Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​നി​ത സം​വ​ര​ണം;...

വ​നി​ത സം​വ​ര​ണം; ബില്ലിന്റെ മറവിൽ ദുരുദ്ദേശ്യം-എം.എ. ബേബി

text_fields
bookmark_border
വ​നി​ത സം​വ​ര​ണം; ബില്ലിന്റെ മറവിൽ ദുരുദ്ദേശ്യം-എം.എ. ബേബി
cancel
camera_alt

എം.എ. ബേബി

ന്യൂ​ഡ​ൽ​ഹി: വ​നി​ത സം​വ​ര​ണ ബി​ല്ലി​ന്റെ മ​റ​വി​ൽ നി​ര​വ​ധി ദു​രു​ദ്ദേ​ശ്യ​ങ്ങ​ൾ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്നും പാ​ർ​ല​മെ​ന്റി​നെ സ്വ​ന്തം കു​ത​ന്ത്ര​ങ്ങ​ൾ ക​യ​റ്റാ​നു​ള്ള സ്ഥ​ല​മാ​യി മാ​റ്റാ​നാ​ണ് ആ​ർ.​എ​സ്.​എ​സും ബി.​ജെ.​പി​യും ശ്ര​മി​ക്കു​ന്ന​തെ​ന്നും സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി.

വ​നി​ത സം​വ​ര​ണ​ത്തി​നു​വേ​ണ്ടി നി​ൽ​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി.​പി.​എം. എ​ന്നാ​ൽ, ഇ​പ്പോ​ൾ തി​ര​ക്കു​പി​ടി​ച്ച് ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ആ​ലോ​ചി​ച്ചു​റ​പ്പി​ച്ച ചി​ല ദു​രു​ദ്ദേ​ശ്യ​ങ്ങ​ൾ ഉ​ണ്ട്. ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്ക​വേ​യാ​ണ് പു​തി​യ നീ​ക്കം. സം​വ​ര​ണം​പോ​ലു​ള്ള ഗൗ​ര​വ​മു​ള്ള വി​ഷ​യ​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തേ​ണ്ട​താ​ണ്. എ​ന്നാ​ൽ, അ​തൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ആ​രോ​ടും ച​ർ​ച്ച ന​ട​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​യി​ല്ലെ​ന്നും ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ പ്ര​തി​ക​ര​ണ​ത്തി​ൽ പാ​ർ​ട്ടി സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

വ​നി​താ സം​വ​ര​ണം 2029ലേ​ക്കാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. മൂ​ന്നു​വ​ർ​ഷം ഇ​നി​യു​മു​ണ്ട്. ഒ​ന്നോ ര​ണ്ടോ മാ​സം വൈ​കി​യാ​ൽ ആ​കാ​ശം ഇ​ടി​ഞ്ഞു​വീ​ഴി​ല്ല. ഈ ​ത​ട്ടി​പ്പി​നെ ശ​ക്ത​മാ​യി എ​തി​ർ​ക്കും. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് മ​റ്റു ന​ട​പ​ടി​ക​ൾ സീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA BabyContraversyWomen's Reservation Bill
News Summary - Women's reservation; Malicious intent behind the bill - M.A. Baby
Next Story