Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightBe Positivechevron_rightഎത്ര നേരം വേണമെങ്കിലും...

എത്ര നേരം വേണമെങ്കിലും ചിരിക്കും. പലതരത്തിലും ചിരിക്കും. ചിരിയിൽ റെക്കോഡ് തീർത്ത് എസ്​.വി. സുനിൽകുമാർ

text_fields
bookmark_border
Laughter is the best medicine, proves Sunil Kumar through his laughing therapy
cancel

ചിരിയുടെ പല വേർഷനും നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ എസ്​.വി. സുനിൽകുമാറിന്‍റെ ‘മാരക’ ചിരികൾ കണ്ടാൽ പിന്നെ ആരായാലും ചിരിച്ചുചിരിച്ച്​ ഒരു വഴിക്കാകും. അതൊരു കൂട്ടച്ചിരിയായി സുനിലും കൂട്ടരും കൂടെച്ചേരും.

കൊച്ചിയിൽ പ്രായഭേദമെന്യേ അനേകരെ ചിരിപ്പിച്ച്​ കൈയിലെടുത്തിട്ടുണ്ട്​ ചിരിക്ലബ്​ പരിശീലകനായ എസ്​.വി. സുനിൽകുമാർ. ചിരിയുടെ മാസ്റ്റർ ട്രെയിനറും ചിരിയോഗ അംബാസഡറുമാണ്​ അദ്ദേഹം. അതുമാ​ത്രമല്ല, ചിരിയിൽ ഗോൾഡൻ ബുക്ക്​ ഓഫ്​ റെക്കോഡ്​സും ഏഷ്യ ബുക്ക്​ ഓഫ്​ റെക്കോഡും ഇന്ത്യ ബുക്ക്​ ഓഫ്​ റെക്കോഡുകളും വരെ സ്വന്തമാക്കിയിട്ടുമുണ്ട്​.

എത്ര നേരം വേണമെങ്കിലും ചിരിക്കും. പലതരത്തിലും ചിരിക്കും. ഇനി മുന്നിൽ എത്ര മുഖം കനപ്പിച്ച്​ സംഘർഷ മനസ്സുമായി ആരെങ്കിലും വന്നാൽ അങ്ങനെയങ്ങ്​ വിടില്ല. പലതരം ചിരികൾ പരിശീലിപ്പിച്ച്​ ചിരിപ്പിച്ചേ വിടൂ. എന്തിനിങ്ങനെ ടെൻഷൻ അടിച്ച്​ രോഗങ്ങൾ ശരീരത്തിൽ ഏറ്റുവാങ്ങണമെന്ന്​ ചോദിക്കും ഇദ്ദേഹം.


ചിരി വലിയ ആയുധം

‘‘ചിരിയുടെ ആക്രമണത്തിനെതിരെ ഒന്നും നിലനില്‍ക്കില്ലെന്ന്​ പറഞ്ഞത്​ മാർക്​ ​ട്വെയ്​നാണ്​. ചിരിയെന്നത്​ മനുഷ്യന്‍റെ ഏറ്റവും വലിയ ആയുധമാണ്​. അതുകൊണ്ടാണ്​ ചിരിക്കാൻ മറക്കരുതെന്ന്​ മനുഷ്യൻ പരസ്പരം ഓർമിപ്പിക്കുകയും ചേർത്തുപിടിക്കുകയും ചെയ്യുന്നത്​. ചിരിക്കാൻ മറന്നുപോയവരോട്​ ചിരിയിലുടെ ആനന്ദം മാത്രമല്ല ആരോഗ്യവും മെച്ചപ്പെടുത്താമെന്നും ഞാൻ ഉറപ്പുതരാം’’ -വലിയൊരു ചിരിക്കിടെ കിട്ടിയ ഇടവേളയിൽ സുനിൽകുമാർ അൽപം സീരിയസായി പറഞ്ഞു.

