Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHealthchevron_rightആത്മവിശ്വാസം...

ആത്മവിശ്വാസം പ്രതിഫലിക്കുന്ന ശരീരഭാഷ എങ്ങനെ സ്വായത്തമാക്കാം

text_fields
bookmark_border
ആത്മവിശ്വാസം പ്രതിഫലിക്കുന്ന ശരീരഭാഷ എങ്ങനെ സ്വായത്തമാക്കാം
cancel
സംസാരത്തിൽ എത്രതന്നെ ഒളിപ്പിച്ചാലും നിങ്ങളുടെ വികാരവിക്ഷോഭങ്ങൾ ശരീരഭാഷയിലൂടെ വെളിപ്പെടും. ആത്മവിശ്വാസം പ്രതിഫലിക്കുന്നശരീരഭാഷ എങ്ങനെ സ്വായത്തമാക്കാം എന്ന് നോക്കാം...

​ശ​യ​വി​നി​മ​യ​ത്തി​ൽ വാ​ക്കു​ക​ളി​ലൂ​ടെ കൈ​മാ​റു​ന്ന​ത്​ വെറും ഏ​ഴു ശ​ത​മാ​നം മാ​ത്ര​മാ​ണ്. ബാ​ക്കി 93 ശ​ത​മാ​ന​വും ശരീരഭാഷയി​ലൂ​ടെ​യാ​ണ്​. ശ​രീ​രം​കൊ​ണ്ടുള്ള ഈ ആ​ശ​യ​വി​നി​മ​യത്തിൽ ശ​ബ്​​ദ​ത്തി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ, മു​ഖ​ഭാ​വ​ങ്ങ​ൾ, ആം​ഗ്യ​ങ്ങ​ൾ, ക​ണ്ണി​െ​ൻ​റ​യും പു​രി​ക​ത്തി​െ​ൻ​റ​യും ച​ല​നം, സ്​​പ​ർ​ശ​നം എ​ന്നി​വ​യൊക്കെ ഉൾപ്പെടും. പ​റ​യാ​നു​ള്ള​തും പാ​തി​പ​റ​ഞ്ഞ​തു​മാ​യ കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി മ​റ്റു​ള്ള​വ​രി​ലേ​ക്ക്​ എ​ത്തി​ക്കാ​ൻ ഇങ്ങിനെ ശ​രീ​ര​ഭാ​ഷ​യി​ലൂ​ടെ ക​ഴി​യു​ന്നു. സം​സാ​ര​ത്തി​ൽ ഒ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ പലതും ശ​രീ​ര​ഭാ​ഷ വെ​ളി​പ്പെ​ടു​ത്തും.

ശ​രീ​രം, ന​ട​ത്തം, ച​ല​നം, ആം​ഗ്യ​ങ്ങ​ൾ, മു​ഖ​ഭാ​വ​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ ഓ​രോ മ​നു​ഷ്യ​രി​ലും വ്യ​ത്യ​സ്​​ത​മാ​ണ്.​ വി​കാ​ര​ങ്ങ​ൾ മാ​റു​ന്ന​തി​നനു​സ​രി​ച്ച്​ ശ​രീ​ര​ഭാ​ഷ​യും വ്യ​ത്യാ​സ​പ്പെ​ടും. സം​സാ​രി​ക്കാ​ൻ ക​ഴി​യാ​ത്ത കു​ഞ്ഞു​ങ്ങ​ളു​ടെ ക​ര​ച്ചി​ലും ആം​ഗ്യ​ങ്ങ​ളും അ​വ​രു​ടെ വി​കാ​ര​പ്ര​ക​ട​ന​ങ്ങ​ളാ​ണ്. പ്രാ​യ​മേ​റു​േമ്പാ​ൾ ശ​രീ​ര​ഭാ​ഷ ഭാ​വ​ങ്ങ​ളു​ടെയും ആം​ഗ്യ​ങ്ങ​ളു​ടെ​യും സ്വ​ര​ത്തി​

