Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHealthchevron_right...

മാ​​താ​​പി​​താ​​ക്ക​​ളാ​​വു​​ക എ​​ന്ന​​ത് കു​​ട്ടി​​ക്കളി​​യല്ല; ഒരുങ്ങാം അച്ഛനമ്മമാരാകാൻ

text_fields
bookmark_border
മാ​​താ​​പി​​താ​​ക്ക​​ളാ​​വു​​ക എ​​ന്ന​​ത് കു​​ട്ടി​​ക്കളി​​യല്ല; ഒരുങ്ങാം അച്ഛനമ്മമാരാകാൻ
cancel
പിറന്നുവീഴുന്ന ഓരോ കുഞ്ഞും മനുഷ്യരാശിയുടെ പ്രതീക്ഷയും സാധ്യതയുമാണ്. അതുകൊണ്ടുതന്നെ രക്ഷാകർതൃത്വം വലിയ ഉത്തരവാദിത്തമാണ്. എന്നാൽ, ഒട്ടുമിക്ക പേരും അതിനു വേണ്ട രീതിയിൽ തയാറെടുപ്പ് നടത്താറില്ല എന്നതാണ് വാസ്തവം. നവദമ്പതികളിൽനിന്ന് മാതാപിതാക്കളിലേക്കുള്ള പരിവർത്തനകാലത്ത് മാനസികവും വൈകാരികവുമായി ഒരുങ്ങാനുള്ള വഴികൾ ഇതാ...

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'സാ​​റാ​​സ്' എ​​ന്ന സി​​നി​​മ​​യി​​ൽ സി​​ദ്ദീ​​ഖ് കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന ഡോ. ​​ഹാ​​ഫി​​സ് എന്ന കഥാപാത്രം നാ​​യ​​ക​​നാ​​യ സ​​ണ്ണി​ ​വെ​​യ്നോ​​ട് ചോ​​ദി​​ക്കു​​ന്നു​​ണ്ട്, ''ഏ​​തൊ​​രു ചെ​​റി​​യ പ​​രീ​​ക്ഷ​​ക്കുപോ​​ലും വ​​ലി​​യ വ​​ലി​​യ ത​​യാ​​റെ​​ടു​​പ്പു​​ക​​ളും ഒ​​രു​​ക്ക​​ങ്ങ​​ളും ന​​ട​​ത്തു​​ന്ന ന​​മ്മ​​ൾ ജീ​​വി​​ത​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ടേ​​ണിങ്​ പോ​​യൻ​​റാ​​യ മാ​​താ​​പി​​താ​​ക്ക​​ളാ​​വു​​ന്ന ഘ​​ട്ട​​ത്തി​​ലേ​​ക്കു ക​​ട​​ക്കു​​മ്പോ​​ൾ എ​​ന്തു ത​​യാ​​റെ​​ടു​​പ്പു​​ക​​ളാ​​ണ് ന​​ട​​ത്തു​​ന്ന​​ത്​​'' എന്ന്.

ന​​മു​​ക്കു ചു​​റ്റു​​മു​​ള്ള 10 പേ​​രോ​​ട് ഈ ​​ചോ​​ദ്യം ഒന്നു ചോദിച്ചു നോക്കൂ. ഒ​​മ്പ​​തു പേ​​രും ഒ​​രു ത​​യാ​​റെ​​ടു​​പ്പു​​ക​​ളും ന​​ട​​ത്താ​​തെത​​ന്നെ​​യാ​​യി​​രി​​ക്കും മാ​​താ​​പി​​താ​​ക്ക​​ളാ​​യ​​തെന്ന് കാണാനാവും. ക​​ല്യാ​​ണം ക​​ഴി​​ക്കു​​ന്നു, കു​​ട്ടി​​ക​​ളു​​ണ്ടാ​​കു​​ന്നു, വളർത്തുന്നു... അ​​തി​​പ്പോ​​ൾ നാ​​ട്ടി​​ൽ ന​​ട​​ക്കു​​ന്ന സ്ഥി​​രം സംഗതിയ​​ല്ലേ. അ​​തി​​ലെ​​ന്താ​​ണി​​ത്ര ആ​​ലോ​​ചി​​ക്കാ​​ൻ എ​​ന്നാ​​വും പലരുടെയും ലാഘവത്തോടെയുള്ള മ​​റു​​പ​​ടി.

എന്നാൽ, മാ​​താ​​പി​​താ​​ക്ക​​ളാ​​വു​​ക എ​​ന്ന​​ത് വെറും കു​​ട്ടി​​ക്കളി​​യല്ല. മനുഷ്യജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലികളിലൊന്നാണ് പാരൻറിങ്. മാ​​ന​​സി​​ക​​മാ​​യും വൈ​​കാ​​രി​​ക​​മാ​​യും ഏറെ ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ വേണ്ട ഭാരിച്ച ഉത്തരവാദിത്തം. നിർഭാഗ്യവശാൽ ഒട്ടും തയാറെടുപ്പില്ലാതെ, ഉത്തരവാദിത്തബോധമില്ലാതെയും നാം ചെയ്യുന്ന ജോലിയും അതുതന്നെയാണ്. ഉത്തമമായ ഒരു സമൂഹത്തിന്‍റെ നിർമിതിയിൽ അ​​തു​​ണ്ടാ​​ക്കു​​ന്ന പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ ഏറെ വ​​ലു​​താ​​ണ്..

പാരൻറിങ് ഒരു കല

പാരൻറിങ് ഒരു കലയാണ്. മനോഹരമായ, സങ്കീർണമായ, എന്നാൽ അതീവ സംതൃപ്തിയേകുന്ന ഒരു മഹത്തായ കല. ഒഴിഞ്ഞ ഒരു കാൻവാസിൽ ചിത്രകാരൻ ചിത്രംവരക്കുന്നതുപോലെയാണത്. ഏതുതരം ബ്രഷുകളും വർണങ്ങളും ഉപയോഗിക്കണം, എന്ത് ടെക്നിക്കാണ് അവലംബിക്കേണ്ടത്, ഓരോ ബ്രഷ് ചലനങ്ങളും എങ്ങനെയായിരിക്കണം, ചിത്രത്തിൽനിന്ന് കാഴ്ചക്കാരൻ വായിച്ചെടുക്കേണ്ടത് എന്താണ് എന്നൊക്കെ ചിന്തിച്ചുറപ്പിച്ച് ആദ്യം അയാൾ മനസ്സിലൊരു ചിത്രം വരക്കുന്നു. പിന്നെ അതീവ ശ്രദ്ധയോടെ അത് കാൻവാസിലേക്കു പകരുന്നു. സമാനമാണ് പാരൻറിങ്ങും. കുട്ടികളാണ് അവിടെ കാൻവാസ്. മാതാപിതാക്കളാണ് പെയിൻറർമാർ. ജീവിതത്തെക്കുറിച്ചും ലോകത്തെക്കെുറിച്ചുമൊക്കെയുള്ള കുട്ടികളുടെ കാഴ്ചപ്പാടുകളും പ്രതികരണങ്ങളും പെരുമാറ്റങ്ങളും മൂല്യബോധവും ഒക്കെ രൂപപ്പെടുന്നത് മാതാപിതാക്കളായ നിങ്ങളുടെ ബ്രഷ് ചലനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അതിനായി നിങ്ങൾ ബോധപൂർവം സമയവും ഊർജവും ചെലവഴിക്കുമ്പോൾ നിങ്ങൾക്കും സമൂഹത്തിനും ലഭിക്കുന്നത് അതിമനോഹരമായ ഒരു ജീവിതചിത്രമായിരിക്കും. കല്യാണം കഴിക്കുകയും കുട്ടികളെ ആഗ്രഹിക്കുകയും ചെയ്യുന്നവർ ചിന്തിച്ചുറപ്പിക്കേണ്ടതും നടപ്പിൽ വരുത്തുകയും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

