ​തി​ൽ ര​ജി​സ്​​േ​ട്ര​ഷ​ൻ ലി​ങ്ക്​ ന​ൽ​കും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ ചേ​രാം. കൂ​ടു​ത​ലും ബ​ജ​റ്റ്​ ട്രി​പ്പു​ക​ളാ​ണ്​ ന​ട​ത്തു​ന്ന​ത്. യാ​ത്ര ചെ​ല​വേ​റി​യ​താ​ണ്​ എ​ന്നാ​ണ്​ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും ചി​ന്ത. എ​ന്നാ​ൽ, കൈ​യി​ൽ ചി​ല്ലി​ക്കാ​ശി​ല്ലാ​തെ​യും യാ​ത്ര ചെ​യ്യു​ന്ന​വ​രു​ണ്ട്. ഏ​തു പ്രാ​യ​ക്കാ​ർ​ക്കും അ​പ്പൂ​പ്പ​ൻ​താ​ടി​ക്കൊ​പ്പം കൂ​ടാം.ഭ​ർ​ത്താ​വ്​ രാം​കു​മാ​റും ഉ​മ്മ മ​റി​യ​യും ഇ​ത്താ​ത്ത സു​ബി​ന​യും എ​ല്ലാ പി​ന്തു​ണ​യു​മാ​യി ഇ​പ്പോ​ൾ ഒ​പ്പ​മു​ണ്ട്.

സജ്നയുടെ ട്രാവൽ ടിപ്സുകൾ

●യാ​ത്ര ചെ​യ്യാ​ൻ പ്രാ​യ​മി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കു​ക

●ചു​രു​ങ്ങി​യ ചെ​ല​വി​ലും യാ​ത്ര പോ​കാ​നാ​വും

●ട്രെ​യി​ൻ പോ​ലു​ള്ള പൊ​തു​വാ​ഹ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ക

●താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ നേ​ര​ത്തേ ഉ​റ​പ്പാ​ക്കു​ക

●യാ​ത്ര ചെ​യ്യാ​നു​ള്ള ആ​ഗ്ര​ഹം മാ​റ്റി​വെ​ക്കാ​തി​രി​ക്കു​ക

Show Full Article
TAGS:ladies travel 
News Summary - ladies travel group
Next Story