െ​ൻ​റ​യും മി​ശ്രി​ത​മാ​വു​ന്നു. മു​ഖ​ഭാ​വം നോ​ക്കി വി​കാ​ര​ം വാ​യി​ക്കാം. മാ​ന​സി​ക സ​മ്മ​ർ​ദം ശ​രീ​ര​ഭാ​ഷ​യി​ൽ പ്ര​തി​ഫ​ലി​ക്കും. സ്​​ട്രെ​സ്​ ഹോ​ർ​മോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ശ​രീ​രം സ​മ്മ​ർ​ദ​ത്തോ​ട്​ പ്ര​തി​ക​രി​ക്കു​ന്നു. ഹൃ​ദ​യ​മി​ടി​പ്പും ശ്വ​സ​ന​വും ര​ക്​​ത​സ​മ്മ​ർ​ദവും ഈ ​വേ​ള​യി​ൽ കൂ​ടു​ന്നു. കൂ​ടു​ത​ൽ പ​ഞ്ച​സാ​ര ര​ക്തത്തി​ലേ​ക്ക്​ ഒ​ഴു​കി ഊ​ർ​ജ​മേ​കു​ന്നു. എന്നാൽ സ​മ്മ​ർ​ദം ഏ​റെ​നാ​ൾ നീ​ളുന്ന​ത് ആ​രോ​ഗ്യം ത​ക​ർ​ക്കും.

സ​മ്മ​ർ​ദ​ത്തി​െ​ൻ​റ പ​ല അ​ട​യാ​ള​ങ്ങ​ളും ഒ​റ്റ​നോ​ട്ട​ത്തി​ൽ​ തി​രി​ച്ച​റി​യാ​നാ​വും. മു​ഖ​ഭാ​വ​ങ്ങ​ൾ കൃ​ത്യ​മാ​യ അം​ഗ​ച​ല​ന​ങ്ങ​ൾ​ക്കൊ​പ്പ​മ​ല്ലെ​ങ്കി​ൽ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​​ട്ടേ​ക്കാം. വി​കാ​ര​ങ്ങ​ൾ മ​റ​യ്​​ക്കാ​ൻ ആ​ളു​ക​ൾ പ​ലത​ന്ത്ര​ങ്ങ​ളും പ​രീ​ക്ഷി​ക്കാ​റു​ണ്ടെ​ങ്കി​ലും അ​ത​ത്ര എ​ളു​പ്പ​മ​ല്ല. പ​റ​യു​ന്ന​തി​നെക്കാ​ൾ കൂ​ടു​ത​ൽ കാ​ണു​ന്ന​താ​ണ്​ മ​റ്റു​ള്ള​വ​ർ വി​ശ്വ​സി​ക്കു​ക. ശ​രീ​ര​ഭാ​ഷ​യെ പൂ​ർ​ണ​മാ​യി നി​യ​ന്ത്രി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. പു​ഞ്ചി​രി മു​ഖ​ത്തു​വ​രു​ത്തി​ ഇ​രി​ക്കു​േ​മ്പാ​ൾ കാ​ലോ കൈ​യോ വി​റ​ച്ചാ​ൽ നി​ങ്ങ​ളു​ടെ പു​ഞ്ചി​രി വെ​റു​തെ​യാ​വും, പ​രി​ഭ്ര​മം പു​റ​ത്താ​വും. ക​ണ്ണി​നു​ ചു​റ്റു​മു​ള്ള പേ​ശി​ക​ൾ ച​ലി​ക്കാ​ത്ത ആ​ത്മാ​ർ​ഥ​ത​യി​ല്ലാ​ത്ത ചി​രി​ക​ളു​ടെ പൊ​ള്ള​ത്ത​രവും മ​റ്റു​ള്ള​വ​ർ​ക്ക്​ മ​ന​സ്സി​ലാ​വും.

