Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_righttechnologychevron_rightആരോഗ്യ സംരക്ഷണത്തിന്...

ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന ചില കിടിലൻ ഹെൽത്ത് ആപ്പുകൾ ഇതാ...

text_fields
bookmark_border
Best Fitness Apps
cancel

ഒരു സ്മാർട്ട് ഫോണുണ്ടെങ്കിൽ ഈസിയായി ആരോഗ്യകരമായ ശരീരവും മനസ്സും നിലനിർത്താൻ നിരവധി മാർഗങ്ങളുണ്ട്. അതിനായി നിരവധി ആപ്പുകളും. ഒരൊറ്റ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി; നമ്മൾ തിരഞ്ഞെടുക്കുന്ന ആപ്ലിക്കേഷനുകളുടെ വിശ്വാസ്യത. അതിനാൽ ആപ്പുകൾ വഴി ഫിറ്റ്നസ് നിലനിർത്താൻ ആഗ്രഹിക്കുന്നവർ ആദ്യം ഒരു ഫിറ്റ്നസ്​ വിദഗ്ധന്റെ ഉപദേശം തേടുന്നതും നന്നാകും. നിങ്ങൾക്ക് വിശ്വസിക്കാവുന്ന, ജീവിതത്തിൽ ആരോഗ്യം നിലനിർത്താൻ കൂടെക്കൂട്ടാവുന്ന ചില ആപ്ലിക്കേഷനുകൾ പരിചയപ്പെടാം.

ഗൂഗ്ൾ ഫിറ്റ് (Google Fit)

ഏറ്റവും മികച്ച ഫിറ്റ്‌നസ് ആപ്പുകളിൽ ഒന്ന്​. ഗൂഗ്ളിന്റെ സ്വന്തം ആപ് എന്നതുതന്നെയാണ് ഹൈലൈറ്റ്. പ്രത്യേക ചാർജൊന്നുമില്ലാതെ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം. സൗജന്യ ആപ് ആണെങ്കിലും ഉപകാരപ്രദമായ നിരവധി ഫീച്ചേഴ്‌സുണ്ട് ഇതിൽ. ഫിറ്റ്‌നസ് ഗോള്‍ ട്രാക്കിങ്, കസ്റ്റമൈസ്ഡ് ടിപ്‌സ് എന്നിവയെല്ലാം ഉൾപ്പെടുന്നു. റണ്‍കീപ്പര്‍, സ്ട്രാവ, മൈഫിറ്റ്‌നസ് പാള്‍ തുടങ്ങിയ ആപ്പുകളുമായി ഇന്റഗ്രേറ്റ് ചെയ്യാവുന്നതാണ്. സ്മാര്‍ട്ട് വാച്ചുകളുമായി കണക്ട് ചെയ്യാനുമാവും.


ആപ്ടിവ് (Aaptiv)

ഓഡിയോ-വിഡിയോ പേഴ്‌സനല്‍ ട്രെയിനര്‍ ആപ് എന്ന് ആപ്ടിവിനെ വിശേഷിപ്പിക്കാം. വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരുടെ സേവനം ഇതിൽ ലഭ്യമാണ്. തുടക്കത്തിൽ ഫ്രീ ട്രയൽ. അതിനുശേഷം ചെറിയ തുക ഈടാക്കും. 20 ടോപ് ലെവല്‍ ട്രെയിനർമാരും ഏകദേശം 2500 സെഷനുകളും ആപ്പിലുണ്ട്. ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് നിര്‍ദേശങ്ങള്‍ കേട്ടുകൊണ്ടുതന്നെ നിങ്ങൾക്ക് വ്യായാമം തുടരാനാകും. ആന്‍ഡ്രോയ്ഡിലും ഐ.ഒ.എസിലും ഈ ആപ് പ്രവര്‍ത്തിക്കും.