സജ്ജമാണോ ചുറ്റുപാടുകൾ

പു​​തി​​യ കാ​​ല​​ത്ത് കു​​ടും​​ബ​​ങ്ങ​​ൾ അണുവോളം ചു​​രു​​ങ്ങിയി​​രി​​ക്കു​​ന്നു. ഭാ​​ര്യ​​യും ഭ​​ർ​​ത്താ​​വും കു​​ട്ടി​​ക​​ളും മാ​​ത്ര​​മാ​​യി​​ കു​​ടും​​ബം മാ​​റി​​ക്ക​​ഴി​​ഞ്ഞു. അതിൽ പലയിടത്തും പ​​ങ്കാ​​ളി​​കളിരുവരും ജോ​​ലി​​ക്കാ​​രുമാ​​യി​​രി​​ക്കും. ഈ ​​ചെ​​റി​​യ ലോ​​ക​​ത്തു​​ണ്ടാ​​കു​​ന്ന കു​​ഞ്ഞു​​കു​​ഞ്ഞു അ​​നു​​ഭ​​വ​​ങ്ങ​​ൾപോ​​ലും കു​​ട്ടി​​ക​​ളെ വളരെയധികം സ്വാ​​ധീ​​നി​​ക്കും. കുട്ടികളുടെ മാ​​ന​​സി​​കവി​​കാ​​സ​​ത്തി​​ലും വൈ​​കാ​​രി​​ക വ​​ള​​ർ​​ച്ച​​യിലും അവർ ജീ​​വി​​ക്കു​​ന്ന ചു​​റ്റു​​പാ​​ടുകൾ വലിയ സ്വാ​​ധീ​​നം ചെ​​ലു​​ത്തു​​ന്നു​​ണ്ട്. നമുക്ക് ഒ​​രു ​​കു​​ഞ്ഞ്​ ജ​​നി​​ച്ചു​​ക​​ഴി​​ഞ്ഞാ​​ൽ നാം ​​ജീ​​വി​​ക്കു​​ന്ന ഈ ചു​​റ്റു​​പാ​​ട് അ​​വ​​നോ അ​​വ​​ൾ​​ക്കോ വ​​ള​​രാ​​ൻ എ​​ത്ര​​ത്തോ​​ളം അ​​നു​​രൂ​​പ​​മാ​​ണ്? അ​​ത​​വ​​രെ എ​​ങ്ങ​​നെ​​യൊ​​ക്കെ സ്വാ​​ധീ​​നി​​ക്കും എ​​ന്ന​​ത് കു​​ട്ടി​​ക​​ളു​​ണ്ടാ​​കുന്ന​​തി​​നുമു​​മ്പ് പ​​ത്തു​​വ​​ട്ട​​മെ​​ങ്കി​​ലും ആ​​ലോ​​ചി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. അ​​ല്ലെ​​ങ്കി​​ൽ ഞ​​ങ്ങ​​ൾ​​ക്ക് ഒ​​രു കു​​ഞ്ഞു ​​വേ​​ണം എ​​ന്നു തീ​​രു​​മാ​​നി​​ക്കു​​ന്ന നി​​മി​​ഷം മു​​ത​​ൽ അ​​വ​​ർ​​ക്ക് അ​​നു​​രൂ​​പ​​മാ​​കു​​ന്ന ചു​​റ്റു​​പാ​​ട് നാം ​​ഉ​​ണ്ടാ​​ക്കി​​യെ​​ടു​​ക്കേ​​ണ്ടി​​വ​​രും. കുട്ടികളുടെ ശരിയായ വളർച്ചക്ക് ഉത്തമമായ അ​​ന്ത​​രീ​​ക്ഷം സൃഷ്​ടി​​ക്ക​​ൽ വ​​ള​​രെ പ്ര​​ധാ​​ന​​മാണെന്ന് സാരം. പ​​ക്ഷേ, ന​​മ്മ​​ളി​​ൽ എ​​ത്ര​​പേ​​ർ ഇ​​ക്കാ​​ര്യം ശ്ര​​ദ്ധി​​ക്കാ​​റു​​ണ്ട്?

കു​​ഞ്ഞ് എ​​പ്പോ​​ൾ വേ​​ണം...

ന​​മു​​ക്ക് ര​​ക്ഷി​​താ​​വാകാ​​ൻ പ​​റ്റു​​മോ എ​​ന്ന​​തി​​നേ​​ക്കാ​​ൾ ന​​ല്ലൊ​​രു ര​​ക്ഷി​​താ​​വാകാ​​ൻ സാ​​ധി​​ക്കു​​മോ എ​​ന്ന് പ​​ങ്കാ​​ളി​​ക​​ൾ നൂ​​റു​​വ​​ട്ടം ചി​​ന്തി​​ക്കണം. അതുപോലെ എ​​പ്പോ​​ൾ കു​​ട്ടി​​ക​​ളെ വേ​​ണ​​മെ​​ന്ന് തീ​​രു​​മാ​​നി​​ക്കേ​​ണ്ട​​തും ദമ്പതികൾ തന്നെയാണ്. അ​​ത​​ല്ല, ക​​ല്യാ​​ണം ക​​ഴി​​ഞ്ഞി​​ട്ട് മാ​​സ​​ങ്ങ​​ളാ​​യല്ലോ, കു​​ഞ്ഞി​​ക്കാ​​ൽ കാ​​ണേ​​ണ്ടേ, വിശേഷമൊന്നും ആയില്ലേ എ​​ന്നുമൊക്കെ ചോ​​ദി​​ക്കു​​ന്ന​​വ​​രു​​ടെ വാ​​യ അ​​ട​​പ്പി​​ക്കാ​​നോ നി​​ങ്ങ​​ളി​​ലാ​​ർ​​ക്കാ​​ണ് പ്ര​​ശ്നം എ​​ന്ന് ചോ​​ദി​​ക്കു​​ന്ന​​വ​​ർ​​ക്ക് മ​​റു​​പ​​ടി​​യാ​​യോ അ​​ല്ല ഗ​​ർ​​ഭി​​ണി ആ​​വേ​​ണ്ട​​തും കു​​ഞ്ഞി​​നെ പ്ര​​സ​​വി​​ക്കേ​​ണ്ട​​തും. ക​​ല്യാ​​ണം ക​​ഴി​​ഞ്ഞ് ഉ​​ട​​നെ വേ​​ണ​​മോ അ​​തോ ഒ​​രു​ ​വ​​ർ​​ഷമോ ര​​ണ്ടു​​വ​​ർ​​ഷമോ ക​​ഴി​​ഞ്ഞ് കു​​ട്ടി​​ക​​ൾ മ​​തി​​യോ എ​​ന്നും പ​​ങ്കാ​​ളി​​ക​​ൾ തീ​​രു​​മാ​​നി​​ക്ക​​ണം.

എന്നാൽ തി​​ക​​ച്ചും ആ​​ക​​സ്മി​​ക​​മാ​​യാ​​ണ് പ​​ല​​പ്പോ​​ഴും ഗ​​ർ​​ഭ​​ധാ​​ര​​ണം സം​​ഭ​​വി​​ക്കു​​ന്ന​​ത്. വി​​വാ​​ഹം കഴിഞ്ഞ് സ്ത്രീ​​യും പു​​രു​​ഷ​​നും മ​​നസ്സു​​കൊ​​ണ്ട് ര​​ക്ഷി​​താ​​വ​​ാകാ​​ൻ ഒ​​രു​​ങ്ങി​​യ​​തി​​നുശേ​​ഷം മാ​​ത്രം ര​​ക്ഷാ​​ക​​ർ​​തൃ​​ത്വ​​ത്തി​​നാ​​യി ത​​യാ​​റെ​​ടു​​ക്കു​​ക. അ​​ല്ലാ​​ത്തപ​​ക്ഷം ഗ​​ർ​​ഭം ധ​​രി​​ക്കു​​മ്പോ​​ൾ സ്ത്രീ​​യി​​ലും പു​​രു​​ഷ​​നി​​ലും ഉ​​ണ്ടാ​​കു​​ന്ന സം​​ഘ​​ർ​​ഷഭ​​രി​​ത​​മാ​​യ മാ​​ന​​സി​​കാ​​വ​​സ്ഥ, പ​​ര​​സ്പ​​രമു​​ള്ള കു​​റ്റ​​പ്പെ​​ടു​​ത്ത​​ലു​​ക​​ൾ തുടങ്ങിയവയെല്ലാം ഗ​​ർ​​ഭാ​​വ​​സ്ഥ​​യി​ലു​​ള്ള കു​​ഞ്ഞിെ​​ൻ​റ ശാ​​രീ​​രി​​ക​​വും മാ​​ന​​സി​​ക​​വു​​മാ​​യ വ​​ള​​ർ​​ച്ച​​യെ സാ​​ര​​മാ​​യി ബാ​​ധി​​ക്കു​​ം. കു​​ഞ്ഞ് ജ​​നി​​ച്ച ശേഷം ചു​​രു​​ങ്ങി​​യ​​ത് പത്തു വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള കാര്യങ്ങളെങ്കിലും മുൻകൂട്ടികണ്ടു വേ​​ണം അ​​തി​​നാ​​യി ഒ​​രു​​ങ്ങാ​​ൻ. പ​​ങ്കാ​​ളി​​ക​​ളി​​കളിലൊരാൾക്കെ​​ങ്കി​​ലും ഇ​​ത് ആ​​സൂ​​ത്രി​​ത​​മ​​ല്ലാ​​തെ സം​​ഭ​​വി​​ച്ച​​താ​​ണ് എ​​ന്ന ചി​​ന്ത മ​​നസ്സി​​ലു​​ണ്ടെ​​ങ്കി​​ൽ അ​​ത് കു​​ട്ടി​​യോടുള്ള പെ​​രു​​മാ​​റ്റ​​ത്തി​​ലോ ഇ​​ട​​പെ​​ട​​ലി​​ലോ പ്ര​​തി​​ഫ​​ലി​​ക്കാം. കു​​ഞ്ഞു​​ണ്ടാ​​കു​​ന്ന​​ത് എ​​പ്പോ​​ഴും പോ​​സി​​റ്റി​​വാ​​യ കാ​​ര്യ​​മാ​​യിത​​ന്നെ സം​​ഭ​​വി​​ക്ക​​ണം. സ്വാ​​ഗ​​തം ചെ​​യ്യ​​പ്പെ​​ട്ടി​​ല്ല എ​​ന്ന വി​​ചാ​​ര​​ത്തോ​​ടെ ഒ​​രു കു​​ട്ടി​​യും ഭൂ​​മി​​യി​​ലേ​​ക്ക് പി​​റ​​ന്നു​​വീ​​ഴരുത്. ''അ​​ബ​​ദ്ധ​​ത്തി​​ൽ സം​​ഭ​​വി​​ച്ചു​​പോ​​യി, ഒ​​ട്ടും പ്ര​​തീ​​ക്ഷി​​ക്കാ​​ത്ത സ​​മ​​യ​​ത്ത് വ​​ന്ന​​താ​​ണ് നീ'' ​​എ​​ന്ന തരം സംസാരം ഉണ്ടാകുന്ന രീ​​തി​​യി​​ൽ ഒ​​രു ഗ​​ർ​​ഭ​​ധാ​​ര​​ണ​​വും സം​​ഭ​​വി​​ക്കരു​​ത്. ആ ​​ചി​​ന്ത അ​​റി​​ഞ്ഞോ അ​​റി​​യാ​​തെ​​യോ ന​​മ്മു​​ടെ ഇ​​ട​​പെ​​ട​​ലു​​ക​​ളി​​ൽ ക​​ട​​ന്നു​​വ​​രാം.