ശ​രീ​ര​ഭാ​ഷ മെച്ചപ്പെടുത്താം

ശ​രീ​ര​ഭാ​ഷ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ ആ​ക​ർ​ഷ​ക​മാ​യ വ്യ​ക്തി​ത്വം നേ​ടി​യെ​ടു​ക്കാ​നാ​വും. ശ​രീ​ര​ഭാ​ഷ​യെ ന​വീ​ക​രി​ക്കാ​നും മെ​ച്ച​പ്പെ​ടു​ത്താ​നു​മു​ള്ള ചി​ല വ​ഴി​ക​ൾ ഇ​താ...

1 -പ​വ​ർ പോ​സ്​: ര​ണ്ടു മി​നി​റ്റ് പ​വ​ർ പോ​സ് ചെ​യ്യു​ക. ഉ​യ​ർ​ന്നു​നി​ന്ന്​ കൈ​ക​ൾ ആ​കാ​ശ​ത്തേ​ക്ക് നീ​ട്ടു​ക അ​ല്ലെ​ങ്കി​ൽ സൂ​പ്പ​ർ​മാ​നെ​പ്പോ​ലെ ഇ​ടു​പ്പി​ൽ കൈ​ക​ൾ​വെ​ച്ച്​ നി​ൽ​ക്കു​ക. ഇ​തി​ലൂ​ടെ നി​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കു​മെ​ന്ന്​ ഹാ​ർ​വ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​ർ ഏയ്മി കു​ഡി പ​റ​യു​ന്നു. പ​രി​ഭ്രാ​ന്തി​യോ ഭ​യ​മോ അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നു മു​മ്പ് ഇ​തു പ​രീ​ക്ഷി​ക്കു​ക. മറ്റുള്ളവർ കാ​ണു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക.

2-അ​റി​യു​ക: ശ​രീ​ര​ഭാ​ഷ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ങ്കി​ൽ ആ​ദ്യം നിങ്ങളുടെ ശരീരഭാഷ എങ്ങിനെയാണെന്ന് മനസ്സിലാക്കണം. നി​ങ്ങ​ൾ ചെ​യ്യു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും ശ്ര​ദ്ധി​ക്കാ​ൻ തു​ട​ങ്ങു​ക. ആ​ളു​ക​ളു​മാ​യോ ചി​ല വി​ഷ​യ​ങ്ങ​ളോ സം​സാ​രി​ക്കു​മ്പോ​ഴു​ള്ള ഭാ​വ-​ആം​ഗ്യ പ്ര​ക​ട​ന​ങ്ങ​ൾ ​ശ്ര​ദ്ധി​ക്കു​ക. ചെ​യ്​​ത കാ​ര്യ​ങ്ങ​ളും അ​തി​െ​ൻ​റ അ​ർ​ഥ​വും മ​ന​സ്സി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ക.

3-മ​റ്റു​ള്ള​വ​രെ പ​ഠി​ക്കു​ക: മ​റ്റു​ള്ള​വ​രെ നോ​ക്കു​ക. പ്ര​ത്യേ​കി​ച്ച് നി​ങ്ങ​ളു​ടെ ആ​രാ​ധ​ന​പാ​ത്ര​ങ്ങ​ളെ. അ​വ​രു​ടെ ഭാ​വ-​ശ​രീ​ര ച​ല​ന​ങ്ങ​ൾ, അ​വ​ർ എ​ങ്ങ​നെ ത​ങ്ങ​ളെ നി​ല​നി​ർ​ത്തു​ന്നു എ​ന്നി​വ സൂ​ക്ഷ്​​മ​മാ​യി പ​ഠി​ക്കു​ക.