ആരോഗ്യത്തിനും ചിരി

സാധാരണ ചിരി വായിലെ മസിലിനെ വികസിപ്പിക്കുമ്പോൾ നിഷ്കളങ്കമായ ചിരി വായിലെയും കണ്ണിലെയും മസിലുകളെ വികസിപ്പിക്കും. ചിരിക്കുമ്പോൾ കൂടുതൽ കാർബൺ ഡൈഓക്​സൈഡ്​ പുറത്തുവിട്ട്​ ധാരാളം ഓക്സിജൻ വലിച്ചെടുക്കാൻ മനുഷ്യശരീരത്തിന്​ കഴിയുമെന്നും അദ്ദേഹം പറയുന്നു. മാനസികമായി റിലാക്സ് ചെയ്യാനുള്ള ഒരു പ്ലാറ്റ്ഫോമായാണ്​ ചിരിക്ലബ് രൂപപ്പെടുത്തിയത്​. ലാഫിങ് യോഗ കൂടാതെ കുറേ എക്സർസൈസുകളും ചിരിയുടെ ഭാഗമായി ചെയ്യുന്നുണ്ട്​.


ചിരിക്കുമുണ്ട്​ പല പേരുകൾ

ലാഫ്​റ്റർ യോഗ ഇന്‍റർനാഷണൽ എന്ന കൂട്ടായ്മ പരിചയപ്പെടുത്തുന്ന ചിരികളുടെ പേര്​ കേട്ടാൽതന്നെ ആരുമൊന്ന്​ പൊട്ടിച്ചിരിക്കും. അമ്പതിലേറെ ചിരികളാണ്​ കൂട്ടായ്മ വികസിപ്പിച്ചത്​.

അതിൽ ചിലതിന്‍റെ പേരിങ്ങനെ: നമസ്​തേ ചിരി,​ മൊബൈൽ ഫോൺ ചിരി, വൺമീറ്റർ ലാഫ്​, ലയൺ ലാഫ്​, ഷൈ ലാഫ്​, അഭിനന്ദന ചിരി, ക്ഷമ ലാഫ്​, ജസ്റ്റ്​ ചിരി, ജനറേറ്റർ ചിരി, നോമണി ലാഫ്​, പെയിൻ ലാഫ്​, ഹാർട്ട്​ ലാഫ്​, കുട്ടിച്ചാത്തൻ ചിരി, ക്രയിങ്​ ലാഫ്​​.

പേരുകൾ സൂചിപ്പിക്കുംപോലെ ഓരോ ചിരിയും വ്യത്യസ്തമാണ്​. ഇവ ജീവിതത്തിൽ ശീലിക്കാനാണ്​ ലാഫിങ്​ ക്ലബ്​ പരിശീലനം നൽകുന്നത്​. ഒന്നു ചിരിക്കാൻ മറന്നവർ ഇവിടെയെത്തി പലതരം ചിരികളിൽ ‘പി.ജി’ എടുത്താണ്​ മടങ്ങുന്നത്​.

ചിരിക്ലബുകളുടെ ഭാഗമായ ശേഷം പോസിറ്റിവായ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടായതായി സുനിൽകുമാർ സാക്ഷ്യപ്പെടുത്തുന്നു. ദിവസവും നിശ്ചിത സമയം ചിരിക്കുവേണ്ടി മാറ്റിവെക്കും. പരിസരം മറന്ന്​ പൊട്ടിച്ചിരിക്കുന്നത്​ ആരോഗ്യത്തിനും മനസ്സിനും നല്ലതാണെന്ന്​ അദ്ദേഹം പറയുന്നു.

ചിരി യോഗയുടെ ഉപജ്ഞാതാവായ ഡോ. മദൻ കഡാരിയയുടെ ശിഷ്യനായ സുനിൽകുമാർ എറണാകുളം പുന്നക്കലിലെ സൂരജ്​ ഫാഷൻ ടെയ്​ലർ ഉടമകൂടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sunil KumarmedicineLaughterlaughing therapy
News Summary - Laughter is the best medicine, proves Sunil Kumar through his laughing therapy
Next Story