Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭർതൃവീട്ടിൽ യുവതിയുടെ...

ഭർതൃവീട്ടിൽ യുവതിയുടെ മരണം; ഓണക്കോടി വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമെന്ന് ബന്ധുകൾ

text_fields
bookmark_border
ഭർതൃവീട്ടിൽ യുവതിയുടെ മരണം; ഓണക്കോടി വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമെന്ന് ബന്ധുകൾ
cancel

കുറുപ്പംപടി: ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് യുവതിയുടെ ബന്ധുക്കൾ. പെരുമ്പാവൂർ പനിച്ചയം ഓലിപ്പാറമോളിൽ ആര്യയാണ് (31) 18ന് രാവിലെ കോട്ടയം നാട്ടകം സ്വദേശിയായ ഭർത്താവ് ദീപക് ബാബുവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.

ഭർതൃമാതാവും മുത്തശ്ശിയും ചേർന്നു നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇതാണ് മരണത്തിൽ കലാശിച്ചതെന്നുമാണു യുവതിയുടെ വീട്ടുകാരുടെ പരാതി. കഴിഞ്ഞദിവസം ഓണക്കോടി വാങ്ങിയതുമായി ബന്ധപ്പെട്ടു വീട്ടിൽ ചില തർക്കങ്ങൾ നടന്നതായും അതിനു ശേഷമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടതെന്നും പറയുന്നു. പെരുമ്പാവൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadONAKKODIDisputePoliceyoung woman
News Summary - Woman Dies at In-Laws’ Home After Onam Gift Dispute
Next Story