മാ​​ന​​സി​​ക​​വും വൈ​​കാ​​രി​​ക​​വും ആ​​രോ​​ഗ്യ​​പ​​ര​​വും സാ​​മ്പ​​ത്തി​​ക​​വു​​മാ​​യ ഒ​​രു​​പാ​​ട് കാ​​ര്യ​​ങ്ങ​​ൾ കു​​ഞ്ഞി​​നെക്ക​ു​​റി​​ച്ച് ചി​​ന്തി​​ക്കു​​മ്പോ​​ൾത​​ന്നെ പ​​ങ്കാ​​ളി​​ക​​ൾ ഉ​​റ​​പ്പു​​വ​​രു​​ത്തേ​​ണ്ട​​തു​​ണ്ട്. ഇ​​ന്ന് മി​​ക്ക സ്ത്രീ​​ക​​ളും ജോ​​ലി​​യു​​ള്ള​​വ​​രാ​​ണ്. ഗ​​ർ​​ഭി​​ണി​​യാ​​കാ​​ൻ ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ ജോ​​ലി, പ്ര​​സ​​വ​​ശേ​​ഷം എ​​ത്ര​​കാ​​ലം അ​​വ​​ധി​​യെ​​ടു​​ക്കേ​​ണ്ടിവ​​രും, ആ ​​സ​​മ​​യ​​ത്ത് എ​​ങ്ങ​​നെ കാ​​ര്യ​​ങ്ങ​​ൾ മു​​ന്നോ​​ട്ടുകൊ​​ണ്ടു​​പോ​​ക​​ണം എ​​ന്ന​​തൊ​​ക്കെ കൃ​​ത്യ​​മാ​​യി പ്ലാ​​ൻ ചെ​​യ്യേ​​ണ്ടി​​വ​​രും. അ​​തി​​നുശേ​​ഷം മാ​​ത്ര​​മാ​​യി​​രി​​ക്ക​​ണം ഡോ​​ക്ട​​റെ കാ​​ണു​​ന്നതും ഉ​​പ​​ദേ​​ശം സ്വീ​​ക​​രി​​ക്കേ​​ണ്ട​​തും.

ആ​​രോ​​ഗ്യാ​​വ​​സ്ഥ ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക

ഭാ​​ര്യ​​യോ ഭ​​ർ​​ത്താ​​വോ ഏ​​തെ​​ങ്കി​​ലും അ​​സു​​ഖ​​ങ്ങ​​ളാ​​ൽ പ്ര​​യാ​​സ​​പ്പെ​​ടു​​ന്ന​​വ​​രാ​​ണെ​​ങ്കി​​ൽ പ്ര​​ത്യേ​​കി​​ച്ച് പ്ര​​മേ​​ഹം, ഹൈ​​പോ ​െതെ​​റോ​​യി​​ഡി​​സം, പാ​​ര​​മ്പ​​ര്യ​​മാ​​യി ജ​​നി​​ത​​ക​​പ്ര​​ശ്ന​​ങ്ങ​​ളു​​ള്ള​​വ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​ര​​​േത്ത കു​​ട്ടി​​ക​​ളാ​​കാ​​ൻ നോ​​ക്കു​​ന്ന​​താ​​ണ് ന​​ല്ല​​ത്. അ​​തും ഡോ​​ക്ട​​റു​​ടെ ഉ​​പ​​ദേ​​ശ​​ത്തോ​​ടെ​​യാ​​യി​​രി​​ക്ക​​ണം ഗ​​ർ​​ഭി​​ണി​​ക​​ളാ​​കേ​​ണ്ട​​ത്. കൂ​​ടാ​​തെ, ര​​ണ്ടു​​പേ​​ർ​​ക്കും പ്രാ​​യം ഒ​​രു​​പാ​​ട് കൂ​​ടു​​ത​​ലാ​​ണെ​​ങ്കി​​ലും നേ​​ര​​​േത്ത കു​​ട്ടി​​ക​​ളാ​​വു​​ന്ന​​തുത​​ന്നെ​​യാ​​ണ് ന​​ല്ല​​ത്. അ​​ത് സ്ത്രീ​​ക‍ളു​​ടെ ഗ​​ർ​​ഭ​​കാ​​ല​​ത്തെ​​യും പ്ര​​സ​​വ​​സ​​മ​​യ​​ത്തെ​​യും സ​​ങ്കീ​​ർ​​ണ​​ത​​ക​​ൾ കു​​റ​​ക്കാ​​ൻ സ​​ഹാ​​യി​​ക്കും.

മാ​​റ്റം വേ​​ണം ജീ​​വി​​തക്ര​​മ​​ത്തി​​ൽ

നാം ​​ഏ​​തു സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ജീ​​വി​​ച്ചുകൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത് എ​​ന്ന​​തിനും ഗ​​ർ​​ഭി​​ണി​​യാ​​കു​​ന്ന​​തി​​നു മു​​മ്പ് ഏ​​റെ പ്ര​​ാധാ​​ന്യ​​മുണ്ട്. ക​​ടു​​ത്ത മാ​​ന​​സി​​ക സ​​മ്മ​​ർ​​ദ​​മേ​​റി​​യ സാ​​ഹ​​ച​​ര്യം, മ​​ലി​​ന​​മാ​​യ അ​​ന്ത​​രീ​​ക്ഷം, പ​​ങ്കാ​​ളി​​ക​​ളി​​ലാ​​രെ​​ങ്കി​​ലും മ​​ദ്യം, പു​​ക​​വ​​ലി, മ​​റ്റു മ​​യ​​ക്കു​​മ​​രു​​ന്നു​​ക​​ൾ ഇ​​വ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​രാ​​യി ഉ​​ണ്ടാ​​കു​​ക... ഇ​​ത്ത​​രം സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ ജീ​​വി​​ക്കു​​ന്ന​​വ​​ർ ഇ​​തി​​ൽനി​​ന്നെ​​ല്ലാം മാ​​റിയശേഷം വേ​​ണം ഗ​​ർ​​ഭി​​ണി​​യാ​​കേ​​ണ്ട​​ത്.

കൂ​​ടാ​​തെ, ഗ​​ർ​​ഭി​​ണി​​യാ​​കു​​ന്ന​​തി​​ന് മു​​മ്പെ​​ടു​​ത്ത വാ​​ക്സി​​നു​​ക​​ളെക്കു​​റി​​ച്ചും ഇ​​നി എ​​ടു​​ക്കേ​​ണ്ട വാ​​ക്സി​​നു​​ക​​ളെക്കു​​റി​​ച്ചു​​മെ​​ല്ലാം ഡോ​​ക്ട​​റോ​​ട് പ​​റ​​യു​​ക​​യും ചോ​​ദി​​ച്ചു മ​​ന​സ്സി​​ലാ​​ക്കു​​ക​​യും വേ​​ണം. കൂ​​ടാ​​തെ, ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ശ​​രീ​​ര​​ഭാ​​രം നിലനിർത്താൻ അ​​മ്മ​​യാ​​കാ​​ൻ പോ​​കു​​ന്ന സ്ത്രീ​​ക​​ൾ ശ്ര​​മി​​ക്കു​​ക. അമിത വണ്ണവും തീ​​രെ മെലിഞ്ഞിരിക്കു​​ന്ന​​തും ഒ​​രു​​പോ​​ലെ ദോ​​ഷം ചെ​​യ്യും. സ​​മീ​​കൃ​​ത​​ ആ​​ഹാ​​രം ക​​ഴി​​ക്കാ​​ൻ ശ്ര​​ദ്ധി​​ക്കു​​ക. ആ​​വ​​ശ്യ​​ത്തി​​ന് വ്യാ​​യാ​​മം ചെ​​യ്യു​​ക, സ​​മ്മ​​ർ​​ദ​​ങ്ങ​​ളി​​ൽനി​​ന്നെ​​ല്ലാം ഒ​​ഴി​​ഞ്ഞു​​മാ​​റി മ​​നസ്സും ശ​​രീ​​ര​​വും റി​​ലാ​​ക്സ് ചെ​​യ്യാ​​നു​​ള്ള സ​​മ​​യം ക​​ണ്ടെ​​ത്തു​​ക. ഗ​​ർ​​ഭി​​ണി​​യാ​​കു​​ന്ന​​തി​​ന് ആ​​റാ​​ഴ്ച മു​​മ്പുത​​ന്നെ ഫോ​​ളി​​ക് ആ​​സി​​ഡ് ക​​ഴി​​ച്ചു​​തു​​ട​​ങ്ങേ​​ണ്ട​​താ​​ണ്.

മാ​​ന​​സി​​ക​​മാ​​യി ഒ​​രു​​ങ്ങു​​ക

കു​​ട്ടി​​യു​​ടെ മാ​​ന​​സി​​ക​​ വളർച്ചയുടെ എ​​ല്ലാ ഘ​​ട്ട​​ങ്ങ​​ളി​​ലും വേ​​ണ്ട ക​​രു​​ത​​ലും സ്നേ​​ഹ​​വു​​ം കൊ​​ടു​​ക്കാ​​നു​​ള്ള പ​​ക്വ​​ത വ​​ന്നി​​ട്ടു​​ണ്ടോ എ​​ന്ന കാ​​ര്യവും പ​​ങ്കാ​​ളി​​ക​​ൾ ആ​​ലോ​​ചി​​ക്ക​​ണം. ഭാ​​ര്യാഭ​​ർ​​ത്താ​​ക്ക​​ന്മാ​​ർ ത​​മ്മി​​ലു​​ള്ള ഗ​​ർ​​ഭ​​കാ​​ല​​ത്തെ സ്നേ​​ഹ​​പൂ​​ർ​​ണ​​മാ​​യ ബന്ധം പോലും കു​​ട്ടി​​ക​​ളു​​ടെ വ​​ള​​ർ​​ച്ച​​യെ സ്വാ​​ധീ​​നി​​ക്കു​​മെ​​ന്നാ​​ണ് പ​​ഠ​​ന​​ങ്ങ​​ൾ പ​​റ​​യു​​ന്ന​​ത്. പ​​ങ്കാ​​ളി​​ക​​ൾക്കിടയിലെ ബന്ധം സംഘർഭരിതമാണെങ്കിൽ അ​​ത് കു​​ഞ്ഞിെ​​ൻ​​റ വ​​ള​​ർ​​ച്ച​​യെ പ്രതികൂലമായി ബാ​​ധി​​ക്കും. അതുകൊണ്ട് ഗ​​ർ​​ഭ​​ധാ​​ര​​ണ​​ത്തി​​ന് മു​​മ്പുത​​ന്നെ ഒ​​രു കു​​ഞ്ഞി​​നെ ന​​ല്ല രീ​​തി​​യി​​ൽ വ​​ള​​ർ​​ത്താ​​നും പ​​ക്വ​​ത​​യി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​രാ​​നും പ​​രി​​ച​​ര​​ണം കൊ​​ടു​​ക്കാ​​നും തങ്ങൾപ്രാ​​പ്ത​​രാ​​ണോ എ​​ന്ന കാ​​ര്യം പ​​ങ്കാ​​ളി​​ക​​ൾ ആ​​ലോ​​ചി​​ച്ച് ഉ​​റ​​പ്പു​​വ​​രു​​ത്തണം.

