Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHealthchevron_rightഅസ്ഥിക്ക്​ പിടിക്കുന്ന...

അസ്ഥിക്ക്​ പിടിക്കുന്ന 'ഓസ്​റ്റിയോപോറോസിസ്'; പ്രതിരോധവും പരിഹാരവും

text_fields
bookmark_border
അസ്ഥിക്ക്​ പിടിക്കുന്ന ഓസ്​റ്റിയോപോറോസിസ്; പ്രതിരോധവും പരിഹാരവും
cancel
അസ്ഥികളുടെ ബലവും സാന്ദ്രതയും കുറയുകയും എല്ലുകൾ വേഗം പൊട്ടിപ്പോവുകയും ചെയ്യുന്ന ഓസ്​റ്റിയോപോറോസിസ് രോഗം ഇന്ന് പ്രായമായവരിലും സ്ത്രീകളിലും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്...

ലോ​കം മു​ഴു​വ​ൻ ഇന്ന് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വ​ലി​യ പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്ന​മാണ് ഓസ്​റ്റിയോ പോറോസിസ് അഥവാ അസ്ഥിക്ഷയം എന്ന അസുഖം. എല്ലുകളുടെ തേയ്മാനം, ബലക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുമായി ദി​നം​പ്ര​തി ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ളുടെ എണ്ണം കൂടി വരുകയാണ്. വ്യാപകമായി കാ​ണ​പ്പെ​ടു​ന്ന​ ഈ അസ്ഥിരോഗം പ്രാ​യ​മേ​റു​േമ്പാഴാണ് കൂ​ടി​വ​രു​ന്ന​ത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് അസ്ഥിക്ഷയം കൂടുതലായി കാണപ്പെടുന്നത്. ആർത്തവ വിരാമത്തെത്തുടർന്ന് സ്ത്രീകളിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് ഇതിന് കാരണം.

മ​റ്റു​പല രോ​ഗ​ങ്ങ​ളി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഒാ​സ്​​റ്റി​യോ​പോ​റോ​സി​സ് പ്ര​ക​ട​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ അ​ധി​കം കാ​ണി​ക്കാ​ത്ത​തി​നാ​ൽ നി​ശ്ശ​ബ്​​ദ​രോ​ഗം (Silent disease) എ​ന്നും ഇതിനെ വി​ശേ​ഷി​പ്പി​ക്കാറുണ്ട്. എ​ല്ലു​ക​ളു​ടെ ബ​ലം കു​റ​യുന്നതുമൂലം അസ്ഥികൾക്ക് പെ​ട്ടെ​ന്ന് ഒ​ടി​വ് സം​ഭ​വി​ക്കാ​നും അതുവഴി ച​ല​ന​ശേ​ഷി ന​ഷ്​​ട​പ്പെ​ടാ​നും കാ​ര​ണ​മാ​കു​ന്നു. ഇത് വ​ലി​യ ചികിത്സച്ചെ​ല​വും ജീ​വി​ത​നി​ല​വാ​ര​ത്തി​ൽ​ത​ന്നെ പ്രകടമായ വ്യ​ത്യാ​സ​വും ഉണ്ടാക്കും. അ​തു​കൊ​ണ്ട് ത​ന്നെ രോ​ഗ​ത്തെ​ക്കു​റി​ച്ച് മ​ന​സ്സി​ലാ​ക്ക​ലും രോ​ഗ​നി​ർ​ണ​യ​വും തു​ട​ർ​ന്നു​ള്ള ചി​കി​ത്സ​യും ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നുണ്ട്.

എ​ന്താ​ണ് ഓസ്​​റ്റി​യോ​പോ​റോ​സി​സ്?

എ​ല്ലു​ക​ളു​ടെ സാ​ന്ദ്ര​ത​യും ബ​ല​വും കു​റ​യു​ന്ന ഒ​രു സാ​ധാ​ര​ണ​രോ​ഗ​മാ​ണ് ഒാ​സ്​​റ്റി​യോ​പോ​റോ​സി​സ്. സാ​ന്ദ്ര​ത കു​റ​യു​മ്പോ​ൾ എ​ല്ലു​ക​ളി​ൽ സു​ഷി​ര​ങ്ങ​ളു​ണ്ടാ​കു​ക​യും ബ​ലം കു​റ​യു​മ്പോ​ൾ ഒ​ടി​വു​ക​ൾ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ക​യും ചെ​യ്യു​ന്നു. 30- 35 വ​യ​സ്സു​വ​രെ അ​സ്ഥി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന വളർച്ച അ​വ​ക്കു സം​ഭ​വി​ക്കു​ന്ന തേ​യ്മാ​ന​ത്തെ​ക്കാ​ൾ അ​ധി​ക​മാ​യി​രി​ക്കും. ഈ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ബോൺ ഡെൻസിറ്റി അഥവാ അ​സ്ഥി​ക​ളു​ടെ സാ​ന്ദ്ര​ത മൂ​ർ​ധ​ന്യ​ത്തി​ലെ​ത്തു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി 35-40 വ​യ​സ്സി​നു​ശേ​ഷം സാ​ന്ദ്ര​ത പ​തു​ക്ക​പ്പ​തു​ക്കെ കു​റ​യാ​ൻ ഇ​ട​യാ​കു​ന്നു.