4-അ​നു​ക​രി​ക്കു​ക: നി​ങ്ങ​ൾ ആ​രു​ടെ​യെ​ങ്കി​ലും നേ​രെ ഇ​രി​ക്കു​ക​യോ നി​ൽ​ക്കു​ക​യോ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ അ​വ​രു​ടെ ശ​രീ​രസ്ഥാ​ന​ങ്ങ​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ക. അ​വ​രു​ടെ സ്വ​ര​വു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ത്തു​ക. സം​ഭാ​ഷ​ണ​ത്തി​െ​ൻ​റ അ​തേ വേ​ഗം പാ​ലി​ക്കു​ക. കു​റ​ച്ച് സ​മ​യ​ത്തി​നു ശേ​ഷം ര​ണ്ടു​പേ​രും ചെ​യ്യു​ന്ന​ത്​ സ്വാ​ഭാ​വി​ക​മാ​കും. ആ​ര്​ ആ​രെ​യാ​ണ് പി​ന്തു​ട​രു​ന്ന​തെ​ന്നുപോ​ലും അ​റി​യി​ല്ല.

5-ക​ണ്ണു​ക​ളി​ലേ​ക്ക്​ നോ​ക്കു​ക: ക​ണ്ണു​ക​ൾ ആ​ത്മാ​വി​ലേ​ക്കു​ള്ള ജാ​ല​ക​ങ്ങ​ളാ​ണ്. നേ​ർ​ക്കു​നേ​ർ നടത്തുന്ന സം​സാ​രം വ​ള​രെ​യ​ധി​കം ആ​ശ​യ​വി​നി​മ​യം ചെയ്യുന്നുണ്ട്. ആ​രു​ടെ​യും ക​ണ്ണി​ൽ നോ​ക്കാ​ൻ ഭ​യ​പ്പെ​ട​രു​ത്. കണ്ണിൽ നോക്കിയുള്ള സംസാരത്തിലൂടെ നി​ങ്ങ​ൾ​ക്ക്​ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ​റ​യാ​നാ​വു​മെ​ന്നു മാ​ത്ര​മ​ല്ല, മറ്റുള്ളവരിൽ നിന്ന് ഏ​റെ പ​ഠി​ക്കാ​നും ക​ഴി​യും.

6- ശാ​ന്ത​മാ​യി​രി​ക്കു​ക: ഇ​പ്പോ​ൾ നി​ങ്ങ​ൾ ചെ​യ്യു​ന്ന​തും ചെ​യ്യാ​ത്ത​തു​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും വ​ള​രെ ബോ​ധ​മു​ള്ള​യാളാണ്, ദീ​ർ​ഘശ്വാ​സം എ​ടു​ത്ത് വി​ശ്ര​മി​ക്കു​ക. നി​ങ്ങ​ളു​ടെ ശ​രീ​ര​ഭാ​ഷ ക്ര​മീ​ക​രി​ക്കു​ന്ന​ത് ആ​ദ്യം ബു​ദ്ധി​മു​ട്ടാ​യി തോ​ന്നി​യേ​ക്കാം. പെ​​ട്ടെ​ന്ന്​ നി​ർ​ബ​ന്ധ​പൂ​ർ​വം ചെ​യ്യ​രു​ത്. അ​റി​വും ചെ​റു​വി​ദ്യ​ക​ളും നേ​ടി​യാ​ൽ കാ​ല​ക്ര​മേ​ണ വാ​ക്കു​ക​ളി​ലൂ​ടെ​യും ശ​രീ​ര​ത്തി​ലൂ​ടെ​യും നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ല്ലാം ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നാ​വും.

7- കു​നി​യ​രു​ത്: നേ​രെ ഇ​രി​ക്കു​ന്ന​തും നി​ൽ​ക്കു​ന്ന​തും അ​ൽ​പം ബു​ദ്ധി​മു​ട്ടാ​യി തോ​ന്നു​മെ​ങ്കി​ലും നി​ങ്ങ​ൾ കു​നി​യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക. ന​ടു നി​വ​ർ​ത്തി നിൽക്കുക. ചെ​വി​യി​ൽ​നി​ന്ന്​ തോ​ളു​ക​ൾ താ​ഴ്​​ത്തു​ക. കൈ​കാ​ലു​ക​ൾ ഒ​ന്നി​നു​മേ​ൽ മ​റ്റൊ​ന്ന്​ ക​യ​റ്റി​വെ​ക്കാ​തി​രി​ക്കു​ക. നി​ങ്ങ​ളു​ടെ ന​ടു​വി​നു മാത്രമല്ല, സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ലും ഇ​ത്​ പ്ര​യോ​ജ​നം ചെ​യ്യും.