ഗ​​ർ​​ഭി​​ണിയാ​​വു​​ന്ന സ​​മ​​യം മു​​ത​​ൽ പ്ര​​സ​​വ​​ശേ​​ഷം വ​​രെ സ്ത്രീ​​യു​​ടെ ശ​​രീ​​ര​​ത്തി​​ൽ ഒ​​രു​​പാ​​ട് മാ​​റ്റ​​ങ്ങ​​ൾ വ​​രും. ചി​​ല​​ർ​​ക്ക് ത​​ടി കൂ​​ടും, മ​​റ്റു ചി​​ല​​ർ​​ക്ക് പ്ര​​മേ​​ഹം വ​​രാം. ഇ​​തു​മ​​ല്ലെ​​ങ്കി​​ൽ പ്ര​​സ​​വാ​​ന​​ന്ത​​ര വി​​ഷാ​​ദത്തിന് (പോസ്​റ്റ്​പാ​​ർട്ടം ഡി​​പ്ര​​ഷ​​നും) സാ​​ധ്യ​​ത​​യു​​ണ്ട്. ര​​ക്ത​​ബ​​ന്ധ​​ത്തി​​ലു​​ള്ള ആ​​ർ​​ക്കെ​​ങ്കി​​ലും മു​​മ്പ് പോ​​സ്​റ്റ്​പാ​​ർട്ടം ഡി​​പ്ര​​ഷ​​ൻ ഉ​​ണ്ടാ​​യി​​രു​​ന്നോ, അ​​വ​​ർ എ​​ങ്ങ​​നെ​​യാ​​ണ് നേ​​രി​​ട്ട​​ത് തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളൊ​​ക്കെ നേ​​ര​​​േത്ത അ​​റി​​ഞ്ഞു​​വെ​​ക്കു​​ക​​യും ഡോ​​ക്ട​​റു​​മാ​​യി പ​​ങ്കു​​വെ​​ക്കു​​ക​​യും ചെ​​യ്യണം. ഗ​​ർ​​ഭി​​ണിയാ​​വു​​ന്ന​​തി​​നുമു​​മ്പ് ഏ​​തെ​​ങ്കി​​ലും ത​​ര​​ത്തി​​ൽ ആ​​ത്മ​​ഹ​​ത്യ പ്ര​​വ​​ണത കാ​​ണി​​ച്ചി​​ട്ടു​​ള്ള​​വ​​ർ, അ​​മി​​ത​​മാ​​യ ആ​​ശ​​ങ്ക, ഭ​​യം തു​​ട​​ങ്ങി​​യ പ്ര​​ശ്ന​​ങ്ങ​​ൾ നേ​​രി​​ടു​​ന്ന​​വ​​ർ അക്കാര്യം പ​​ങ്കാ​​ളി​​യോ​​ടും ഡോ​​ക്ട​​റോ​​ടും പ​​ങ്കു​​വെ​​ക്കു​​ക​​യും വേ​​ണ്ട നി​​ർ​​ദേ​​ശ​​ങ്ങ​​ൾ തേ​​ടു​​ക​​യും വേ​​ണം.

പ്ര​​ഭാ​​ത അ​​സ്വ​​സ്ഥ​​ത​​ക​​ൾ, ഛ​​ർ​​ദി, ത​​ല​​വേ​​ദ​​ന, ശ​​രീ​​രവേ​​ദ​​ന, ക്ഷീ​​ണം, ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​ൻ തോ​​ന്നു​​മെ​​ങ്കി​​ലും ക​​ഴി​​ക്കാ​​ൻ സാ​​ധി​​ക്കാ​​തെ വ​​രു​ക തുടങ്ങിയ ഒ​​രു​​പാ​​ട് ആ​​രോ​​ഗ്യപ്ര​​ശ്ന​​ങ്ങ​​ൾ ഗ​​ർ​​ഭ​​കാ​​ല​​ത്തിെ​​ൻ​​റ ആ​​ദ്യ​​ഘ​​ട്ട​​ങ്ങ​​ളി​​ൽ ഉ​​ണ്ടാ​​കും. ഈ ​​സ​​മ​​യ​​ത്ത് സം​​ര​​ക്ഷി​​ക്കാ​​നും മാ​​ന​​സി​​ക​​മാ​​യ പി​​ന്തു​​ണ ന​​ൽ​​കാ​​നും ആ​​രെ​​ങ്കി​​ലു​​മു​​ണ്ടാ​​കു​​മോ എ​​ന്നും ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം. അ​​ത​​ല്ലെങ്കിൽ, ഇ​​തെ​​ല്ലാം സ്വ​​യം നേ​​രി​​ടാ​​ൻ ക​​ഴി​​യു​​മെ​​ന്ന ഉ​​റ​​പ്പ് സ്ത്രീ​​ക്ക് വേ​​ണ്ടി​​വ​​രും.

ആദ്യം ദാമ്പത്യബന്ധം ദൃഢപ്പെടുത്താം

കുട്ടികൾ വേ​ണം എ​ന്ന് നി​ങ്ങ​ൾ തീ​രു​മാ​നി​ച്ചുക​ഴി​ഞ്ഞാ​ൽ ആ​ദ്യം ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് പ​ങ്കാ​ളി​ക​ൾ​ക്കി​ട​യി​ലെ ദാ​മ്പ​ത്യ​ബ​ന്ധ​മാ​ണ്. കാ​ര​ണം ന​വ​ദ​മ്പ​തി​ക​ളി​ൽനി​ന്ന് മാ​താ​പി​താ​ക്ക​ളി​ലേ​ക്കു​ള്ള മാ​റ്റ​ത്തിെ​ൻ​റ കാ​ല​ത്ത് ഭാ​ര്യാ​ഭ​ർ​തൃ​ബ​ന്ധ​ത്തി​ന് ശ​ക്തി​ക്ഷ‍യം സം​ഭ​വി​ക്കാ​നി​ട​യു​ണ്ട്.കു​ട്ടി ഉ​ണ്ടാ​യശേ​ഷ​മു​ള്ള ആ​ദ്യ വ​ർ​ഷം ദാ​മ്പ​ത്യ​ബ​ന്ധ​ത്തി​ലെ ഏ​റ്റ​വും സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ വ​ർ​ഷ​മാ​യി​രി​ക്കും. ഇ​ത് തി​രി​ച്ച​റി​യു​ക​യും കു​ട്ടി​യെ നോ​ക്ക​ൽ, സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പോ​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ശ​രി​യാ​യ മു​ന്നൊ​രു​ക്ക​വും ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ സം​ഘ​ർ​ഷ​വും പി​രി​മു​റു​ക്ക​വും ഉ​ണ്ടാ​വും. ദാ​മ്പ​ത്യ​ബ​ന്ധം ദൃ​ഢ​പ്പെ​ടു​ത്താ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം, പ​ങ്കാ​ളി​ക​ൾ​ക്കി​ട​യി​ലെ ആ​ശ​യ​വി​നി​മ​യം, തു​റ​ന്നുപ​റ​ച്ചി​ലു​ക​ൾ എ​ന്നി​വകൊ​ണ്ട് ഇ​തി​നെ മ​റി​ക​ട​ക്കാ​നാ​വും.

സ്നേ​​ഹം പ​​ങ്കി​​ടാ​​ൻ ഒ​​രാ​​ൾ​​കൂ​​ടി​​യെ​​ത്തു​​മ്പോ​​ൾ

ഭാ​​ര്യ​​യു​​ടെ​​യും ഭ​​ർ​​ത്താ​​വിെ​​ൻ​​റ​​യും തീ​​ർ​​ത്തും സ്വ​​കാ​​ര്യ​​മാ​​യ ജീ​​വി​​ത​​ത്തി​​ലേ​​ക്ക് ക​​ട​​ന്നു​​വ​​രു​​ന്ന മൂ​​ന്നാ​​മ​​ത്തെ ആ​​ളാ​​യി​​രി​​ക്കും അ​​വ​​രു​​ടെ ആ​​ദ്യ കു​​ഞ്ഞ്. അ​​തു​​വ​​രെ​​യു​​ണ്ടാ​​യി​​രു​​ന്ന, ജീ​​വി​​ച്ചി​​രു​​ന്ന പ​​ല കാ​​ര്യ​​ങ്ങ​​ൾ​​ക്കും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ വ​​ന്നേ​​ക്കാം. ലൈം​​ഗി​​ക​​മാ​​യ അ​​ഭി​​നി​​വേ​​ശ​​ങ്ങ​​ൾ​​ക്കു​​വ​​രെ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ വേ​​ണ്ടി​​വ​​രും.

