Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2020 11:35 AM GMT Updated On
date_range 2021-05-29T10:25:36+05:30മുതലമട സർക്കാർ ആശുപത്രി
text_fieldsചുള്ളിയാർമേട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കണമെന്നത് തെരഞ്ഞെടുപ്പിലും വിഷയമാകുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ കിടത്തിചികിത്സ നടത്തുമെന്ന് ഏതു മുന്നണിയാണ് ഉറപ്പ് നൽകുന്നതെന്ന ചോദ്യമുയർത്തി നാട്ടുകാർ വീണ്ടും രംഗത്ത് വന്നിട്ടുള്ളത്. മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെ എട്ട് മാസങ്ങൾക്ക് മുമ്പ് കുടുംബാരോഗ്യകേന്ദ്രമാക്കി സർക്കാർ ഉയർത്തിയിരുന്നു. രണ്ടുവാർഡുകൾക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഉള്ള മുതലമട കുടുംബാരോഗ്യ കേന്ദ്രത്തിൽ രണ്ട് ദിവസത്തേക്ക് എങ്കിലും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമൊരുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ചിറ്റൂർ താലൂക്കിൽ ഏറ്റവും കൂടുതൽ ആദിവാസികൾ വസിക്കുന്ന മുതലമട പഞ്ചായത്തിൽ പറമ്പിക്കുളം, ചുള്ളിയാർമേട് മായി രണ്ട് സർക്കാർ ആശുപത്രികളാണ് ഉള്ളത്. ചുള്ളിയാർ മേട്ടിലും പറമ്പിക്കുളത്തുമായി ദിനംപ്രതി രോഗികൾ വർധിച്ചു വരുന്നതിനാൽ ചുള്ളിയാർമേട് പ്രവർത്തിക്കുന്ന കുടുംബ ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കുക യാണെങ്കിൽ ആദിവാസികൾക്കും മറ്റു ജനവിഭാഗങ്ങൾക്കും സഹായക രമാകും. നിലവിൽ മൂന്ന് ഡോക്ടർമാരുടെ സേവനം ഉള്ള കുടുംബ ആരോഗ്യ കേന്ദ്രത്തിൽ പകൽ സമയങ്ങളിൽ നിരീക്ഷണത്തിനുള്ള വാർഡിൽ രോഗികളെ പ്രവേശിപ്പിക്കുന്നുണ്ടെങ്കിലും ഓഫീസ് സമയങ്ങളിൽ മാത്രമെ അനുവാദമുള്ളൂ. വാർഡുകൾക്കുള്ള ഭൗതിക സാഹചര്യങ്ങൾ ഉണ്ടായിരിക്കെ കിടത്തിചികിത്സ നിഷേധിക്കുന്നത് ആദിവാസികളോട് ചെയ്യുന്ന നീതിനിഷേധം ആണെന്ന് ആദിവാസി സംരക്ഷണ സംഘം കൺവീനർ പറഞ്ഞു. 75 അധികം കോളനികൾ ഉള്ള മുതലമട പഞ്ചായത്തിൽ പട്ടികവർഗ്ഗക്കാരുടെ കോളനികൾ സന്ദർശിച്ചു ക്ലിനിക്കുകൾ പരിശോധനകൾ നടത്തുവാൻ ആധുനിക സംവിധാനമുള്ള ആംബുലൻസ് അനുവദിക്കണമെന്ന ആവശ്യവും ഇതുവരെ സർക്കാർ പരിഗണിച്ചിട്ടില്ല. മുതലമട സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സയും ആരംഭിക്കണമെന്ന ആവശ്യം സാമൂഹ്യ മാധ്യമങ്ങളിൽ ഉയന്നതിനാൽ സ്ഥാനാർത്ഥികൾ ആരും ഇതിന് മറുപടി നൽകാതെയാണ് പ്രചരണം പുരോഗമിക്കുന്നത്
Next Story