(പെഡോമീറ്റർ Pedometer)

ആരോഗ്യം നിലനിർത്താൻ ഒരു ദിവസം എത്ര ദൂരം നടക്കണം എന്ന് നിശ്ചയിക്കുകയും അതിനനുസരിച്ച് നമ്മുടെ സ്റ്റെപ്പുകൾ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും ഈ ആപ്​. നടത്തത്തിലൂടെ എത്ര കലോറി എരിച്ചുകളഞ്ഞു എന്ന വിവരവും അറിയാം. 10,000 സ്റ്റെപ്പുകളാണ് ഈ ആപ് നിർദേശിക്കുന്ന പ്രതിദിന ടാർഗെറ്റെങ്കിലും ഓരോരുത്തരുടെ ശരീരത്തിനനുസരിച്ച് നിങ്ങളുടെ ടാർഗെറ്റ് ക്രമീകരിക്കാം.

ആസന റെബൽ (Asana Rebel)

യോഗചെയ്യാൻ താൽപര്യമുള്ളവർക്ക് ഏറെ ഉപകാരപ്രദം. ശരീരഭാരം കുറക്കൽ, ആരോഗ്യകരമായ ജീവിതശൈലി, ഫിറ്റ്നസ് എന്നിവക്ക് മികച്ച ആപ്. യോഗയിലൂടെ ഇതെല്ലാം സാധ്യമാക്കും എന്നതാണ് ആപ്പിന്റെ പ്രത്യേകത. അഞ്ച് വ്യത്യസ്ത രീതിയിലുള്ള വര്‍ക്കൗട്ടുകളില്‍നിന്ന് നിങ്ങളുടെ ശരീരത്തിന് യോജിക്കുന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. വര്‍ക്കൗട്ട് കലണ്ടറിലൂടെ നിങ്ങളുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനുമാകും. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് സോഫ്റ്റ് വെയറുകളില്‍ ഇത് പ്രവര്‍ത്തിക്കും. നിശ്ചിത ഫീസ് ഈടാക്കുന്നു.


വിമൻ വർക്കൗട്ട്: (Women Workout): ഹോം ജിം കാർഡിയോ (Home Gym Cardio)

കൂടുതൽ ദിവസവും വീട്ടിൽതന്നെ ചെലവിടുന്ന സ്ത്രീകൾക്കുവേണ്ടി തയാറാക്കിയ ആപ്​. ജിമ്മിൽ പണം കൊടുക്കാതെ വീട്ടിൽതന്നെ വ്യായാമം ചെയ്യാനുള്ള സൗകര്യം ആപ് ഒരുക്കുന്നു. 180 ലധികം എക്സർസൈസ് വിഡിയോകൾ ലഭ്യമാണ്. മികച്ച നിലവാരമുള്ള വിഡിയോകൾതന്നെ. ഇതിലൂടെ ഏത് വ്യായാമമാണ് അനുയോജ്യമായതെന്ന് തിരഞ്ഞെടുക്കാം. റെസിസ്റ്റൻസ്, ഫ്ലെക്സിബിലിറ്റി, എയ്റോബിക്, കാർഡിയോ തുടങ്ങിയവയെല്ലാം ഇതിൽ ലഭ്യമാണ്.

ഫീമെയിൽ ഫിറ്റ്നസ്-വിമൻ വർക്കൗട്ട് (Female Fitness-Women Workout)

സ്ത്രീകളുടെ ഫിറ്റ്നസിനുവേണ്ടിയുള്ള മറ്റൊരു ആപ്​. ഗൂഗ്ൾ പ്ലേ സ്റ്റോറിൽ 4.8 സ്റ്റാർ റേറ്റിങ്ങുണ്ട്. സ്ത്രീകളുടെ ആരോഗ്യം എങ്ങനെ നിലനിർത്താമെന്ന കൃത്യമായ നിർദേശങ്ങളും വ്യായാമങ്ങളുമെല്ലാം ലഭ്യമാണ്. പ്രശസ്ത ഫിറ്റ്നസ് വിദഗ്ധരിൽനിന്ന് ഡയറ്റ്, ഫിറ്റ്നസ് ടിപ്പുകളും ലഭ്യമാവും.