കു​​ഞ്ഞ് ജ​​നി​​ക്കു​​മ്പോ​​ൾ അ​​തു​​വ​​രെ ഉ​​ണ്ടാ​​യി​​രു​​ന്ന​​തി​​ൽ​​നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി മാ​​താ​​പി​​താ​​ക്ക​​ളു​​ടെ സ​​മ​​യ​​വും സ്നേ​​ഹ​​വും ഊ​​ർ​​ജ​​വും ഒ​​രാ​​ൾ​​ക്കു​​കൂ​​ടി പ​​ങ്കി​​ട്ടു​​കൊ​​ടു​​ക്കേ​​ണ്ട​​താ​​യി​​വ​​രും. അ​​തു​​കൊ​​ണ്ട് ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ മു​​ൻ​​കൂ​​ട്ടി കണ്ടായി​​രി​​ക്ക​​ണം കു​​ഞ്ഞി​​നു​​വേ​​ണ്ടി ഒ​​രു​​ങ്ങേ​​ണ്ട​​ത്.

ര​​ണ്ടു​​പേ​​രും ജോ​​ലി​​ക്കാ​​രാ​​ണെ​​ങ്കി​​ൽ കു​​ഞ്ഞിെ​​ൻ​​റ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​ങ്ങ​​ൾ എ​​ങ്ങ​​നെ പ​​ങ്കി​​ട്ടെ​​ടു​​ക്കാം എ​​ന്ന് തീ​​രു​​മാ​​നി​​ക്ക​​ണം. രാ​​ത്രി ക​​ര​​യു​​ന്ന കു​​ട്ടി​​യാ​​ണെ​​ങ്കി​​ൽ ഭ​​ർ​​ത്താ​​വും ഭാ​​ര്യ​​യും ഓ​​രോ ദി​​വ​​സ​​വും മാ​​റി മാ​​റി നോ​​ക്കാം എ​​ന്ന​​തൊ​​ക്കെ മു​​ൻ​​കൂ​​ട്ടി തീ​​രു​​മാ​​നി​​ച്ചി​​രി​​ക്ക​​ണം. എ​​ല്ലാം അങ്ങ് നടന്നോളും, ഇ​​തൊ​​ക്കെ ഇ​​പ്പോ​​ഴേ തീ​​രു​​മാ​​നി​​ക്ക​​ണോ എ​​ന്ന് ചിന്തിക്ക​​രു​​ത്. ഭാവിയിലെ പ്രയാസങ്ങൾ ഒഴിവാക്കാൻ അത് സഹായിക്കും. അ​​ച്ഛ​​നും അ​​മ്മ​​യും കു​​ഞ്ഞു​​ങ്ങ​​ളു​​ടെ മു​​ന്നി​​ൽ ഒ​​ന്നാ​​യി വേ​​ണം എ​​പ്പോ​​ഴും നി​​ൽ​​ക്കാ​​നും.

മാ​​ന​​സി​​ക​​മാ​​യ ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ​​ക്കു പു​​റ​​മെ കു​​ഞ്ഞ്​ വ​​ള​​രേ​​ണ്ട വീ​​ടി​​ന് ആ​​വ​​ശ്യ​​മാ​​യ മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്ത​​ാനും ശ്രദ്ധിക്കണം. മൂ​​ർ​​ച്ച​​യു​​ള്ള വ​​സ്തു​​ക്ക​​ൾ, മ​​റി​​ഞ്ഞു​​വീ​​ഴാ​​വു​​ന്ന വ​​സ്തു​​ക്ക​​ൾ ഇ​​വ​​യൊ​​ന്നും കു​​ഞ്ഞി​​ന് കൈ​​യെ​​ത്തു​​ന്ന ഇ​​ട​​ങ്ങ​​ളി​​ൽ വെ​​ക്ക​​രു​​ത്.


പോ​​സിറ്റി​​വാ​​യി ചി​​ന്തി​​ക്കു​​ക

പ​​ര​​സ്പ​​രം അ​​റി​​ഞ്ഞ്, മ​​ന​സ്സു​​കൊ​​ണ്ടും ശ​​രീ​​രം കൊ​​ണ്ടും ത​​യാ​​റെ​​ടു​​ത്തു​​കൊ​​ണ്ടു​​ള്ള ഗ​​ർ​​ഭ​​ധാ​​ര​​ണ​​വും, അ​​തി​​ലെ ഓ​​രോ ഘ​​ട്ട​വും അ​​തി​​ൽ കൊ​​ടു​​ക്കേ​​ണ്ട ര​​ക്ഷാ​​ക​​ർ​​തൃ പ​​ങ്കും ന​​ന്നാ​​യി​​ ആ​​സ്വ​​ദി​​ക്കു​​ക. നി​​ങ്ങ​​ൾ ര​​ക്ഷാ​​ക​​ർ​​തൃ​​ത്വം നേ​​ടി​​യ വി​​ധ​​ത്തെ​​ക്കു​​റി​​ച്ചും ഒ​​രു ര​​ക്ഷി​​താ​​വെ​​ന്ന നി​​ല​​യി​​ൽ നി​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള നി​​ങ്ങ​​ളു​​ടെ പ്ര​​തീ​​ക്ഷ​​ക​​ളെ​​ക്കു​​റി​​ച്ചും യാ​​ഥാ​​ർ​​ഥ്യബോ​​ധ​​ത്തോ​​ടെ ചി​​ന്തി​​ക്കു​​ക. ആ​​ദ്യ​​മാ​​യി ര​​ക്ഷി​​താ​​വാ​​കു​​ന്ന​​ത് പു​​തി​​യൊ​​രു അ​​നു​​ഭ​​വം ആ​​യ​​തു​​കൊ​​ണ്ടു ത​​ന്നെ മാ​​ന​​സി​​ക സ​​മ്മ​​ർദം സ്വാ​​ഭാ​​വി​​ക​​മാ​​ണ് എ​​ന്ന്‌ പ​​ര​​സ്പ​​രം മ​​നസ്സി​​ലാ​​ക്കു​​ക. അ​​തി​​നെ​​ പോ​​സിറ്റി​​വാ​​യി കാ​​ണു​​ക. പ​​ര​​സ്പ​​രബ​​ന്ധ​​ം ദൃ​​ഢ​​മാ​​ക്കാ​​ൻ സ​​മ​​യം ക​​ണ്ടെ​​ത്തു​​ക. ശ​​രീ​​ര​​വും മ​​ന​​സ്സും ഹൃ​​ദ​​യ​​വും പ​​രി​​പോ​​ഷി​​പ്പി​​ക്കാ​​ൻ സ​​മ​​യം ക​​ണ്ടെ​​ത്തു​​ക.

സാ​​മ്പ​​ത്തി​​ക അ​​ടി​​ത്ത​​റ

ഒ​​രു കു​​ട്ടി​​യെ വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കാ​​നു​​ള്ള സാ​​മ്പ​​ത്തി​​ക​​ സു​​ര​​ക്ഷി​​ത​​ത്വം ഉ​​ണ്ടോ എ​​ന്ന് പ​​ങ്കാ​​ളി​​ക​​ൾ നി​​ർ​​ബ​​ന്ധ​​മാ​​യും ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം. ര​​ണ്ടാ​​ൾക്കും സ്ഥി​​ര​​വ​​രു​​മാ​​ന​​വും സ്ഥി​​ര​​മാ​​യ തൊ​​ഴി​​ലി​​ലും ഉ​​റ​​ച്ചി​​ട്ടു​​ണ്ടോ, ആ ​​ആ​​നു​​കൂ​​ല്യ​​ത്തി​​ൽ കു​​ട്ടി​​യെ വ​​ള​​ർ​​ത്താ​​ൻ ന​​മു​​ക്ക് ക​​ഴി​​യു​​മോ എ​​ന്നും ര​​ണ്ടു​​പേ​​രും ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം. അ​​ല്ലെങ്കിൽ കു​​ട്ടി​​ക​​ൾ ക​ഷ്​ട​​പ്പെ​​ടാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. ചിലപ്പോൾ കു​​ട്ടി ജ​​നി​​ക്കു​​മ്പോ​​ൾ ഇ​​തൊ​​ന്നും ഉ​​ണ്ടാ​​യെ​​ന്ന് വ​​രി​​ല്ല, എ​​ന്നി​​രു​​ന്നാ​​ലും അ​​ത് സ്വ​​രൂ​​പി​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി​​യെ​​ങ്കി​​ലും മ​​ന​​സ്സി​​ലു​​ണ്ടാ​​ക​​ണം. എ​​ല്ലാ​​വ​​ർ​​ക്കും ആവശ്യമായ പ​​ണം മുഴുവൻ സ​​മ്പാ​​ദി​​ച്ച ശേഷം കു​​ട്ടി​​ക്കായി ഒരുങ്ങാൻ സാ​​ധി​​ച്ചെന്നുവരില്ല. എ​​ന്നി​​രു​​ന്നാ​​ലും അ​​തേക്കു​​റി​​ച്ച് ഏ​​താ​​ണ്ടൊ​​രു ആ​​ശ​​യ​​മെ​​ങ്കി​​ലും ഉ​​ണ്ടാ​​ക്കി​​രിക്ക​​ണം.