സൂ​ച​ന​ക​ളും ല​ക്ഷ​ണ​ങ്ങ​ളും

എ​ല്ലിെ​ൻ​റ സാ​ന്ദ്ര​ത കു​റ​ഞ്ഞു​വ​രു​ന്ന ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ വേ​ദ​ന​യോ മ​റ്റു ല​ക്ഷ​ണ​ങ്ങ​ളോ സാ​ധാ​ര​ണ​യാ​യി പ്ര​ക​ട​മാ​കാ​റി​ല്ല. പ​ല​പ്പോ​ഴും എ​ല്ലു​ക​ൾ​ക്ക് ഒ​ടി​വ് സം​ഭ​വി​ക്കു​മ്പോ​ഴാ​ണ് അ​തേ​പ്പ​റ്റി അ​റി​യു​ക. മു​തു​ക്, ക​ഴു​ത്ത്, വാ​രി​യെ​ല്ലു​കൾ എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന വേ​ദ​ന, ന​ട്ടെ​ല്ല്, മ​ണി​ബ​ന്ധം (കൈ​ത്ത​ണ്ട​യി​ലെ അ​സ്ഥി​ക​ൾ), അ​ര​ക്കെ​ട്ട് എ​ന്നി​വ​ക്ക് ഉ​ണ്ടാ​കു​ന്ന ഒ​ടി​വു​ക​ൾ, ഭാ​രം​കു​റ​യ​ൽ, ശ​രീ​രം മു​ന്നോ​ട്ട് വ​ള​യു​ക, പ​ല്ലു കൊ​ഴി​യു​ക എ​ന്നി​വ​യൊ​ക്കെ​യാ​ണ് ഒാ​സ്​​റ്റി​യോ​പോ​റോ​സി​സ് രോ​ഗ​ത്തിെ​ൻ​റ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ.

കാ​ര​ണ​ങ്ങ​ളും അ​പ​ക​ട​സാ​ധ്യ​ത ഘ​ട​ക​ങ്ങ​ളും

1. ന​മു​ക്ക് മാ​റ്റം​വ​രു​ത്താ​ൻ പ​റ്റാ​ത്ത ഘ​ട​ക​ങ്ങ​ൾ

●പ്രാ​യം കൂ​ടു​ന്തോ​റും എ​ല്ലു​ക​ളു​ടെ സാ​ന്ദ്ര​ത​യും ബ​ല​വും കു​റ​ഞ്ഞു​വ​രും

●പു​രു​ഷ​ന്മാ​ർ​ക്ക് ഉ​യ​ർ​ന്ന സാ​ന്ദ്ര​ത കാ​ണ​പ്പെ​ടാ​റു​ണ്ട്. അ​തി​നാ​ൽ ഒാ​സ്​​റ്റി​യോ​പോ​റോ​സി​സ് കൊ​ണ്ടു​ള്ള അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ൽ സ്ത്രീ​ക​ൾ​ക്കാ​ണ്

●ഏ​ഷ്യ​ക്കാ​രി​ലാ​ണ് ഒാ​സ്​​റ്റി​യോ​പോ​റോ​സി​സ് കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്

●പാ​ര​മ്പ​ര്യ​മാ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്

●വ​ള​രെ മെ​ലി​ഞ്ഞ ശ​രീ​ര​ഘ​ട​ന​യു​ള്ള ആ​ളു​ക​ളി​ൽ സാ​ന്ദ്ര​ത കു​റ​വാ​യി കാ​ണാ​റു​ണ്ട്

2. മാ​റ്റം​വ​രു​ത്താ​ൻ ക​ഴി​യു​ന്ന ഘ​ട​ക​ങ്ങ​ൾ

●സ്ത്രീ​ക​ളി​ൽ ഈ​സ്ട്ര​ജ​ൻ, പു​രു​ഷ​ന്മാ​രി​ൽ ടെ​സ്​​റ്റോ​സ്​​റ്റി​റോ​ൺ എ​ന്നീ ഹോ​ർ​മോ​ണു​ക​ളു​ടെ കു​റ​വ്