മൈ ഫിറ്റ്നസ് പാൽ (My Fitness Pal)

ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ ആപ്പുകളിൽ ഒന്ന്​. കലോറി കൗണ്ടര്‍ ആപ് ആയും അറിയപ്പെടുന്നു. വിവിധ തരത്തിലുള്ള ഡയറ്റുകള്‍, ഭക്ഷണരീതികൾ എന്നിവയെല്ലാം മനസ്സിലാക്കാം. നിങ്ങളുടെ ഓരോ വ്യായാമവും ഈ ആപ് കൃത്യമായി ട്രാക്ക് ചെയ്യും. മറ്റു ഡിവൈസുകളുമായും ആപ്പുകളുമായും കണക്ട് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഒരു നിശ്ചിത ഫീസ് ഈ ആപ്പിനുണ്ട്.


മാപ് മൈ ഫിറ്റ്നസ് (MapMyFitness)

തികച്ചും വ്യത്യസ്തമായ ഫിറ്റ്നസ് ആപ്. ഔട്ട്‌ഡോര്‍ വ്യായാമങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടിയുള്ള ഒന്ന്. ജി.പി.എസ് ഉപയോഗിച്ചാണ് പ്രവർത്തനം. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് എന്നിവയിൽ പ്രവർത്തിക്കും. നിങ്ങളുടെ എല്ലാ ഫിറ്റ്നസ് ആക്ടിവിറ്റിയും ഇത് ട്രാക്ക് ചെയ്യും. ഇതുവഴി ഔട്ട്ഡോർ ജോഗിങ്ങിനടക്കമുള്ള പുതിയ റൂട്ടുകള്‍ കണ്ടെത്താം. നിങ്ങളുടെ എക്സർസൈസുകളും വർക്കൗട്ടുകളും സോഷ്യല്‍ മീഡിയ വഴി പങ്കിടാനും സഹായിക്കും.

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് (Intermittent Fasting)

ശരീരഭാരം കൂടിയവർക്കായി തയാറാക്കിയ ആപ്ലിക്കേഷനാണിത്. ശരീരഭാരം കുറക്കാൻ നിരവധിപേരാണ് ആപ് ഉപയോഗിക്കുന്നത്. നിങ്ങളുടെ ഭാരവും ഉയരവും രേഖപ്പെടുത്തി അതനുസരിച്ചുള്ള ഭക്ഷണം പ്ലാൻ ചെയ്യാനും ഭക്ഷണ സമയം ഓർമിപ്പിക്കാനുമെല്ലാം ആപ് സഹായിക്കുന്നു.

ഫ്രീലെറ്റിക്സ് (Freeletics)

വർക്കൗട്ട് എവിടെനിന്നും സാധ്യമാകുമെന്നാണ് ഫ്രീലെറ്റിക്സ് ആപ്പിന്‍റെ അവകാശവാദം. ഉപകരണങ്ങളുടെ സഹായമില്ലാതെതന്നെ വ്യായാമം ചെയ്യാന്‍ സാധിക്കും. നുട്രീഷന്‍, ജിം, റണ്ണിങ് എന്നിവയെല്ലാം ഉൾപ്പെടുന്നു. നിങ്ങളുടെ ഫിറ്റ്‌നസ് ട്രാക്കറുമായി ഈ ആപ് ചേര്‍ത്ത് ഉപയോഗിക്കാം. ക്രോസ് ട്രെയ്‌നിങ് എന്നത് ഇതുവഴി സാധ്യമാകും.


ഫിറ്റർ (Fitter)

നിരവധി വർക്കൗട്ടുകളും അവയുടെ രീതികളും അതിനുള്ള കോച്ചിങ്ങും ഈ ആപ്പിലൂടെ ലഭ്യമാവും. മിനിമൽ എക്സർസൈസുകൾ മുതൽ ബോഡി ബിൽഡിങ് എക്സർസൈസുകൾ വരെ ഒരേ പ്ലാറ്റ്ഫോമിൽ. പ്ലേ സ്റ്റോറിൽനിന്നും ആപ്പിൾ ആപ് സ്റ്റോറിൽനിന്നും ഡൗ​ൺലോഡ് ചെയ്യാം.