കൂ​​ടാ​​തെ, ഗ​​ർ​​ഭി​​ണിയാ​​കു​​ന്ന​​തു മു​​ത​​ൽ പ്ര​​സ​​വം വ​​രെ ഒ​​രു​​പാ​​ട് ചെ​​ല​​വു​​ക​​ളു​​ണ്ടാ​​കും. സ്കാ​​നി​​ങ്ങു​​ക​​ൾക്കും മ​​രു​​ന്നു​​ക​​ൾക്കും ആശുപത്രിവാസത്തിനുമൊക്കെ ന​​ല്ലൊ​​രു തു​​ക ചെ​​ല​​വാ​​കും. ചി​​കി​​ത്സ​​യും പ്ര​​സ​​വ​​വും സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ വേ​​ണോ, സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ വേ​​ണോ എ​​ന്ന് ആ​​ദ്യ​​മേ തീ​​രു​​മാ​​നി​​ക്കാം. സാ​​ധാ​​ര​​ണ പ്ര​​സ​​വ​​മാ​​ണെ​​ങ്കി​​ൽ എ​​ത്ര തു​​ക ചെ​​ല​​വാ​​കും, സി​​സേ​​റി​​യ​​നാ​​ണെ​​ങ്കി​​ൽ എ​​ത്ര ചെ​​ല​​വാ​​കും തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളും അ​​റി​​ഞ്ഞി​​രി​​ക്കണം. മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​ഷു​​റ​​ൻ​​സ് ഉ​​ള്ള​​വ​​രാ​​ണെ​​ങ്കി​​ൽ അ​​തിെ​​ൻ​​റ ന​​ട​​പ​​ടി ക്ര​​മ​​ങ്ങ​​ൾ, പ​​ണം കി​​ട്ടാ​​നെ​​ടു​​ക്കു​​ന്ന കാ​​ല​​താ​​മ​​സം, അ​​തു​​വ​​രെ ചെ​​ല​​വാ​​ക്കാ​​നു​​ള്ള പ​​ണം കൈ​​യി​​ലു​​ണ്ടോ എന്നിവ​​യും ഉ​​റ​​പ്പു​​വ​​രു​​ത്തണം. ജനനശേഷം കു​​ട്ടി​​ക്ക് ആ​​വ​​ശ്യ​​മാ​​യി വ​​രു​​ന്ന സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങാനു​​ള്ള ചെ​​ല​​വും മു​​ന്നി​​ൽ കാ​​ണ​​ണം. ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ പ​​ങ്കാ​​ളി​​കൾ തമ്മിലും മാ​​താ​​പി​​താ​​ക്ക​​ക്കളോടും ച​​ർ​​ച്ചചെ​​യ്യ​​ുകയും അ​​തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​കയും ചെയ്താൽ അ​​വ​​സാ​​ന നി​​മി​​ഷം പ​​ണ​​ത്തി​​നാ​​യി ഓ​​ടി​​ന​​ട​​ക്കേ​​ണ്ടിവ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​വും ഒ​​ഴി​​വാ​​ക്കാനാവും.

ചു​​മ​​ത​​ല​​ക​​ൾ പങ്കിട്ടെടുക്കാം

കു​​ട്ടി ജ​​നി​​ച്ചുക​​ഴി​​ഞ്ഞാ​​ൽ കു​​ട്ടി​​യു​​ടെ ഉ​​ത്ത​​ര​​വാ​​ദിത്തം അ​​മ്മക്കാണ് എ​​ന്ന​​താ​​ണ് പ​​ര​​മ്പ​​രാ​​ഗ​​ത​​ കാ​​ഴ്ച​​പ്പാ​​ട്. കു​​ട്ടി​​യെ ഉ​​ണ്ടാ​​ക്കു​​ക മാ​​ത്ര​​മാ​​ണ് ത​െൻറ ക​​ട​​മ, അ​​വ​​രെ നോ​​ക്ക​​ലും വ​​ള​​ർ​​ത്ത​​ലും അ​​സു​​ഖം വ​​രു​​മ്പോ​​ൾ പ​​രി​​ച​​രി​​ക്കു​​ന്ന​​തും ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​തും വ​​ലു​​താ​​യാ​​ൽ സ്കൂ​​ളി​​ലെ കാ​​ര്യ​​ങ്ങ​​ൾ ശ്ര​​ദ്ധി​​ക്ക​​ലു​​മെ​​ല്ലാം​​ അ​​മ്മ​​യു​​ടെ മാ​​ത്രം ചു​​മ​​ത​​ല​​യും ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​വു​​മാ​​ണ് എ​​ന്ന​​താ​​ണ് പ​​ര​​മ്പ​​രാ​​ഗ​​ത​​ പുരുഷ ധാരണ. എ​​ന്നാ​​ൽ, ഈ ​​കാ​​ഴ്ച​​പ്പാ​​ടു​​ക​​ൾ പു​​തി​​യ കാ​​ല​​ത്ത് കുടുംബങ്ങളിൽ സംഘർഷമുണ്ടാക്കും.

കു​​ഞ്ഞി​​നെ വ​​ള​​ർ​​ത്തു​​ന്ന ചു​​മ​​ത​​ല ഒ​​രു പ​​ങ്കാ​​ളി​​യു​​ടെ ചു​​മ​​ലി​​ലായിരിക്കില്ലെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്തണം. ഈ ​​കാ​​ര്യ​​ത്തി​​ൽ ര​​ണ്ടു​​പേ​​രു​​ടെ​​യും തു​​ല്യ പ​​ങ്കാ​​ളി​​ത്ത​വും കൂ​​ട്ടാ​​യ്മ​​യും ഉ​​ണ്ടാ​​കു​​മെ​​ന്ന​​തും ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം. അ​​തി​​നു​​ള്ള മ​​ന​​ഃസ്ഥി​​തി ഉ​​ണ്ടാ​​ക്കി​​യെ​​ടു​​ക്ക​​ണം.

കു​​ട്ടി​​യെ കു​​ളി​​പ്പി​​ക്ക​​ൽ, മൂ​​ത്ര​​മൊ​​ഴി​​ച്ചാ​​ൽ ക​​ഴു​​കു​​ക, ഭ​​ക്ഷ​​ണം കൊ​​ടു​​ക്കു​​ക തു​​ട​​ങ്ങി​​യ​​തെ​​ല്ലാം ഇ​​രു​​കൂ​​ട്ട​​രും പ​​ങ്കു​​വെ​​ച്ചു ചെ​​യ്യു​​മെ​​ന്നും പ​​രി​​ച​​ര​​ണ​​ത്തിെ​​ൻ​​റ അ​​നു​​ഭ​​വ​​ങ്ങ​​ൾ തു​​ല്യ​​മാ​​യ രീ​​തി​​യി​​ൽ കു​​ട്ടി​​ക്ക് ന​​ൽ​​കു​​മെ​​ന്നും ഗ​​ർ​​ഭി​​ണി​​യാ​​കു​​ന്ന​​തി​​ന് മു​​മ്പുത​​ന്നെ പ​​ങ്കാ​​ളി​​ക​​ൾ തീ​​രു​​മാ​​നി​​ക്ക​​ണം.

പ​​ര​​മ്പ​​രാ​​ഗ​​ത​​മാ​​യ അ​​ച്ഛ​​ൻ വേ​​ഷം, അ​​മ്മ വേ​​ഷം എ​​ന്ന രീ​​തി​​യി​​ൽ ചു​​മ​​ത​​ല വി​​ഭ​​ജി​​ക്കാ​​തെ​​യു​​ള്ള ക​​രു​​ത​​ൽ പി​​റ​​ക്കാ​​നി​​രി​​ക്കു​​ന്ന കു​​ഞ്ഞി​​ന് കൊ​​ടു​​ക്കു​​മെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക. കു​​ഞ്ഞിനെ പ​​രി​​ച​​രി​​ക്കാ​​നും കൂ​​ടെ നി​​ൽ​​ക്കാ​​നും ഞാ​​നു​​മുണ്ടാ​​കും എ​​ന്ന് ഓ​​രോ ഭ​​ർ​​ത്താ​​വും തീ​​രു​​മാ​​നി​​ക്കണം. ഗ​​ർ​​ഭ​​കാ​​ല​​ത്തുത​​ന്നെ പ​​രി​​ച​​ര​​ണ​​ത്തി​​ലൂ​​ടെ ത​െൻറ സ്വാ​​ധീ​​നം കു​​ഞ്ഞി​​നെ അ​​റി​​യി​​ക്കാ​​ൻ പി​​താ​​വി​​ന് സാ​​ധി​​ക്ക​​ണം.

കുഞ്ഞ് കൊണ്ടുവരുന്ന നല്ല മാറ്റങ്ങൾ

രക്ഷിതാവാകുന്നതോടെ ഓരോ അച്ഛനമ്മമാരുടെയും ജീവിതത്തിൽ പലവിധ മാറ്റങ്ങളുണ്ടാവും. അതിശയിപ്പിക്കുന്നതും വെല്ലുവിളികൾ നിറഞ്ഞതുമായിരിക്കും ഈ മാറ്റങ്ങളിൽ പലതും. ഒരു കുഞ്ഞിെൻറ വരവോടെ കുടുംബത്തിൽ സംഭവിക്കുന്ന ചില പോസിറ്റിവായ വശങ്ങൾ ഇവയാണ്:

●ഓരോ കുട്ടിയും സവിശേഷരാണ്. അവരുടെ കൊച്ചുകൊച്ചു കാൽവെപ്പുകളും കൊഞ്ചലുകളും വാക്കുകളുമൊക്കെ മാതാപിതാക്കൾക്ക് പഠിക്കാനും ആസ്വദിക്കാനും കഴിയും.

●തികച്ചും പുതുമയുള്ള, ആഴമേറിയതും ശക്തമായതുമായ സ്നേഹാനുഭവമാണ് ഓരോ കുഞ്ഞും മാതാപിതാക്കൾക്ക് പകരുക.

●കുട്ടിയുടെ വരവോടെ പല മാതാപിതാക്കളും പക്വതയാർജിക്കും, ഉത്തരവാദിത്തമുള്ളവരാകും. കുട്ടിയെ നല്ല രീതിയിൽ വളർത്തുന്നത് അവരുടെ ജീവിതത്തിന് അർഥവും ആത്മസംതൃപ്തിയുമേകും.

●കുഞ്ഞുങ്ങൾ കുടുംബബന്ധത്തിന് പുതിയ ഭാവവും ദൃഢതയും പകരും.