●ജീ​വി​ത​കാ​ലം മു​ഴു​വ​ൻ കാ​ത്സ്യ​വും വി​റ്റ​മി​ൻ ഡി 3ഉം ​കു​റ​ഞ്ഞ ആ​ഹാ​ര​രീ​തി, Anorexia പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ

●കോ​ർ​ട്ടി​ക്കോ സ്​​റ്റി​റോ​യ്ഡ്, മൂ​ത്രം പോ​കാ​നു​ള്ള മ​രു​ന്നു​ക​ൾ, കീ​മോ​തെ​റ​പ്പി മ​രു​ന്നു​ക​ൾ എ​ന്നി​വ​യു​ടെ ദീ​ർ​ഘ​കാ​ല ഉ​പ​യോ​ഗം

●ശ​രീ​ര​മ​ന​ക്കാ​ത്ത ജീ​വി​ത​രീ​തി പ്ര​ധാ​ന കാ​ര​ണ​മാ​യി കാ​ണാ​റു​ണ്ട്

●പു​ക​വ​ലി, മ​ദ്യ​പാ​നം എ​ന്നി​വ എ​ല്ലി​ന് ക​ട്ടി​ കു​റ​ക്കു​ന്ന പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​ണ്

●തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ൾ, ക​ര​ളി​നെ​യും ആ​മാ​ശ​യ​ത്തെ​യും ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ൾ, നി​ര​ന്ത​ര​മാ​യ ശോ​ധ​ന​ക്കു​റ​വ്, ദീ​ർ​ഘ​കാ​ലം ച​ല​ന​മ​റ്റ അ​വ​സ്ഥ, വ​യ​റി​ന് ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ​ക​ൾ എ​ന്നി​വ​യെ​ല്ലാം ഒാ​സ്​​റ്റി​യോ​പോ​റോ​സി​സി​ന് കാ​ര​ണ​മാ​കാ​റു​ണ്ട്.

രോ​ഗ​നി​ർ​ണ​യം

സാ​ധാ​ര​ണ എ​ക്സ് റേ, ഫോട്ടോൺ അബ്സോർപ്ഷ്യോമെട്രി, ​ഡി​ജി​റ്റ​ൽ എ​ക്സ്റേ റേ​ഡി​യോ​ഗ്രാ​മെ​ട്രി (ഡി.എക്സ്.ആർ), സിംഗ്​ൾ എനർജി എക്സ് റേ അബ്സോർപ്ഷ്യോമെട്രി, ഡ്യുവൽ എനർജി എക്സ് റേ അബ്സോർപ്ഷ്യോമെട്രി (ഡി.ഇ .എക്സ്.എ), ക്വാ​ണ്ടി​റ്റേ​റ്റി​വ്​ ക​മ്പ്യൂ​ട്ട​ഡ്​ ടോ​മോ​ഗ്ര​ഫി, അ​ൾ​ട്രാ​സോ​ണോ​ഗ്ര​ഫി, എം.​ആ​ർ.​ഐ മു​ത​ലാ​യ പ​രി​ശോ​ധ​ന മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​വു​ന്ന​താ​ണ്. ഡി.ഇ.എക്സ്.എ ആ​ണ് പ്ര​ധാ​ന​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന പ​രി​ശോ​ധ​ന​രീ​തി.


സി.​ബി.​സി, ഇ.​എ​സ്.​ആ​ർ, കാ​ത്സ്യം, ഫോ​സ്ഫ​റ​സ്, ആൽക്കലൈൻ ഫോസ്ഫറ്റേസ്, സീറം പ്രോട്ടീൻ, ആ​ർ.​എ​ഫ്.​ടി, എ​ൽ.​എ​ഫ്.​ടി, പെരിഫെറൽ സ്മിയർ, ഇലക്ട്രോ ഫേറെസിസ്, വിറ്റ​മി​ൻ ഡി 3 ​ടെ​സ്​​റ്റ്, പാരാതൈറോയ്ഡ് ഹോർമോൺ (പി.ടി.എച്ച്) ടെസ്​റ്റ്​ തു​ട​ങ്ങി​യ ര​ക്ത​പ​രി​ശോ​ധ​ന​ക​ളും ബെൻസ്-ജോൺസ് പ്രോട്ടീൻ (യൂറിൻ), 24 അവർ യൂറിൻ, ഹൈ

ഡ്രോക്സി പ്രോലിൻ, ടീലോപെപ്റ്റൈഡ്സ് മു​ത​ലാ​യ മൂ​ത്ര​പ​രി​ശോ​ധ​ന​ക​ളും ബോ​ൺ​മാ​രോ പ​രി​ശോ​ധ​ന​ക​ളും അ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം.