8-ച​ല​ന​ങ്ങ​ളു​ടെ വേ​ഗം കു​റ​ക്കു​ക: വേ​ഗ​ത്തി​ലു​ള്ള ച​ല​ന​ങ്ങ​ൾ നി​ങ്ങ​ളെ കൂ​ടു​ത​ൽ ഉ​ത്ക​ണ്​​ഠാ​കു​ല​നാ​ക്കും. കൈ ​ആം​ഗ്യ​ങ്ങ​ൾ മു​ത​ൽ ന​ട​ത്തം വ​രെ​യു​ള്ള എ​ല്ലാ​റ്റിനും മാ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യും വേ​ഗം കു​റ​ക്കു​ന്നതിലൂടെ. ഏത് വേഗതയിലാണ് നി​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സം തോ​ന്നു​ന്ന​ത് എ​ന്ന് ശ്ര​ദ്ധി​ക്കു​ക.

9-താ​ടി ഉ​യ​ർ​ത്തി​വെ​ക്കു​ക: ന​ട​ക്കു​മ്പോ​ൾ നി​ല​ത്തേ​ക്ക് നോ​ക്കാ​റു​ണ്ടോ? നി​ങ്ങ​ളു​ടെ ത​ല എ​പ്പോ​ഴും താ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണോ? പ​ക​രം, ത​ല ഉ​യ​ർ​ത്തി ക​ണ്ണു​ക​ൾ മു​ന്നോ​ട്ടു​നോ​ക്കു​ക. ഇ​ത് ആ​ദ്യം അ​സ്വാ​ഭാ​വി​ക​മാ​യി തോ​ന്നി​യേ​ക്കാം. എ​ന്നാ​ൽ, പി​ന്നീ​ട്​ കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഈ ​പോ​സ് ഉ​പ​യോ​ഗി​ക്കാ​നാ​വും.

10-പോ​ക്ക​റ്റു​ക​ൾ ഒ​ഴി​വാ​ക്കു​ക: കൈ​ക​ൾ പോ​ക്ക​റ്റി​ലി​ടു​ന്ന​ ശീ​ല​ം​ നി​ങ്ങ​ളെ കൂ​ടു​ത​ൽ ഉ​ത്ക​ണ്​​ഠാ​കു​ല​രും ആ​ത്മ​വി​ശ്വാ​സം കു​റ​ഞ്ഞ​വ​രു​മാ​ക്കു​ന്നു. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യി​രി​ക്കാ​ൻ കൈ​ക​ൾ പോ​ക്ക​റ്റി​ലി​ടാ​തി​രി​ക്കു​ക.

11 -കൈ​ക​ൾ ശ്ര​ദ്ധി​ക്കു​ക: ഇടക്കിടെ മു​ഖ​ത്തോ ക​ഴു​ത്തി​ലോ തൊ​ടു​ന്നു​ണ്ടോ​യെ​ന്ന്​ നോ​ക്കു​ക. ര​ണ്ടും ആ​ശ​ങ്ക​യോ പ​രി​ഭ്രാ​ന്തി​യോ ഭ​യ​മോ അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​െ​ൻ​റ സൂ​ച​ന​യാണ്. ആ​ത്മ​വി​ശ്വാ​സ​മു​ള്ളവരിൽ ഈ സ്വഭാവം കാണില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam kudumbamConfidence tips
News Summary - How to Be More Confident
Next Story