●വരുംതലമുറയെ നയിക്കാനും പഠിപ്പിക്കാനും അവർക്ക് മൂല്യങ്ങൾ പകർന്നുനൽകാനും രക്ഷാകർതൃത്വം അവസരമേകും.

●കുട്ടിയുണ്ടാവുന്നതോടെ തങ്ങളുടെ മാതാപിതാക്കളുടെ സ്നേഹത്തെയും അവരുടെ കാഴ്ചപ്പാടുകളെയും കുറിച്ച് ദമ്പതികൾക്ക് കൂടുതൽ മനസ്സിലാക്കാനാവും.

അ​​മി​​ത പ്ര​​തീ​​ക്ഷ അ​​രു​​ത്...

ജ​​നി​​ക്കാ​​നി​​രി​​ക്കു​​ന്ന കു​​ഞ്ഞി​​നെ​​ക്കു​​റി​​ച്ച് പ​​ല പ്ര​​തീ​​ക്ഷ​​ക​​ളും മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കു​​ണ്ടാ​​കും. ന​​ല്ല ബു​​ദ്ധി​​യു​​ണ്ടാ​​ക​​ണം, സു​​ന്ദ​​ര​​ൻ/​​സു​​ന്ദ​​രി​​യാ​​യി​​രി​​ക്ക​​ണം, ത​​ടി വേ​​ണം, അ​​ങ്ങ​​നെ ഒ​​രു​​പാ​​ട് പ്ര​​തീ​​ക്ഷ​​ക​​ൾ. എന്നാൽ അ​​മി​​ത​​ പ്ര​​തീ​​ക്ഷ​​ക​​ൾ ഒ​​രി​​ക്ക​​ലും വെ​​ച്ചു​​പു​​ല​​ർ​​ത്ത​​രു​​ത്. ആ​​ധു​​നി​​ക വൈ​​ദ്യ​​ശാ​​സ്ത്ര​​ സങ്കേതങ്ങൾ ഉപയോഗിച്ച് കു​​ഞ്ഞി​​ന് ഉ​​ണ്ടാ​​യേ​​ക്കാ​​വു​​ന്ന ജ​​നി​​ത​​ക​​മാ​​യ രോ​​ഗ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും അം​​ഗ​​വൈ​​ക​​ല്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും ഒ​​രു പ​​രി​​ധിവരെ മനസ്സിലാക്കാനാവും. പ​​ക്ഷേ, ചി​​ല​​പ്പോ​​ൾ കു​​ഞ്ഞ് ജ​​നി​​ച്ച ശേ​​ഷ​​മാ​​യി​​രി​​ക്കും രോ​​ഗ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചോ വൈ​​ക​​ല്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചോ അ​​റി​​യാ​​ൻ സാ​​ധി​​ക്കു​​ക. ഈ ​​സ​​മ​​യ​​ത്ത് ആ​​രും ആ​​രെ​​യും കു​​റ്റ​​പ്പെ​​ടു​​ത്തി​​യി​​ട്ടു കാ​​ര്യ​​മി​​ല്ല. ആ​​ൺ​​കു​​ട്ടി പ്ര​​തീ​​ക്ഷി​​ച്ചി​​ട്ട് പെ​​ൺ​​കു​​ട്ടി​​യാ​​കു​​ക, പെ​​ൺ​​കു​​ട്ടി​​യെ പ്ര​​തീ​​ക്ഷി​​ച്ചി​​ട്ട് ആ​​ൺ​​കു​​ട്ടി​​യാ​​കു​​ക -ഇ​​തി​​ലൊ​​ന്നും ത​​ള​​ര​​രു​​ത്. പ​​ര​​സ്പ​​രം കു​​റ്റ​​പ്പെ​​ടു​​ത്ത​​രു​​ത്. എ​​പ്പോ​​ഴും ശു​​ഭാ​​പ്തിവി​​ശ്വാ​​സം മ​​ന​​സ്സി​​ലു​​ണ്ടാ​​കു​​ക. ഗ​​ർ​​ഭി​​ണി​​യാ​​യി​​രി​​ക്കു​​മ്പോ​​ൾ പാ​​ട്ടുകൾ കേ​​ൾ​​ക്കു​​ക, ക​​ഥ​​ക​​ൾ വാ​​യി​​ക്കു​​ക, മ​​ന​​സ്സ്​ ശാ​​ന്ത​​മാ​​യി കൊ​​ണ്ടു​​ന​​ട​​ക്കു​​ക തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്യുന്നത് കു​​ട്ടി​​ക്കും ഗു​​ണം​​ചെ​​യ്യും. അ​​ല്ലാ​​തെ ത​െ​​ൻ​​റ പ്ര​​തീ​​ക്ഷ​​ക​​ൾ​​ക്ക​​നു​​സ​​രി​​ച്ച് മോ​​ഡി​​ഫൈ ചെ​​യ്തെ​​ടു​​ത്ത കു​​ട്ടി​​യെ കി​​ട്ട​​ണ​​മെ​​ന്ന് വാ​​ശി​​പി​​ടി​​ക്കാ​​തി​​രി​​ക്കു​​ക.

മി​​ക​​ച്ച ര​​ക്ഷി​​താ​​വാ​​കു​​ക

കു​​ട്ടി ജ​​നി​​ച്ച​​ശേ​​ഷം വ​​ള​​ർ​​ച്ച​​യു​​ടെ ഓ​​രോ ഘ​​ട്ടത്തി​​ലും കു​​ഞ്ഞിെ​​ൻ​​റ ആ​​വ​​ശ്യ​​ങ്ങ​​ളെക്കു​​റി​​ച്ച് മന​​സ്സി​​ലാ​​ക്കി വേ​​ണം മു​ന്നോട്ടുപോ​​കാ​​ൻ. മാ​​ന​​സി​​ക​​വും വൈ​​കാ​​രി​​ക​​വു​​മാ​​യ വ​​ള​​ർ​​ച്ച​​യു​​ടെ ഘ​​ട്ട​​ത്തി​​ൽ എ​​ന്തൊ​​ക്കെ പ​​റ​​യ​​ണം, എ​​ന്തൊ​​ക്കെ ചെ​​യ്യ​​ണം, അ​​തി​​ന് കോ​​ട്ടം സം​​ഭ​​വി​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ൾ എ​​ന്തൊ​​ക്കെ​​യാ​​ണ്, എ​​ന്തെ​​ല്ലാം ചെ​​യ്തുകൂ​​ടാ തു​​ട​​ങ്ങി​​യ​​വയെക്കു​​റി​​ച്ച്​ മ​​ന​​സ്സി​​ലാ​​ക്കി​​യി​​രി​​ക്ക​​ണം. കു​​ട്ടി​​ക​​ളു​​ടെ കൂ​​ടെ ചെ​​ല​​വ​​ഴി​​ക്കാ​​ൻ സ​​മ​​യം ക​​ണ്ടെ​​ത്താ​​ൻ സാ​​ധി​​ക്കു​​മോ, ഓ​​രോ പ്രാ​​യ​​ത്തി​​ലും കു​​ഞ്ഞി​​ന് എ​​ന്തൊ​​ക്കെ കാ​​ര്യ​​ങ്ങ​​ൾ പ​​റ​​ഞ്ഞു​​ മ​​ന​​സ്സി​​ലാ​​ക്കി​ക്കൊ​ടു​​ക്ക​​ണം തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളെക്കു​​റി​​ച്ചു​​മെ​​ല്ലാം ന​​ല്ല അ​​വ​​ബോ​​ധം ര​​ക്ഷി​​താ​​ക്ക​​ൾ​​ക്കു​​ണ്ടാ​​യി​​രി​​ക്ക​​ണം.

എ​​ല്ലാ​​ത്തി​​നും ഉ​​പ​​രി​​യാ​​യി ന​​ല്ല പാ​​ര​​ൻ​​റിങ്​ രീ​​തി പ​​രി​​ശീ​​ലി​​ക്കാ​​ൻ പ​​ങ്കാ​​ളി​​ക​​ൾ ശ്ര​​മി​​ക്കു​​ക. സ്വ​​യം നി​​ങ്ങ​​ൾ​​ക്ക് അ​​തി​​ന് സാ​​ധി​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ൽ തീ​​ർ​​ച്ച​​യാ​​യും സൈ​​ക്കോ​​ള​​ജി​സ്​റ്റിെ​​ൻ​​റ സ​​ഹാ​​യം തേ​​ടാ​​വു​​ന്ന​​താ​​ണ്. അ​​വ​​ർ ത​​രു​​ന്ന നി​​ർ​​ദേ​​ശ​​ങ്ങ​​ൾ മ​​നസ്സി​​ലാ​​ക്കാ​​നും പ്രാ​​വ​​ർ​​ത്തി​​ക​​മാ​​ക്കാ​​നും ശ്ര​​മി​​ക്കു​​ക. നി​​ങ്ങ​​ൾ കു​​ഞ്ഞു​​ങ്ങ​​ളു​​ടെ ര​​ക്ഷി​​താ​​വാ​​യി​​ല്ലെ​​ങ്കി​​ലും മോ​​ശ​​മാ​​യ ര​​ക്ഷി​​താ​​ക്ക​​ളാ​​കാ​​തി​​രി​​ക്കു​​ക.''