ചി​കി​ത്സ

എ​ല്ലി​നു​ണ്ടാ​കു​ന്ന ധാ​തു​ന​ഷ്​​ടം കു​റ​ക്കു​ക, എ​ല്ലു​ക​ളു​ടെ ഘ​ട​ന പ​ര​മാ​വ​ധി നി​ല​നി​ർ​ത്തു​ക, ചെ​റി​യ പ​രി​ക്കു​ക​ൾ കൊ​ണ്ടു​ണ്ടാ​കു​ന്ന ഒ​ടി​വു​ക​ൾ ഒ​ഴി​വാ​ക്കു​ക എ​ന്നി​വ​യാ​ണ് ചി​കി​ത്സ​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.

ഈസ്ട്രജൻസ്/എച്ച്.ആർ.ടി, കാലെക്ടോണിൻ നേസൽ സ്പ്രേ, ബിസ്ഫോസ്ഫോണേറ്റ്, റാലോക്സിഫിൻ, ടെറിപറാറ്റൈഡ് കാൽസ്യം, വിറ്റമിൻ ഡി3, സ്ട്രോൺഷ്യം റാനിലേറ്റ്, ഡിനോസുമാബ്, പി.ടി.എച്ച് 1-84 സ്പ്രേ, കാതിസ്പൈൻ കെ ഇൻഹിബിറ്റേഴ്സ്, ന്യൂ എസ്.ഇ.ആർ.എമ്മുകൾ, എസ്.ടി .കെ ഇൻഹിബിറ്റേഴ്സ് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്ന മരുന്നുകൾ.

ഒാ​രോ രോ​ഗി​ക്കും ഒാ​രോ​ത​രം മ​രു​ന്നാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​ന്ന​ത്. അ​ത് രോ​ഗ​ത്തിെ​ൻ​റ അ​വ​സ്ഥ​യും പ​രി​ശോ​ധ​ന​മാ​ർ​ഗ​ങ്ങ​ളെ​യും ആ​ശ്ര​യി​ച്ചാ​ണി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മ​രു​ന്നു​ക​ൾ ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണമേ ക​ഴി​ക്കാ​വൂ.

പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ

ഒാ​സ്​​റ്റി​യോ​പോ​റോ​സി​സ് എ​ന്ന രോ​ഗ​ത്തിെ​ൻ​റ പ്രാ​ധാ​ന്യ​വും അ​ത് പ്ര​തി​രോ​ധി​ക്കേ​ണ്ട​തിെ​ൻ​റ ആ​വ​ശ്യ​ക​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് ഒ​ക്ടോ​ബ​ർ 20 'ലോ​ക ഒാ​സ്​​റ്റി​യോ​പോ​റോ​സി​സ് ഡേ' ​ആ​യി ആ​ച​രി​ക്കാ​റു​ണ്ട്. പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ൾ വ​ള​രെ ചെ​റു​പ്പ​കാ​ലം മു​ത​ൽ​ക്ക് ത​ന്നെ പാ​ലി​ക്കേ​ണ്ട​ത് വ​ള​രെ ആ​വ​ശ്യ​മാ​ണ്.

ഓസ്​റ്റിയോപോറോസിസ് ജീവിതം ദുരിതമയമാക്കാതിരിക്കാൻ പാലിക്കേണ്ട ചില പ്രതിരോധ മാർഗങ്ങൾ ഇതാ:

●കാ​ത്സ്യം, മാം​സം (പ്രോ​ട്ടീ​ൻ) എ​ന്നി​വ ധാ​രാ​ള​മു​ള്ള ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ക

●പ​തി​വാ​യി വ്യാ​യാ​മം ചെ​യ്യു​ക

●വേ​ണ്ട​ത്ര സൂ​ര്യ​പ്ര​കാ​ശം കൊ​ള്ളു​ക

●പു​ക​വ​ലി, മ​ദ്യ​പാ​നം എ​ന്നി​വ ഉ​പേ​ക്ഷി​ക്കു​ക

●ഡി​പ്ര​ഷ​ൻ ഒ​ഴി​വാ​ക്കു​ക

●ശ​രി​യാ​യ രീ​തി​യി​ൽ ഇ​രി​ക്കാ​നും നി​ൽ​ക്കാ​നും ശ്ര​മി​ക്കു​ക

●വീ​ഴ്ച​ക​ൾ വ​രാ​തെ നോ​ക്കു​ക

●എല്ലുകളുടെ ബലം കുറയുന്നതുപോലുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടാൽ യ​ഥാ​സ​മ​യ​ം ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​രു​ന്നു​ക​ൾ തു​ട​ങ്ങു​ക

Show Full Article
TAGS:Osteoporosis Madhyamam kudumbam 
Next Story