സെവൻ മിനിറ്റ് വർക്കൗട്ട് (7 Minutes Workout)

പേരിൽതന്നെയാണ് ആപ്പിന്റെ പ്രത്യേകത. ഏഴ് മിനിറ്റ് നീളുന്ന വർക്കൗട്ട് ആപ്​. എല്ലാ വർക്കൗട്ടുകളും ഏഴ് മിനിറ്റിനുള്ളിൽ പൂർത്തിയാകും എന്നാണ് ആപ് വ്യക്തമാക്കുന്നത്. നിങ്ങളുടെ ആവശ്യാനുസരണം വേണമെങ്കിൽ വർക്കൗട്ട് സമയം ദീർഘിപ്പിക്കാം. വർക്കൗട്ടിന് സമയമില്ലെന്ന് പറയുന്നവർക്കുള്ള മികച്ച ആപ്പുകളിലൊന്ന്.

സ്​വോർകിറ്റ് ഫിറ്റ്നസ് വർക്കൗട്ട്സ് (Sworkit Fitness Workouts)

യാത്രക്കിടയിൽപോലും വർക്കൗട്ട് സാധ്യമാക്കുന്ന മികച്ച ഫിറ്റ്നസ് ആപ്​. കാർഡിയോ, യോഗ, ഭാരം ക്രമീകരിക്കൽ തുടങ്ങി നിരവധി ഓപ്ഷനുകൾ ഈ ആപ്പിൽ ലഭ്യമാണ്. താൽപര്യമുള്ളവർക്ക് പ്രത്യേക കോഴ്സുകളും തിരഞ്ഞെടുക്കാം.


ഫിറ്റെലോ (Fitelo)

ജനപ്രിയ ആപ്പുകളിൽ മുൻപന്തിയിലാണ് ഫിറ്റെലോ. ഉപയോക്താവിന്റെ ശീലങ്ങൾ, ലക്ഷ്യം, ആരോഗ്യസ്ഥിതി എന്നിവ തിരിച്ചറിഞ്ഞുകൊണ്ട് പേഴ്സനലൈസ്ഡ് ഹെൽത്ത് പ്രോഗ്രാം ഉണ്ടാക്കി ഫിറ്റ്നസിന് സഹായിക്കുന്ന ആപ്​. ആപ്പിൾ, ഗൂഗ്ൾ പ്ലേസ്റ്റോറുകളിൽ ആപ് ലഭ്യമാണ്.

വാട്ടർ റിമൈൻഡർ (Water Reminder)

വെള്ളംകുടിക്കുക എന്നത് ഒഴിവാക്കാനാവാത്ത കാര്യമാണ്. നിങ്ങൾ വെള്ളം കുടിക്കാൻ മറക്കുന്നവരാണെങ്കിൽ അത് ഓർമിപ്പിക്കുന്ന മികച്ച ആപ്ലിക്കേഷനാണ് വാട്ടർ റിമൈൻഡർ. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാൻ ആപ് നിങ്ങളെ ഓർമിപ്പിക്കും.

ഡെയ്‍ലി യോഗ (Daily Yoga)

യോഗ പിന്തുടരാൻ ആഗ്രഹിക്കുന്നവർക്ക് സഹായകരമാകുന്ന മികച്ച ആപ്. യോഗ ദിനചര്യയായി പിന്തുടരാൻ ഈ ആപ് സഹായിക്കും. ടിപ്സുകളും ടൈമറുകളും ഉപയോഗിച്ച് നിങ്ങളുടെ വ്യായാമ സെഷനുകൾ ആപ് ട്രാക്ക് ചെയ്ത് കൃത്യമായ നിർദേശം നൽകും.

ദ മൈൻഡ്ഫുൾനെസ് (The Mindfulness)

മനസ്സിനും ഫിറ്റ്നസ് ആവശ്യമാണല്ലോ. അത്തരത്തിൽ മെഡിറ്റേഷന്‍ ചെയ്യാന്‍ സഹായിക്കുന്ന ആപ്പാണ് ദ മൈൻഡ്ഫുൾനെസ്. മൂന്ന് മുതല്‍ 30 മിനിറ്റ് വരെയുള്ള വിവിധ സെഷനുകൾ ഇതിലെ മെഡിറ്റേഷന്‍ കോഴ്‌സുകളിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam kudumbamHealth TipsLifestyle NewsFitness Apps
News Summary - Best Fitness Apps
Next Story