നി​​ർ​​ബ​​ന്ധി​​ത ഗ​​ർ​​ഭ​​ധാ​​ര​​ണം ആ​​പ​​ത്ത്

ന​​മു​​ക്ക് ഇ​​ഷ്​ട​​മ​​ല്ലാ​​ത്ത ഒ​​ന്ന് ന​​മ്മു​​ടെ ശ​​രീ​​ര​​ത്തി​​ൽ വ​​ള​​രു​​ന്നു​​വെ​​ന്ന തോ​​ന്ന​​ലും ഇ​​ഷ്​ട​​ക്കേ​​ടും മ​​റ്റ് പ്രശ്നങ്ങളിലേ​​ക്ക് കൊ​​ണ്ടെ​​ത്തി​​ക്കും. ആ​​ദ്യ​​മാ​​യി ഗ​​ർ​​ഭി​​ണിയാ​​കു​​ന്ന​​തിെ​​ൻ​​റ പ്ര​​ശ്ന​​മാ​​ണ്, പോ​കപ്പോ​​കെ എ​​ല്ലാം ശ​​രി​​യാ​​കും, കു​​ഞ്ഞിെ​​ൻ​​റ മു​​ഖം ക​​ണ്ടാ​​ൽ ഇ​​തൊ​​ക്കെ മാ​​റും എ​​ന്നൊ​​ക്കെ മു​​തി​​ർ​​ന്ന​​വ​​രു​​ടെ ഉ​​പ​​ദേ​​ശം വേ​​റെ ല​​ഭി​​ക്കും. ഇത് എ​​ല്ലാ​​വ​​രി​​ലും ശ​​രി​​യാ​​യിക്കൊ​​ള്ള​ണ​മെ​​ന്നി​​ല്ല. ആ​​ർ​​ക്കോ വേ​​ണ്ടി​​യാ​​ണ്, അ​​ത​​ല്ല, നി​​ർ​​ബ​​ന്ധി​​ത​​മാ​​യ അ​​വ​​സ്ഥ​​യി​​ലാ​​ണ് ഗ​​ർ​​ഭി​​ണി​​യാ​​കു​​ന്ന​​ത് എ​​ന്ന ചി​​ന്ത സ്ത്രീ​​യു​​ടെ മ​​നസ്സി​​ൽ ക​​യ​​റിക്ക​​ഴി​​ഞ്ഞാ​​ൽ അ​​ത് കു​​ഞ്ഞിെ​​ൻ​​റ സ്ഥി​​തി​​യെ വ​​ള​​രെ മോ​​ശ​​മാ​​യി ബാ​​ധി​​ക്കും. കൂ​​ടാ​​തെ, പ്ര​​സ​​വ​​ശേ​​ഷം ശ​​രീ​​ര​​ത്തി​​ലു​​ണ്ടാ​​കു​​ന്ന മാ​​റ്റ​​ത്തെക്കു​​റി​​ച്ച് ആ​​ശ​​ങ്ക​​യു​​ണ്ടാ​​കു​​ന്ന​​വ​​രാ​​ണെ​​ങ്കി​​ൽ അ​​തും അ​​മ്മ​​യെ​​ന്ന നി​​ല​​യി​​ൽ അ​​വ​​രെ കൂ​​ടു​ത​​ൽ മാ​​ന​​സി​​ക സം​​ഘ​​ർ​​ഷ​​ങ്ങ​​ളി​​ലേ​​ക്കു ന​​യി​​ക്കും. ഇത് പോ​സ്​റ്റ്​പാ​​ർട്ടം ഡി​​പ്ര​​ഷ​​ൻ, പോ​​സ്​റ്റ്​പാ​​ർ​​ട്ടം സൈ​​ക്കോ​​സി​​സ് എ​​ന്നൊ​​ക്കെ വി​​ളി​​ക്കു​​ന്ന മാനസികപ്രശ്നങ്ങളിലേക്ക് ന​​യി​​ക്കാ​​നും കാ​​ര​​ണ​​മാ​​കും. ഇത്തരം സാഹചര്യത്തിൽ ഗ​​ർ​​ഭി​​ണി​​യാ​​കു​​ന്ന​​ത് അ​​മ്മ​​യു​​ടെ​​യും കു​​ഞ്ഞിെ​​ൻ​​റ​​യും ജീ​​വ​​നുത​​ന്നെ ഭീ​​ഷ​​ണി​​യാ​​യിത്തീ​​രാം. അ​​തു​​പോ​​ലെത​​ന്നെ ഭ​​ർ​​ത്താ​​വി​​ന് ഇ​​പ്പോ​​ൾ കു​​ഞ്ഞു​​വേ​​ണ്ട എ​​ന്നും എ​​ന്നാ​​ൽ ഇ​​ത് ഒ​​ഴി​​വാ​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്ന് സ്ത്രീ ​​പ​​റ​​യു​​ന്ന​​തും സമാനമായ സാ​​ഹ​​ച​​ര്യ​​മാ​​ണ്.

ര​​ണ്ടാ​​മ​​ത്തെ കു​​ഞ്ഞി​​നെ വ​​ര​​വേ​​ൽക്കു​​മ്പോ​​ൾ

ആ​​ദ്യ​​ കു​​ഞ്ഞി​​നെ സ്വീ​​ക​​രി​​ക്കു​​മ്പോ​​ൾ മാ​​ത്ര​​മ​​ല്ല, ര​​ണ്ടാ​​മ​​ത്തെ കു​​ഞ്ഞി​​നെക്കുറി​​ച്ച് ആ​​ലോ​​ചി​​ക്കു​​മ്പോ​​ഴും ചി​​ല ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ ന​​ട​​ത്തേ​​ണ്ട​​തു​​ണ്ട്. ആ​​ദ്യ​​ കു​​ഞ്ഞി​​നെ വ​​ള​​ർ​​ത്തു​​ന്ന​​തി​​നാ​​ൽ മാ​​താ​​പി​​താ​​ക്ക​​ൾ​​ക്ക് ഇതിനകം അ​​ത്യ​​ാവ​​ശ്യം ധാ​​ര​​ണ​​ക​​ളുണ്ടാ​​കും. ഈ ​​ഘ​​ട്ട​​ത്തി​​ൽ രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിക്കാൻ ആ​​ദ്യ കു​​ഞ്ഞി​​നെ പാകപ്പെടുത്തുന്നതിനാണ് ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ ന​​ട​​ത്തേ​​ണ്ട​​ത്. ആ​​ദ്യ കു​​ഞ്ഞി​​ന് ആ​​റു​​മാ​​സം പ്രാ​​യ​​മേ ഉള്ളൂവെങ്കിൽപോലും പു​​തി​​യൊ​​രാ​​ൾ വ​​രു​​ന്നു​​ണ്ട് എ​​ന്ന കാ​​ര്യം മ​​നസ്സി​​ലാ​​ക്കി​ക്കൊ​​ടു​​ക്ക​​ണ​​ം. ര​​ണ്ടാ​​മ​​ത്തെ കു​​ഞ്ഞി​​നെക്കു​​റി​​ച്ച് എ​​പ്പോ​​ഴും പോ​​സ​​ിറ്റി​​വാ​​യി മാ​​ത്രം സം​​സാ​​രി​​ക്കു​​ക. പു​​തി​​യ കു​​ഞ്ഞു​​വാ​​വ വ​​ന്നാ​​ൽ നി​​ന്നെ ആ​​ർ​​ക്കും ഇഷ്​ട​​മ​​ല്ലാ​​താ​​കും എ​​ന്ന​ ​രീ​​തി​​യി​​ലു​​ള്ള സം​​സാ​​ര​​ങ്ങ​​ൾ നിർബന്ധമായും ഒ​​ഴി​​വാ​​ക്കു​​ക. എ​​ല്ലാ അർത്ഥത്തിലും മൂ​​ത്ത കു​​ഞ്ഞ് ഇ​​ള​​യ കു​​ഞ്ഞി​​നെ സ്വീ​​ക​​രി​​ക്കാ​​നു​​ള്ള മ​​ന​​ഃസ്ഥി​​തി​​യി​​ലെ​​ത്തി​​യി​​രി​​ക്ക​​ണം. ഇ​​ള​​യ കു​​ഞ്ഞി​​ന് സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​ൻ പോ​​കു​​മ്പോ​​ഴും അ​​വ​​ർ​​ക്കു​​ള്ള ഇ​​ട​​ങ്ങ​​ൾ ഒ​​രു​​ക്കു​​മ്പോ​​ഴു​​മെ​​ല്ലാം മൂ​​ത്ത കു​​ട്ടി​​യെ കൂ​​ടെ കൂ​​ട്ടു​​ക. നീ ​​ചെ​​റു​​താ​​യി​​രു​​ന്ന​​പ്പോ​​ൾ അ​​മ്മ​​യും അ​​ച്ഛ​​നും ഇ​​തൊ​​ക്കെത​​ന്നെ​​യാ​​ണ് ചെ​​യ്തി​​രു​​ന്ന​​തെ​​ന്ന് അ​​വ​​രെ പ‍റ​​ഞ്ഞ് മ​​ന​​സ്സി​​ലാ​​ക്കു​​ക.

വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ക​​ട​​പ്പാ​​ട്:

ഡോ.​​ സി.​​ജെ. ജോ​​ൺ

ചീ​​ഫ് സൈ​​​ക്യാ​​​ട്രി​​​സ്​​​റ്റ്, മെ​​ഡി​​ക്ക​​ൽ ട്ര​സ്​റ്റ്​ ഹോ​​സ്പി​​റ്റ​​ൽ, കൊ​​ച്ചി

ഡോ.​​ അ​​ശ്വ​​തി സോ​​മ​​ൻ

മെ​​ഡി​​ക്ക​​ൽ ഓ​​ഫി​​സ​​ർ, മൊ​​ബൈ​​ൽ ഡി​​സ്പെ​​ൻ​​സ​​റി, നി​​ല​​മ്പൂ​​ർ

ഡോ. ​​സ​​ന്ദീ​​ഷ് പി.​​ടി. സീനിയർ ക്ലി​​നി​​ക്ക​​ല്‍ സൈ​​ക്കോ​​ള​​ജി​​സ്റ്റ്,

കേരള ഹെൽത്ത് സർവീസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam kudumbamParenting
News Summary - Parenting Tips in Malayalam
Next Story