Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോലിഭാരം കുറയുമോ;...

ജോലിഭാരം കുറയുമോ; പ്രതീക്ഷയോടെ പ്രൈമറി പ്രധാനാധ്യാപകർ

text_fields
bookmark_border
ജോലിഭാരം കുറയുമോ; പ്രതീക്ഷയോടെ പ്രൈമറി പ്രധാനാധ്യാപകർ
cancel

കോ​ഴി​​ക്കോ​ട്: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് ഇ​ന്ന് നാ​ന്ദി​കു​റി​ക്കു​മ്പോ​ൾ വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ജോ​ലി​ഭാ​ര​ത്തി​ന് അ​റു​തി​യാ​കു​മോ​യെ​ന്ന പ്ര​തീ​ക്ഷ​യി​ൽ പ്രൈ​മ​റി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ർ. ഒ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്കാ​ണ് സ്കൂ​ളി​ന്റെ സ​ർ​വ ചു​മ​ത​ല​യും. സ്കൂ​ളു​ക​ളി​​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി മു​ത​ൽ പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​ത് വ​രെ​യു​ള്ള ഓ​ഫി​സ് ജോ​ലി​ക​ളു​ടെ ചു​മ​ത​ല പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്കാ​ണ്. അ​വ​രെ സ​ഹാ​യി​ക്കാ​ൻ ക്ല​ർ​ക്കു​മാ​ർ ഇ​ല്ല. അ​പ്പ​ർ പ്രൈ​മ​റി (യു.​പി) ത​ല​ത്തി​ൽ ഓ​ഫി​സ് അ​റ്റ​ന്റ് ഉ​ണ്ട്. ലോ​വ​ർ പ്രൈ​മ​റി​യി​ൽ അ​തു​മി​ല്ല. ഈ ​അ​ധി​ക ജോ​ലി​ഭാ​രം മൂ​ലം പ്ര​ധാ​നാ​ധ്യാ​പ​ക​രാ​കാ​ൻ അ​ധ്യാ​പ​ക​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന നേ​താ​വ് ടി. ​അ​നൂ​പ് കു​മാ​ർ പ​റ​യു​ന്നു.

ഇ​ത്ത​രം അ​ധി​ക ചു​മ​ത​ല​ക​ൾ​ക്ക് പു​റ​മെ, പ്ര​ധാ​നാ​ധ്യാ​പ​ക​ർ ക്ലാ​സു​ക​ളി​ൽ പ​ഠി​പ്പി​ക്കു​ക​യും വേ​ണം. 150ൽ ​കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള സ്കൂ​ളു​ക​ളി​ൽ മാ​ത്ര​മാ​ണ് ഈ ​അ​ധി​ക ബാ​ധ്യ​ത ഒ​ഴി​വാ​ക്കി​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്ത് അ​ത്ത​രം സ്കൂ​ളു​ക​ൾ കു​റ​വാ​ണ് താ​നും. ര​ണ്ട് ഇ​ൻ​ക്രി​മെ​ന്റു​ക​ൾ ല​ഭി​ക്കും എ​ന്ന​ത് മാ​ത്ര​മാ​ണ് പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്ക് കി​ട്ടു​ന്ന ഏ​ക സാ​മ്പ​ത്തി​ക ലാ​ഭം. എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും അ​വ​ർ ജോ​ലി​ക്ക് ഹാ​ജ​രാ​വു​ക​യും വേ​ണം.

സാ​ധാ​ര​ണ അ​ധ്യാ​പ​ക​ർ വി​ര​മി​ച്ചാ​ൽ ഗ്രാ​റ്റു​വി​റ്റി, പി.​എ​ഫ് അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ പെ​ട്ടെ​ന്ന് ത​ന്നെ ല​ഭി​ക്കും. എ​ന്നാ​ൽ എ​സ്.​എ​സ്.​കെ (സ​മ​ഗ്ര ശി​ക്ഷ കേ​ര​ള) ഫ​ണ്ട്, നൂ​ൺ​മീ​ൽ ഫ​ണ്ട് എ​ന്നി​വ​യു​ടെ ഓ​ഡി​റ്റ് ശ​രി​യാ​യാ​ലേ പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്ക് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ക​യു​ള്ളൂ. പ്ര​ധാ​നാ​ധ്യാ​പ​ക​ർ നോ​ൺ വെ​ക്കേ​ഷ​ന​ൽ ജീ​വ​ന​ക്കാ​രാ​ണ്. നേ​ര​ത്തേ 12 മാ​സം ജോ​ലി​ചെ​യ്താ​ൽ ഒ​രു മാ​സ​ത്തെ ലീ​വ് സ​റ​ണ്ട​ർ ചെ​യ്യാ​മാ​യി​രു​ന്നു. ഫ​ണ്ടി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ഇ​ത് ത​ൽ​ക്കാ​ല​ത്തേ​ക്ക് മ​ര​വി​പ്പി​ച്ചു. മ​റ്റ് വ​കു​പ്പു​ക​ളി​ൽ ഈ ​ലീ​വ് സ​റ​ണ്ട​ർ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്താ​നും.

പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്റെ ചെ​ല​വു​ക​ളും പ്ര​ധാ​നാ​ധ്യാ​പ​ക​ർ വ​ഹി​ക്ക​ണം.

കേ​ന്ദ്ര​ത്തി​ൽ നി​ന്നു എ​സ്.​എ​സ്.​കെ ഫ​ണ്ട് ല​ഭി​ച്ചി​ട്ട് പോ​ലും ഈ ​വ​ർ​ഷം പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നും അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്റെ കാ​ര്യ​ത്തി​ൽ പാ​ൽ വി​ല വ​ർ​ധ​ന​വും പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ പ്ര​തി​സ​ന്ധി​യു​മാ​ണ് ഇ​നി പ്ര​ധാ​നാ​ധ്യാ​പ​ക​രെ കാ​ത്തി​രി​ക്കു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Govtprimaryeducation departmentDecreasehead teachers
News Summary - Will the workload decrease? Primary school principals are hopeful
Next Story